Image

കാരുണ്യത്തിന്റെ ചങ്ങലയില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ

Published on 06 April, 2016
കാരുണ്യത്തിന്റെ ചങ്ങലയില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ
മയാമി: ജന്മനാടിനെക്കുറിച്ചുള്ള അമേരിക്കന്‍ മലയാളികളുടെ കരുതലും, കാരുണ്യവും, കര്‍മ്മപഥത്തില്‍ പുത്തന്‍ രൂപത്തില്‍ പ്രവാര്‍ത്തികമാക്കുമ്പോള്‍ പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയ്ക്ക് ചരിത്ര നിമിഷം. 

തിരുവനന്തപുരം  റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനെ ശിശുരോഗ ക്യാന്‍സര്‍ ചികിത്സാവിഭാഗത്തിനായുള്ള കെട്ടിടനിര്‍മ്മാണം ഏറ്റെടുത്ത സംഘടനകളുടെ സംഘടനയായ ഫോമ അതിനായുള്ള ധനസമാഹരണത്തിനായി പരിശ്രമിക്കുമ്പോള്‍ വിവിധ വഴികള്‍ തുറക്കപ്പെടുന്നു. 

മയായിലെ സംഗമം തീയേറ്റേഴ്‌സ് എന്ന നാടക സമിതിയുടെ ഫെയ്‌സ് ബുക്കില്‍ കണ്ട മുഖം എന്ന സാമൂഹ്യ സംഗീത നാടകം ഈ ധനസമാഹരണത്തിനായി ഏപ്രില്‍ 9-ാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കപ്പെടുകയാണ്. 

ഫോമായുടെ കാരുണ്യത്തിന്റെ ഈ ചങ്ങലയില്‍ കൈകോര്‍ക്കാന്‍ സൗത്ത് ഫ്‌ളോറിഡായിലെ പള്ളികളും സഭാ സമുദായവും മുമ്പോട്ടു വന്നത് അപൂര്‍വ്വമായ സംഗമമായി.

കാരുണ്യത്തിന്റെ അണയാത്ത വിളക്ക് കൈയിലേന്തുന്ന നേഴ്‌സുമാര്‍ ഇവിടെയും മാതൃകയായി. ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ഫോമയുടെ കാരുണ്യത്തിന്റെ ഈ സ്‌നേഹ ചങ്ങലയില്‍ കൈകോര്‍ക്കാന്‍ മുമ്പില്‍ എത്തിയത് സംഘടനകള്‍ക്ക് മാതൃകയായി.

ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡാ പ്രസിഡന്റ് അലീഷ കുറ്റിയാനി സ്‌പോണ്‍സര്‍ഷിപ്പിന്റെ ചെക്ക് കൈമാറിയപ്പോള്‍ ഫോമ ട്രഷറര്‍ ജോയി ആന്റണി, ഈ പ്രോജക്ടിനായുള്ള മയാമി ചാരിറ്റി ഇവന്റിന്റെ ചെയര്‍പേഴ്‌സണ്‍ സാമുവേല്‍ തോമസ്, റവ.ഫാ.ജോര്‍ജ് ജോണ്‍, ഫോമ കണ്‍വെന്‍ഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി, സുഭദ്ര നിരവേല്‍; സാജു വടക്കേല്‍, ജോസ് പാനികുളങ്ങര, സജി സക്കറിയാസ്, സഞ്ചു എബി ആനന്ദ്, ഷീല ജോസ്, ബിജു ഗോവിന്ദന്‍കുട്ടി, കേരളസമാജം നിയുക്ത പ്രസിഡന്റ് സാജന്‍ മാത്യൂ, നവകേരള പ്രസിഡന്റ് ജെയിംസ് ദേവസ്യ, കേരള അസോസിയേഷന്‍ ഓഫ് പാംബീക്ക് പ്രസിഡന്‍ര് ബിജു തോണിക്കടവില്‍, ലൂക്കോസ് പൈന്നുങ്കന്‍, രാജു, ജോസ്, തുടങ്ങി സൗത്ത് ഫ്‌ളോറിഡായിലെ പൊതുപ്രവര്‍ത്തനരംഗത്തെ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
കാരുണ്യത്തിന്റെ ചങ്ങലയില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക