Image

വിപണി വില പിടിച്ചുനിര്‍ത്താന്‍ ഗള്‍ഫില്‍ നിരീക്ഷകസംഘം

Published on 30 January, 2012
വിപണി വില പിടിച്ചുനിര്‍ത്താന്‍ ഗള്‍ഫില്‍ നിരീക്ഷകസംഘം
അബുദാബി: യുഎഇ വിപണി നിരീക്ഷിക്കാന്‍ 400 ഉദ്യോഗസ്‌ഥരെ നിയമിച്ചതായി സാമ്പത്തിക മന്ത്രാലയം. എമിറേറ്റുകളിലെ മന്ത്രാലയ പ്രാദേശിക കാര്യാലയങ്ങളുമായി സഹകരിച്ചാണു മാര്‍ക്കറ്റ്‌ നിരീക്ഷണം നടക്കുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു. യുഎഇ വിപണി നിരീക്ഷിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്‌ഥരില്ലെന്ന റിപ്പോര്‍ട്ട്‌ പരാമര്‍ശിച്ചുകൊണ്ടു സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ്‌ അഹ്‌മദ്‌ ബിന്‍ അബ്‌ദുല്‍ അസീസ്‌ അല്‍ശഹി ഇക്കാര്യം വ്യക്‌തമാക്കിയത്‌. എമിറേറ്റുകളിലെ മന്ത്രാലയ കാര്യാലയങ്ങളിലെ ഉപഭോക്‌തൃ സംരക്ഷണ വിഭാഗവുമായി ചേര്‍ന്നാണു വ്യാപാര സ്‌ഥാപനങ്ങള്‍ നിരീക്ഷിക്കുന്നത്‌. വിപണിയിലെ വിലക്കയറ്റവും തിരിമറികളും പിടികൂടാനായി ഈ കാര്യാലയങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ തൃപ്‌തികരമാണെന്ന്‌ മുഹമ്മദ്‌ വ്യക്‌തമാക്കി.

അമിത വില ഈടാക്കുന്നതും പലതരം തിരിമറികളും ഉപഭോക്‌താക്കള്‍ക്കു തല്‍സമയം അധികൃതരെ അറിയിക്കാനുള്ള സംവിധാനമുണ്ട്‌. രാവിലെ ഏഴു മുതല്‍ രാത്രി പത്തര വരെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്ക്‌ 600522225 നമ്പറില്‍ വിളിച്ചാണു പരാതികള്‍ അറിയിക്കേണ്ടത്‌. പ്രതിദിനം 60-70 പരാതികള്‍ കോള്‍ സെന്ററിലെത്തുന്നുണ്ട്‌. ഇതിനു പുറമെ ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്‌ പേജിലൂടെയും പരാതിയും നിര്‍ദേശങ്ങളും അറിയിക്കാം. (Twitter:@economyae,Facebook:ministryofeconomy)
വിപണി വില പിടിച്ചുനിര്‍ത്താന്‍ ഗള്‍ഫില്‍ നിരീക്ഷകസംഘം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക