Image

ഫ്രാക്സ്റ്റണില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

Published on 31 January, 2012
ഫ്രാക്സ്റ്റണില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
ഫ്രാക്സ്റ്റണ്‍: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റേയും മാതൃകയായ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ഫ്രാക്സ്റ്റണിലെ റിക്രിയേഷന്‍ സെന്ററില്‍ ജനുവരി 21ന് നടന്നു. ആഘോഷപരിപാടികള്‍ വൈകുന്നേരം നാലിന് വിവിധ കലാപരിപാടികളോടെ ആരംഭിച്ചു. 

പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ച് സോണി പിറവം പ്രസംഗിച്ചു. ജോര്‍ജ് തോമസ് ക്രിസ്മസ് സന്ദേശം നല്‍കി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ലാല്‍കുമാര്‍ വി. നായര്‍ നന്ദി പറഞ്ഞു. 

മൂന്നു മണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ക്കുശേഷം സ്‌നേഹവിരുന്നും നടന്നു. പോള്‍ തോട്ടം, ജോബിന്‍ ജയിക്കബ്, അജി പുനലൂര്‍, തോമസ് കുമരകം, സെബാസ്റ്റ്യന്‍ ജയിക്കബ്, വിജേഷ് വിജയന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സെബാസ്റ്റ്യന്‍ ജേക്കബ്‌

ഫ്രാക്സ്റ്റണില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക