Image

കുവൈറ്റ്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌: എം.ഡി നാലപ്പാട്ട്‌ നിരീക്ഷകന്‍

Published on 28 January, 2012
കുവൈറ്റ്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌: എം.ഡി നാലപ്പാട്ട്‌ നിരീക്ഷകന്‍
കുവൈത്ത്‌ സിറ്റി: പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ്‌ നിരീക്ഷകനായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും അക്കാദമീഷ്യനും ഗവേഷകനുമായ എം.ഡി നാലപ്പാട്ട്‌ എത്തുന്നു. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‍െറ അതിഥികളായെത്തുന്ന 120 ഓളം വിദേശ നിരീക്ഷകരുടെ ഭാഗമായി നാലപ്പാട്ട്‌ അടക്കം അഞ്ചു പേരാണ്‌ ഇന്ത്യയില്‍നിന്ന്‌ വരുന്നത്‌.

യു.പി.ഐ വാര്‍ത്ത ഏജന്‍സിയുടെ ശൈഖ്‌ മന്‍സൂര്‍, ടി.വി. ഇന്ത്യ റിപ്പോര്‍ട്ടര്‍ നവീന്‍ കപൂര്‍, ക്യാമറാമാന്‍ വിക്രം ബഹല്‍, ഗവേഷകന്‍ അഷ്‌നാരായണ്‍ റോയ്‌ എന്നിവരാണ്‌ ഇന്ത്യയില്‍നിന്ന്‌ നിരീക്ഷകരായി എത്തുന്ന മറ്റുള്ളവര്‍.

ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തന രംഗത്ത്‌ ഏറെ പ്രശസ്‌തനായ നാലപ്പാട്ട്‌ അന്താരാഷ്ട്ര ബന്ധങ്ങളിലും നയങ്ങളിലുമാണ്‌ ശ്രദ്ധ ചെലുത്തുന്നത്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യ മുന്‍ കോഡിനേറ്റിങ്‌ എഡിറ്ററും മാതൃഭൂമി മുന്‍ എഡിറ്ററുമായിരുന്ന അദ്ദേഹം സണ്ടേ ഗാര്‍ഡിയന്‍, പാകിസ്‌താന്‍ ഒബ്‌സര്‍വര്‍ എന്നിവയില്‍ കോളമിസ്റ്റുമാണ്‌. നിലവില്‍ യുനെസ്‌കോ പീസ്‌ ചെയര്‍ അംഗവും മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയില്‍ ജിയോപൊളിറ്റിക്‌സ്‌ ആന്‍റ്‌ ഇന്‍റന്‍ാഷണല്‍ അഫയേഴ്‌സ്‌ പ്രഫസറുമായി സേവനമനുഷ്‌ഠിക്കുന്ന അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിനും നിരീക്ഷകനായി എത്തിയിരുന്നു.
കുവൈറ്റ്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌: എം.ഡി നാലപ്പാട്ട്‌ നിരീക്ഷകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക