Image

അബൂദാബിയില്‍ റിക്രൂട്ട്‌മെന്‍റ്‌ മേള ജനുവരി 31, ഫെബ്രുവരി ഒന്ന്‌, രണ്ട്‌ തിയതികളില്‍

Published on 28 January, 2012
അബൂദാബിയില്‍ റിക്രൂട്ട്‌മെന്‍റ്‌ മേള ജനുവരി 31, ഫെബ്രുവരി ഒന്ന്‌, രണ്ട്‌ തിയതികളില്‍
അബൂദാബി: അബൂദാബിയില്‍ റിക്രൂട്ട്‌മെന്‍റ്‌ മേള നടത്തുന്നു. ജനുവരി 31, ഫെബ്രുവരി ഒന്ന്‌, രണ്ട്‌ തിയതികളില്‍ നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററിലാണ്‌ `തൗദീഫ്‌' എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്‌. രാജ്യത്തെ ധനകാര്യ, ബാങ്കിങ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക്‌ പുറമെ മറ്റു പ്രധാന സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്‌. ധനകാര്യ മേഖലയിലേക്ക്‌ കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ്‌ മേള സംഘടിപ്പിക്കുന്നത്‌.

സ്വദേശികള്‍ക്ക്‌ തൊഴിലവസരം ലക്ഷ്യമിട്ടാണ്‌ മേള നടത്തുന്നതെങ്കിലും മൂന്നാം ദിവസം എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കും. മേളയില്‍ പങ്കെടുക്കുന്ന ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി ഇവര്‍ക്ക്‌ നേരിട്ട്‌ ബന്ധപ്പെടാം. ജനുവരി 31ന്‌ രാവിലെ 11 മുതല്‍ വൈകിട്ട്‌ ഏഴു വരെ സ്വദേശികള്‍ക്ക്‌ മാത്രമാണ്‌ അവസരം ലഭിക്കുക. ഫെബ്രുവരി ഒന്നിന്‌ രാവിലെ 11 മുതല്‍ ഉച്ച രണ്ടു വരെ സ്വദേശി വനിതകള്‍ക്കും ഉച്ച രണ്ടു മുതല്‍ വൈകിട്ട്‌ ഏഴു വരെ സ്വദേശി പുരുഷന്‍മാര്‍ക്കുമാണ്‌ അവസരം. മേളയുടെ മൂന്നാം ദിവസമായ ഫെബ്രുവരി രണ്ടിന്‌ രാവിലെ 9.30 മുതല്‍ വൈകിട്ട്‌ ഏഴു വരെ എല്ലാ രാജ്യക്കാര്‍ക്കും അവസരമുണ്ടാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.tawdheef.ae എന്ന വെബ്‌സൈറ്റിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
അബൂദാബിയില്‍ റിക്രൂട്ട്‌മെന്‍റ്‌ മേള ജനുവരി 31, ഫെബ്രുവരി ഒന്ന്‌, രണ്ട്‌ തിയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക