Image

ഫോമാ കുടുംബാംഗങ്ങളുടെ `പാതിരാമണല്‍' യാത്ര നവ്യാനുഭവമായി

അനില്‍ പെണ്ണുക്കര Published on 28 January, 2012
ഫോമാ കുടുംബാംഗങ്ങളുടെ `പാതിരാമണല്‍' യാത്ര നവ്യാനുഭവമായി
കോട്ടയം: ഫോമാ കേരളാ കണ്‍വെന്‍ഷനുശേഷം ഫോമാ കുടുംബാംഗങ്ങള്‍ക്കായി കുമരകം മുതല്‍ പാതിരാമണല്‍ വരെ സംഘടിപ്പിച്ച ബോട്ട്‌ യാത്ര നവ്യാനുഭവമായി.

ജീവിതത്തിരക്കുകള്‍ക്കിടയില്‍ ജന്മനാട്ടിലെത്തി കേരളത്തിന്റെ ഗൃഹാതുര ഭംഗി ആസ്വദിക്കാനും ഒരു കുടുംബസംഗമവേദി ഒരുക്കുവാനും ഫോമയ്‌ക്ക്‌ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്‌ യാത്രയുടെ ആമുഖ പ്രസംഗത്തില്‍ ബേബി ഊരാളില്‍ പറഞ്ഞു. മറ്റ്‌ പല വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ഗ്രാമഭംഗികളും, കായല്‍ ഭംഗികളും ഇനിയും ലോകശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിന്‍ `തരംഗം' എന്ന സംഗീത ട്രൂപ്പിന്റെ ഗാനമേള യാത്രയ്‌ക്ക്‌ കൊഴുപ്പേകി. ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം ഫ്രെഡ്‌ കൊച്ചിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചിന്‍ തരംഗം ഓക്കസ്‌ട്ര എത്തിയത്‌. കൊച്ചിന്‍ കോറസ്‌ വില്യംസ്‌, ഷാനവാസ്‌, ഹിമ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ആന്റണി ടീം ലീഡറായിരുന്നു.

ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കമ്മിറ്റിയംഗങ്ങള്‍, ഫോമയുടെ സ്‌പോണ്‍സര്‍മാര്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌, സജി ഏബ്രഹാം, എന്‍.ജി. ജറോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫോമാ കുടുംബാംഗങ്ങളുടെ `പാതിരാമണല്‍' യാത്ര നവ്യാനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക