Image

പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (`പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')

ജോര്‍ജ്‌ നടവയല്‍ Published on 02 February, 2012
പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (`പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
(ഫോമാ ദേശീയ ലേഖനമത്സരത്തിലെ സമ്മാനിത ലേഖനം)

പ്രവാസം എന്ന പദം കേള്‍ക്കുമ്പോഴേ; ബൈബിളിലെ പഴയനിയമത്തിലെ ഇസ്രായേല്‍ ജനത ഈജിപ്‌ഷ്യന്‍ അടിമത്തത്തില്‍ അമര്‍ന്നതും മോശ അവരെ ചെങ്കടല്‍ കടത്തി കാനാന്‍ ദേശത്തേക്ക്‌ നയിച്ചതും മറ്റുമാണ്‌ സമാനമായി ചിന്തിക്കാനാകുക. മുഖ്യമായും ഈ അര്‍ത്ഥവും സൂചിപ്പിക്കുന്ന `പ്രവാസി' എന്ന പദം കൊണ്ട്‌ണ്ട്‌ ഇന്നത്തെ മറു നാടന്‍ മലയാളിയെ വിളിപ്പേരാക്കി കുറിക്കുന്നെങ്കില്‍ കഷ്ടമെന്നേ പറയാനാകൂ. മറു നാടന്‍ മലയാളികള്‍ അഥവാ കുടിയേറ്റ മലയാളികള്‍?അതുമല്ലെങ്കില്‍ മലയളീ ഇമിഗ്രന്റ്‌സ്‌ നാടു കടത്തപ്പെട്ടവരാണെന്ന്‌ തോന്നിപ്പിക്കുന്ന പ്രവാസി എന്ന പദം അറപ്പുളവാക്കുന്നൂ. `നോണ്‍ റെസിഡന്റ്‌?കേരളൈറ്റ്‌സ്‌' എന്ന വിഭാഗത്തില്‍ വരുന്ന മലയാളികള്‍ അമേരിക്കന്‍ മലയാളിയാകാം, ബ്രിട്ടീഷ്‌ മലയാളിയാകാം, ആസ്‌ട്രേലിയന്‍ മലയാളിയാകാം, ആഫ്രിക്കന്‍ മലയാളിയാകം; പക്ഷേ അടിമത്തം അനുഭവിക്കുന്ന, നാടു കടത്തപ്പെട്ട മലയാളി ആകുന്നില്ല.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസത്തിന്റെ മാനസിക വ്യഥ ഒരു പക്ഷേ അനുഭവിക്കുന്നുണ്ടണ്ടാകാം, പല അര്‍ത്ഥത്തില്‍; മറ്റേതു കുടിയേറ്റ മലയാളിയേക്കാള്‍ രൂക്ഷമായി അനുഭവിക്കുന്നുണ്ടാകാം, എന്നു വച്ച്‌; അവരെല്ലാം നാടു കടത്തപ്പെട്ടോ അടിമത്തത്തിലേക്ക്‌ തള്ളപ്പെട്ടോ?പോയിട്ടില്ല, പ്രവാസം ഒരു കൂടാരവാസം പോലെ,?പാതാളവാസം പോലെ ഏറ്റെടുത്തിട്ടില്ല. അതു തന്നെയുമല്ല; ഭൂരിഭാഗം അമേരിക്കന്‍ മലയാളികളെ പോലെ; ജന്മ നാടായ കേരളം വിട്ട്‌ മറ്റൊരു രാജ്യത്ത്‌ താമസമാക്കി ആ രാജ്യത്തെ പൗരത്വവുമെടുത്ത്‌ വോട്ടവകാശത്തോടെ ജീവിക്കുന്നവരെ എങ്ങനെ പ്രവാസി എന്നു വിളിക്കും?

`പ്രവാസ മന്ത്രാലയം', `പ്രവാസകാര്യ മന്ത്രി' എന്നെല്ലാം ഇന്ത്യന്‍ ഭരണ തലത്തിലും, `പ്രവാസി പേജുകള്‍', `പ്രവാസി വിഭാഗം' എന്നെല്ലാം പത്രങ്ങള്‍ക്കു അച്ചടി മാദ്ധ്യമത്തിലും ഇന്റര്‍നെറ്റ്‌ മാദ്ധ്യമത്തിലും പ്രത്യേക താളുകളും , `പ്രവാസി സമിതി' എന്നിങ്ങനെ സമിതികള്‍ക്കും പേരിട്ട്‌ മറുനാടന്‍ മലയാളികളുടെ മേല്‍ പാര്‍ശ്വവല്‌ക്കരണത്തിന്റെ?അലൂമിനംമെഡല്‍ മാല്യമായി അണിയിയ്‌ക്കുന്നതിനെ ഒരു ആദരവെന്നപോലെ തലകുനിച്ച്‌ അഭിമാനചിഹ്നമാക്കി സ്വീകരിക്കുന്ന മറു നാടന്‍ മലയാളി മാനസീകാവസ്ഥയാണ്‌ യഥാര്‍ത്ഥത്തില്‍ `കഷ്ടമേ; വീണിതല്ലോ കിടപ്പൂ ധരണിയില്‍' എന്ന അലമുറ ഉയര്‍ത്തേണ്ടുന്ന `പ്രവാസ ജീവിത യാഥാര്‍ത്ഥ്യ'മായി തിരിച്ചറിയേണ്ടത്‌.

ദളിത ജനവിഭാഗങ്ങളെ?വാത്സല്യപൂര്‍വ്വം മഹാത്മഗാന്ധി ദൈവത്തിന്റെ മക്കള്‍ എന്ന അര്‍ത്ഥത്തില്‍ `ഹരിജന്‍' എന്നു വിളിച്ചു. എന്നാല്‍ `ഹരി' എന്ന വാക്കിന്‌ `കുരങ്ങന്‍' എന്നും അര്‍ത്ഥമുള്ളതിനാല്‍ കാലക്രമേണ `ഹരിജന്‍' പ്രയോഗത്തെ ദളിത ജനവിഭാഗങ്ങള്‍ എതിര്‍ത്തു. 2010 ആഗസ്റ്റ്‌ മാസം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ്ങ്‌


`പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (അഥവാ `പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
കമ്മറ്റി ഓണ്‍ സോഷ്യല്‍ ജസ്റ്റിസ്‌ ആന്റ്‌ എമ്പവര്‍മെന്റ്‌ അതിന്റെ ഒന്‍പതാം റിപ്പോര്‍ട്ടില്‍ ഹരിജന്‍ പ്രയോഗത്തെ അതി ശക്തമായി വിലക്കി. സ്‌കെഡ്യൂള്‍ഡ്‌ കാസ്റ്റ്‌ അഥവാ പട്ടിക ജാതി / പട്ടിക വര്‍ക്ഷം എന്ന വാക്കാണ്‌ `ഹരിജന്‍' എന്ന വാക്കിനു പകരമായി മാന്യതയോടെ നില്‌ക്കുന്നത്‌.
നീഗ്രോ എന്ന വാക്കായിരുന്നു കറുത്ത വംശജരെ/ ആഫ്രിക്കന്‍ വംശജരെ വിളിക്കുന്നതിന്‌ പ്രചാരത്തിലിരുന്നത്‌. എന്തിനധികം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്‌ ജൂനിയര്‍ പോലും ആ പദം സ്വവംശ വിശേഷണത്തിന്‌ ചില ലേഖനങ്ങളില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍; പിന്നീട്‌; `നീഗ്രോ' എന്ന പദം നെടുനാളത്തെ അടിമത്തത്തിന്റെ? ദയനീയാവസ്ഥയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌, `നീഗ്രോ' എന്ന പദം?ഉയര്‍ത്തുന്ന പ്രതിഛായ ഹീനമാണ്‌, മൂല പദത്തെ ആശ്രയിച്ചാല്‍ `കറുത്തത്‌' എന്ന അര്‍ത്ഥം മാത്രം വരുന്ന `നീഗ്രോ' എന്ന പദം കലാന്തരത്തില്‍ അടിമത്തത്തിന്റെയും അയിത്തത്തിന്റെയും ചവിട്ടിത്താഴ്‌ത്തലിന്റെയും ദുര്യോഗ ശേഷിപ്പ്‌ പേറി കറുത്ത വര്‍ക്ഷക്കാരെ രണ്ടാം തരം പൗരന്മാരാണെന്നതോ അതിലേറെയോ മ്ലേച്ഛമായ തലത്തിലേക്ക്‌ പിന്നെയും പിന്നെയും അവഗണിതരാക്കുന്നൂ എന്നൊക്കെ സിവില്‍ റൈറ്റ്‌്‌ മൂവ്‌മെന്റിലെ മാല്‌കം എക്‌സിന്റെ നേതൃത്വത്തില്‍ ആ വംശജര്‍ തിരിച്ചറിഞ്ഞു. വേദനയ്‌ക്കും മരണത്തിനും കാരണാകുന്ന അപ്പെന്റിക്‌സിനെ മുറിച്ചു മാറ്റുന്ന?`അപ്പെന്റക്ടമി' എന്ന ശസ്‌ത്ര ക്രിയ പോലെ? `നീഗ്രോ' എന്ന വാക്കിനെ ആഫ്രിക്കന്‍ വംശജരെ കുറിയ്‌ക്കുന്നതില്‍ നിന്ന്‌ നിര്‍മാര്‍ജ്ജനം ചെയ്യുകയും പകരം ദുരര്‍ത്ഥമില്ലാത്ത `ബ്ലാക്‌' എന്ന പദത്തെ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്‌തു.

`പ്രവാസ്സി' എന്ന വാക്കിനെ മറുനാടന്‍ മലയാളികള്‍ ഒരു നെറ്റിപ്പട്ടമായി കൊണ്ടു നടക്കുന്നൂ എന്നതിനാല്‍ ആഗോള മലയാളിയില്‍ നില നില്‌ക്കുന്ന അതിഭീകരമായ, അതി ദയനീയമായ അടിമ മനോഭാവമാണ്‌ `പ്രവാസ ജീവിത യാഥാര്‍ത്ഥ്യമായി' നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടത്‌. കുടിയേറിയ രാജ്യങ്ങളില്‍ ആഗോള മലയാളി അനുഭവിക്കുന്ന തിരിച്ചു വ്യത്യാസം, ആക്ഷേപം, അത്യധിക ജോലി ഭാരം, അവസരനിഷേധം, പുച്ഛം എന്നിങ്ങനെയുള്ള അവഹേളനങ്ങള്‍ക്കു പുറമേ ജനിച്ച നാട്ടിലുള്ളവര്‍ `നോണ്‍ റസിഡന്റ്‌ കേരളൈറ്റ്‌സിനെ' `നാടു കടത്തപ്പെട്ടവര്‍' എന്ന ധ്വനിയുള്ള `പ്രവാസികള്‍' എന്ന വാക്കാല്‍ സംബോധന ചെയ്യുമ്പോള്‍ അത്‌ ഒരു കേമപ്പെട്ട അംഗീകാരമാണെന്നു വിചാരിച്ച്‌ ജീവിക്കുന്ന ആ അവസ്ഥയുണ്ടല്ലോ; അസ്ഥാനത്തെ ആലും തണല്‍ എന്ന മട്ടിലേക്ക്‌?പോകുന്ന ആ അവസ്ഥ; അതാണ്‌ `പ്രവാസ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ' പൊള്ളുന്ന പരമാര്‍ത്ഥം.

`മറു നാടന്‍ മലയാളിയെ' `മദ്രാസ്സികള്‍' എന്നു വിളിച്ച്‌ താഴ്‌ത്തിക്കെട്ടാന്‍ ഉത്തരേന്ത്യന്‍ മേല്‌ക്കോയ്‌മ കാണിക്കുന്ന അതേ കുത്സിത വ്യഗ്രത ഓര്‍ക്കുക. മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയ തിരുവിതാംകൂറുകാരെ; അവര്‍ കഷ്ടപ്പാടുകളെ അതിസാഹസികമായി അഭിമുഖീകരിച്ച്‌ മലബാറില്‍ കൂടുതല്‍

`പ്രവാസജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (അഥവാ `പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
വിളനിലങ്ങളൊരുക്കിയവരാണ്‌, അങ്ങനെ ദാരിദ്യോച്ഛാടനത്തിനു സഹായിച്ചവരാണ്‌, ജനസാന്ദ്രതാ കേന്ദ്രീകരണം മൂലം മദ്ധ്യകേരളത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി ഒരുക്കിയവരാണ്‌, തിരുവിതാംകൂറില്‍ തുടര്‍ന്നവര്‍ക്ക്‌ കൂടുതല്‍ `സ്‌പെയിസ്‌' എല്ലാ രംഗങ്ങളിലും കിട്ടാന്‍ അതു കാരണമായതാണ്‌ എന്നെല്ലാമുള്ള ഗുണഭോഗങ്ങളെ സൗകര്യപൂര്‍വ്വം മറന്ന്‌; `കാട്ടുകള്ളന്മാര്‍' എന്നു വിശേഷിപ്പിച്ച്‌ രസിക്കാറുള്ള മലയാളത്തിരുവിതാംകൂര്‍ മേലാളത്ത ദുര്‍:മനോഭാവം ഓര്‍ക്കുക. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോളാണ്‌ `പ്രവാസികള്‍' എന്ന സംജ്ഞയിലൂടെ `നോണ്‍ റസിഡന്റ്‌ കേരളൈറ്റ്‌സിനെ' പരാമര്‍ശിക്കുന്നതിലെ ലക്ഷണക്കേട്‌ തിരിച്ചറിയാനാവുക. ദുര്‍ലാക്കു നിറഞ്ഞ സവര്‍ണ്ണ അവര്‍ണ്ണ മനോഭാവം പ്രശ്‌ച്ഛന്ന വേഷത്തില്‍ തെഴുത്തു വരുന്നു. കേരളം ഭ്രാന്താലയമാണ്‌ എന്ന വിവേകാനന്ദ വിലാപത്തിനു കാരണമായ ദുരവസ്ഥ ഇക്കാലത്ത്‌ പുതിയ രീതിയില്‍ വളരുന്നതിന്റെ അപനീതി. അതാണ്‌ `പ്രവാസി' എന്ന വിളിപ്പേര്‌ ഹീനസൃഷ്ടിയായി വരുത്തി വയ്‌ക്കുന്ന `പ്രവാസ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ' പൊള്ളുന്ന പരമാര്‍ത്ഥം.

പക്ഷേ അത്തരം ചിന്താ സരണിയില്‍ നിന്ന്‌ തെല്ലു മാറി; മലയള നാട്ടില്‍ നിന്ന്‌ മറു നാടുകളിലേക്ക്‌ തൊഴില്‍ തേടി, തൊഴില്‍ നേടി ചേക്കേറിയവരെയെല്ലാം ഒരുമിച്ച്‌ ഇംഗ്ലീഷില്‍?വിളിക്കാവുന്ന `നോണ്‍ റെസിഡന്റ്‌ കേരളൈറ്റെസ്‌' എന്ന `മറു നാടന്‍ മലയാളികളെ'യാണ്‌ പ്രവാസ മലയാളികള്‍ എന്ന പദം സൂചിപ്പിക്കുന്നത്‌ എന്ന്‌?വളരെ വലിയ വിട്ടു വീഴ്‌ച്ചയോടെ അങ്ങനെ വിളിക്കുന്നവരുടെ തൃപ്‌തിക്കുവേണ്ടി സമ്മതിച്ചു കൊടുക്കുക. അതായത്‌ `അടിപൊളി' എന്ന പദം `അടികിട്ടി പൊളിഞ്ഞു പോയ' ഒരവസ്ഥയേയല്ല പുതു തലമുറയിലെ മലയാളികള്‍ ഉദ്ദേശിക്കുന്നത്‌ എന്നതു പോലെയും?`ഫോക്കാനാ മാമാങ്കം' എന്നൂ പറയുമ്പോള്‍?കേരളത്തില്‍ തലകൊയ്‌ത്തു വേദിയായിരുന്ന ഒരു ഉത്സവമാണ്‌ `മാമാങ്കം'എന്നു മറന്നു കെങ്കേമമായ ഒരുത്സവം മാത്രമാണ്‌ `മാമാങ്കം' എന്നു വിചാരിപ്പിക്കുന്നതു പോലെയും സമ്മതിച്ചാല്‍ `മലയാളിയുടെ പ്രവാസ ജീവിത യാഥാര്‍ഥ്യങ്ങള്‍' ബഹുതല പഠനത്തിനുള്ള വിഷയമായി മാറുന്നു. ആഗോള വിദേശ മലയാളിയുടെ മാനസീകവും ശാരീരികവും ആത്മീയവും ഭൗതികവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും ആയ തലങ്ങളിലെല്ലാം ഒട്ടനവധി സങ്കീര്‍ണ്ണങ്ങളായ യാഥാര്‍ഥ്യങ്ങള്‍?ആവരണം ചെയ്യുന്നതായി സാഹിത്യകാരന്മാര്‍ക്കും സാമൂഹിക വിഷയ പണ്ഡിതന്മാര്‍ക്കും മനശാസ്‌ത്രജ്ഞന്മാര്‍ക്കും വിശകലനം ചെയ്‌തു സ്ഥാപിക്കാനാവും. എന്നിരുന്നാലും; ഒരു സാധാരണ മറുനാടന്‍ മലയാളി എന്ന പക്ഷത്ത്‌ നി്‌ന്ന്‌ `പ്രവാസ ജീവിത യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌' ചിന്തിക്കുകയാണ്‌? ഇവിടെ ചെയ്യുക.

ലോകത്തെമ്പാടുമായി 191 മില്ല്യണ്‍ ഇമിഗ്രന്റ്‌സാണുള്ളത്‌ എന്നാണ്‌?`ഗ്ലോബല്‍ ഇഷ്യൂസ്‌' എന്ന വെബ്‌സൈറ്റ്‌ പറയുന്നത്‌. ഇതില്‍ 38 മില്ല്യണ്‍ ഇമിഗ്രന്റ്‌സും അമേരിക്കയിലാണുള്ളത്‌. ഇന്റ്യന്‍ അമേരിക്കന്‍സ്‌ എന്ന വിഭാഗത്തില്‍ പെടുന്ന

`പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (അഥവാ `പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
കുടിയേറ്റ ജനത 2010ലെ യൂ എസ്സ്‌ സെന്‍സസ്‌ അനുസരിച്ച്‌ രണ്ടായിരാമാണ്ടിലെ 1,678,765 എന്ന സംഖ്യയില്‍ നിന്ന്‌ രണ്ടായിരത്തിപത്താമാണ്ടണ്ടാിലെ 2,843,391 എന്ന സംഖ്യയിലേക്ക്‌ വളര്‍ന്നപ്പോള്‍ 300,000 ത്തിലധികം മലയാളികള്‍ അമേരിക്കയിലുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. അതനുസരിച്ച്‌ പ്രവാസ ജീവിത യാഥാര്‍ഥ്യ കെട്ടുപാടുകളും പൊള്ളുന്ന പരമാര്‍ത്ഥങ്ങളും വര്‍ദ്ധിക്കുകയാണ്‌.

`പ്രവാസ ജീവിതം' എന്നത്‌ വളരെ വലിയ`കാന്‍വാസുള്ള' ഒരു വിഷയമാകയാല്‍?ഈ ലേഖനത്തിന്റെ ഏകാഗ്രതയ്‌ക്കു വേണ്ടി അമേരിക്കയില്‍ താമസിക്കുന്ന `മറു നാടന്‍ മലയാളിയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ' അവലോകനം ചെയ്യുന്ന സാമ്പിള്‍ പഠനത്തിലേക്ക്‌ സൂക്ഷ്‌മ ബിന്ദുവത്‌ക്കരിക്കുവാന്‍ ശ്രമിക്കുകയാണ്‌ ഇനിയുള്ള ഭാഗങ്ങളില്‍; ചോറു വെന്തോ എന്നറിയാന്‍ മൂന്നു നാലു വേവരികള്‍ ഞെക്കി നോക്കിയാല്‍ മതി എന്ന ന്യായത്തെ അവലംബിച്ച്‌.

സുപ്രസിദ്ധ മന:ശാസ്‌ത്രജ്ഞനായ ഏബ്രഹാം മാസ്‌ ലോവിന്റെ `ഹയരാര്‍ക്കി ഓഫ്‌ നീഡ്‌സ്‌' എന്ന തിയറിയാണ്‌ കാര്യ വിശകലനത്തിന്‌ അടിസ്ഥാനമായി ഈ ലേഖനത്തില്‍ ആശ്രയിക്കുന്നത്‌. മാനവനിലെ മാനവീകത വളരുന്നത്‌ അവന്റെ/ അവളുടെ വിഭിന്നങ്ങളായ ആവശ്യങ്ങളുടെ നിവൃത്തി സാധിക്കുന്നതിലൂടെയാണെന്നാണ്‌ ഈ തിയറി സമര്‍ത്ഥിക്കുന്നത്‌.

അടിസ്ഥാനാവശ്യങ്ങളായ ശാരീരികാവശ്യങ്ങളിലെ ശ്വസനം, ആഹാരം, ജലം, ലൈംഗികത, ഉറക്കം, ശുതിത്വം, ആരോഗ്യം എന്നീ തലങ്ങളെ ബന്ധിപ്പിച്ച്‌ വിശകലനം ചെയ്യുമ്പോള്‍ കേരളത്തിലേതിലേക്കാള്‍ മെച്ചപ്പെട്ടതും അന്തരീക്ഷ മലിനീകരണമില്ലാത്തതുമായ വായുവും മാലിന്യം താരതമ്യേന കുറഞ്ഞ ജലവും അവശ്യാനുസരണം ഭക്ഷണവും സാനിറ്റേഷന്റെ മികവും ?`പ്രവാസി മലയാളികള്‍' അമേരിക്കയില്‍ അനുഭവിക്കുന്നു എന്നത്‌ സന്തോഷകരമായ വസ്‌തുതയാണ്‌.

ദുര്‍മ്മേദസ്സും വ്യായാമക്കുറവും മദ്യപാനവും മലയാളിയെ അലട്ടുന്നു അമേരിക്കയില്‍. ഹെല്‌ത്ത്‌ ഇന്‍ഷുറന്‍സിന്റെ നൂലാമാലകള്‍ ശരിയായ ജോലിസുരക്ഷ ഇല്ലാത്ത മലയാളികള്‍ക്ക്‌ കീറാമുട്ടി തന്നെയാണ്‌. മെഡിക്കെയിഡ്‌, മെഡിക്കെയര്‍, സൗജന്യ സര്‍ക്കാര്‍ സഹായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്‌മയും അഭിമാനബോധത്തിന്റെ സവിശേഷതകള്‍ കൊണ്ട്‌? ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്നോ, സോഷ്യല്‍ സെക}രിറ്റിയില്‍ നിന്നോ, തത്തുല്യ ഏജന്‍സികളില്‍ നിന്നോ കൈപ്പറ്റാനുള്ള വൈമുഖ്യവും അത്തരം കാര്യങ്ങളില്‍ അറിവുള്ളവരുടെ അപര്യാപ്‌തതയും, എല്ലാവരുംതന്നെ തിരക്കിട്ട ജീവിത്ത ക്രമത്തിലാണെന്ന ദുരവസ്ഥയും, ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ കുതന്ത്രങ്ങളും?അമേരിക്കയിലെ മലയാളികള്‍ക്ക്‌ വിനയാകുന്നുണ്ട്‌. അമേരിക്കയിലെ ശരാശരി ഉറക്കം അനാരോഗ്യത്തെ വിളിച്ചു വരുത്തുന്ന പതനത്തിലാണ്‌, അത്‌ ഇവിടത്തെ മലയാളിയെ വിശേഷിച്ച്‌

`പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (അഥവാ `പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
നേഴ്‌സുമാരെയും ഹെല്‍ത്‌ കെയര്‍ പ്രൊഫഷനല്‍സിനെയും വിദ്യാര്‍ത്ഥികളെയും നൈറ്റ്‌ ഷിഫ്‌റ്റ്‌ ജോലിക്കാരെയും ഡബിള്‍ ജോലി ചെയ്യുന്നവരെയും തകര്‍ക്കുന്നു. അമേരിക്കന്‍ മലയാളിയുടെ ലൈംഗികാരോഗ്യകാര്യങ്ങളെക്കുറിച്ച്‌ ഒരു ഡേറ്റായും ലഭ്യമല്ല എന്നത്‌ മറ്റൊരു ദുരവസ്ഥയാണ്‌. വിവാഹ ജീവിത ഭദ്രത പുതു തലമുറയിലേതിനേക്കാള്‍ പഴമക്കാരില്‍ മെച്ചപ്പെട്ടിരിക്കുന്നു എന്നതും അവരുടെ രീതികള്‍ നവ തലമുറയ്‌ക്ക്‌ പ്രചോദനമാണ്‌ എന്നതും നല്ല കാര്യങ്ങളായി തുടരുന്നു.

ആവശ്യ നിരയിലെ രണ്ടാം ഘട്ടത്തിലുള്ള `സുരക്ഷ' എന്ന ഭാഗം പരിശോധിക്കുമ്പോള്‍ അമേരിക്കന്‍ മലയാളിയുടെ ശാരീരിക സുരക്ഷ ഭദ്രമല്ല എന്നു പറയണം, ഗണ്‍ വിളയാട്ടത്തിനും ` റോബറിക്കും' മലയാളികള്‍ ഇരയാകുന്നത്‌ അസാധാരണമല്ല. ജോലി സുരക്ഷ ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ വേട്ടയാടുന്നത്‌ അമേരിക്കന്‍ മലയാളിയെയാണ്‌, അവരുടെ തൊലിയുടെ നിറവും `ആക്‌സന്റും' അതീവ ഭവ്യ പെരുമാറ്റ രീതിയെ `സ്‌മാര്‍ട്ടല്ല' എന്ന?നിലയില്‍ കാണാനുള്ള?ധ്വരയുടെ ത്വരയും അമേരിക്കന്‍ മലയാളിയെ?വിഷമത്തിലാക്കുന്നു. അമേരിക്കയിലെ കമ്പനികളും, ഇന്‍ഷൂറന്‍സ്‌, റിയല്‍ എസ്റ്റേറ്റ്‌, ഹോട്ടല്‍, കണ്‍സ്‌ട്രക്ഷന്‍, കമ്യൂണിക്കേഷന്‍, ഹോസ്‌പിറ്റല്‍, ഷെയര്‍ മാര്‍ക്കറ്റ്‌?മേഖലകളും കീഴടക്കി എളുപ്പ പണാര്‍ജ്ജനത്തിന്മേല്‍ ആധിപത്യം മുഴുവനായും ഒതുക്കിയിരിക്കുന്നത്‌ മലയാളികളല്ലാത്തവരാണ്‌ എന്നത്‌ മലയാളികളൂടെ?നില പരുങ്ങലിലാക്കുന്നു. ഇവിടെയെല്ലാം മലയാളികള്‍ പണിക്കാര്‍ മാത്രമാണധികവും.

സന്മാര്‍ഗ ചര്യകളുടെ കാര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ അറിയപ്പെടുന്നിടത്തോളം മാതൃകാപരമായ ഔന്നത്യം പുലര്‍ത്തുന്നു, ധാരാളം ദേവാലയങ്ങളും അതിലെ ധ്യാന ങ്ങളും പ്രാര്‍ത്ഥനകളും ആഘോഷങ്ങളും മലയാള ആരാധന ക്രമങ്ങളും വേഷ രീതികളും പുതിയ തലമുറയ്‌ക്കു പോലും തള്ളിക്കളയാനാവാത്ത വിധം തനതു വ്യക്തിത്വത്തിന്റെ?ദിശാബോധം നല്‌കുന്നുണ്ട്‌. വരുമാന മാര്‍ഗ കാര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ മറ്റ്‌ ഇന്ത്യന്‍ വംശജരോട്‌ തുലനം ചെയ്യുമ്പോള്‍ മുന്‍ നിരയിലാണെന്ന്‌ പറയുക വയ്യ, എല്ലു മുറിയെ പണിയെടുക്കുന്ന ഹെല്‍ത്ത്‌ കെയര്‍ പ്രൊഫഷനല്‍സാണ്‌ മലയാളിയുടെ വരുമാന നട്ടെല്ല്‌. അവരുടെ മാനസികവും ശാരീരികവുമായ ക്ലേശങ്ങളുടെ ബലിക്കല്ലാണ്‌ ഒരു കണക്കിന്‌ അമേരിക്കന്‍ മലയാളിയുടെ അസ്ഥിവാരം എന്നു തന്നെ പറയാം, അവരുടെ ജോലി സ്ഥലങ്ങളിലെ `ഡിസ്‌ക്രിമിനേഷന്‍സ്‌' അവര്‍ ഗോക്കളെപ്പോലെ മൗനമായി സഹിക്കുന്നു എന്നത്‌ യഥാര്‍ത്ഥത്തില്‍ `പ്രവാസം' എന്ന പദത്തിനു സാദ്ധ്യത നല്‌കുന്നു. വില കൂടിയ വീടും കാറും ഗൃഹോപകരണങ്ങളും അമേരിക്കന്‍ മലയാളി അവരുടെ ജന്മ നാട്ടില്‍ അവരനുഭവിച്ച പോരായ്‌മകളുടെ കടം വീട്ടല്‍ എന്ന മട്ടില്‍ എടുപ്പുകളായി വന്‍ മോര്‍ട്‌ ഗേജും ഇന്‍ഷൂറന്‍സും പണ വ്യയവും സഹിച്ച്‌ സ്വരൂപിക്കുന്നത്‌?ശ്രദ്ധേയമായ പെരുമാറ്റ ശീലമാണ്‌. ഇതിന്റെ പാലനത്തിനാണ്‌ അമേരിക്കന്‍ മലയാളി അവന്റെ/ അവളുടെ അമേരിക്കന്‍ ജീവിതം ഉഴിഞ്ഞു

`പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (അഥവാ 'പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
വച്ചിരിക്കുന്നത്‌ എന്നു?തോന്നും കാര്യങ്ങളുടെ പോക്കു കണ്ടാല്‍. ഈ സവിശേഷതയാല്‍ പല അമേരിക്കന്‍ മലയാളികളുടെ വീടുകളും കള്ളന്മാരില്‍ നിന്ന്‌ സുരക്ഷിതമല്ല എന്നു പറയാം.

മാനവീകവികാസത്തിനുള്ള ആവശ്യനിരയിലെ മൂന്നാം തലത്തില്‍ പെടുന്ന `സ്‌നേഹം, പ്രേമം, സ്വന്തമെന്ന അനുഭൂതി' എന്നീ കാര്യങ്ങളില്‍ അമേരിക്കന്‍ മലയാളിയുടെ നിലയെന്താണ്‌ എന്നറിയാന്‍ തക്ക?ഡേറ്റാകളൊന്നും കൃത്യമായി ലഭ്യമല്ല എന്നതാണ്‌ വാസ്‌തവം. എന്നിരുന്നാലും `സൗഹൃദം' എന്ന ഘടകത്തെ വിശകലന വിധേയമാക്കുമ്പോള്‍ ഭഒരമ്മ തന്‍ മക്കളായിരുന്നിട്ടും അമേരിക്കന്‍ മലയാളിക്കുള്ളിടത്തോളം സംഘടനകളും ആരാധനാലയങ്ങളും മറ്റു വംശജീയര്‍ക്കുണ്ടോ എന്നു സംശയിക്കാനിടയാകുന്നു. ഇത്‌ ഒരേ സമയം തന്നെ സൗഹൃദത്തിന്റെയും അകല്‌ച്ചയുടെയും ചിത്രങ്ങളാണ്‌ കാഴ്‌ച്ച വയ്‌ക്കുക. ഒറ്റപ്പെട്ട തുരുത്തുകളാകാന്‍ വെമ്പുന്ന താന്‍ പോരിമയുടെ, കിട മാത്സര്യത്തിന്റെ, അനൈക്യത്തിന്റെ, സംഘബലം ശിഥിലമായി പോകുന്നതിന്റെ,?തമ്മില്‍ തല്ലുന്നതിന്റെ സാമൂഹിക പ്രവര്‍ത്തന സൂചകങ്ങള്‍ അമേരിക്കന്‍ മലയാളിയുടെ പ്രവാസാവസ്ഥയെ സ്‌പഷ്ടമാക്കുന്നു; പ്രവാസം എന്ന പദ പ്രയോഗത്തിന്‌ അനുകൂലമായി ചിന്തിക്കുമ്പോള്‍. അധികാര രാഷ്ടീയത്തിന്റെ അകത്തളങ്ങളിലേക്ക്‌ ഒന്നെത്തി നോക്കാന്‍ പോലും അമേരിക്കന്‍ മലയാളിക്ക്‌ ഇതു വരെ കഴിഞ്ഞിട്ടില്ല, ഇനി എത്ര തലമുറ കാത്തിരിക്കണം അതിന്‌? കുടുംബ ജീവിതത്തിന്റെ മാധുര്യം അമേരിക്കന്‍ മലയാളിക്ക്‌ സ്വസ്ഥതയോടെയും സമയസുലഭതയോടെയും നുകരാനും അവന്റെ/ അവളുടെ?മാനസിക പിരിമുറുക്കം കുറയ്‌ക്കാനും പറ്റാറില്ലാ അവരുടെ `ഡ്യുട്ടി' ഷിഫ്‌റ്റ്‌ അവരെ?അടിമാവസ്ഥയിലേക്ക്‌ ഒരു തരം ജയിലറയിലേക്ക്‌ തളച്ചിട്ടിരിക്കുന്നതിനാല്‍ എന്നു സങ്കടത്തോടെ പറയാതെ വയ്യ. മക്കള്‍ സ്‌കൂള്‍ കഴിഞ്ഞു വരുമ്പോള്‍ അവര്‍ ഒറ്റയ്‌ക്ക്‌ വീട്ടിലിരിക്കേണ്ട ദുരവസ്ഥ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെയും മാനസിക വളര്‍ച്ചയേയും കാര്യ പ്രാപ്‌തിയേയും വ്യക്തിത്വ വികാസത്തെയും സ്വത്വ ബോധത്തെയും വികലമായി ബാധിക്കുന്നു, കമ്പ}ട്ടറും ടി വിയും ടെലഫോണ്‍ സൗഹൃദവും ചാറ്റിങ്ങും മാത്രമായി, അധിക വായനയോ, സ്‌പോട്‌സിലും കലകളിലുമുള്ള മികവോ നേടാനാവാതെ ഒട്ടു മിക്ക മലയാളിക്കുട്ടികളും ശരാശരിക്കാരായി നാടന്‍ മലയാളി കുട്ടികളോട്‌ താരതമ്യം ചെയ്യാനാവാത്ത വിധം പുറകോട്ടു നടക്കേണ്ടി വരുന്നു. ദമ്പതിമാര്‍ തമ്മിലുള്ള `ഇന്റിമസി'യും ആധുനിക മുതലാളിത്ത സംസ്‌കാരത്തിന്റെ കടന്നു കയറ്റം കൊണ്ട്‌ മുരടിയ്‌ക്കുന്നു എന്നു പറയാനാകും കൃത്യമായ സോഷ്യോളജിക്കല്‍ ഡേറ്റാ ഇല്ലായെങ്കില്‍ തന്നെയും, സാഹചര്യങ്ങളുടെ സൂചക പിന്‍ബലത്താല്‍.

മനുഷ്യാവസ്ഥയിലേക്കുയര്‍ത്തുന്ന അവശ്യ ഘടകങ്ങളിലെ നാലാം നിലയിലുള്ള വ്യക്തിത്വവിലമതിപ്പും പ്രിയം ഭവിക്കലും എന്ന മാനസികാവസ്ഥയ്‌ക്ക്‌ ഭാഗമാകുന്ന

`പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (അഥവാ `പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
സ്വാഭിമാനം, ആത്മ വിശ്വാസം, നേട്ടങ്ങള്‍, പരസ്‌പര ബഹുമാനം എന്നീ ഉദാത്ത ഭാവങ്ങള്‍ അമേരിക്കന്‍ മലയാളിയില്‍ മുരടിച്ചാണുള്ളത്‌.

സംഘടനകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും കലാ സാംസ്‌കാരിക പ്രവര്‍ത്തന മണ്ഡലങ്ങളിലെ?ധൈഷണികമായ അല്‌പ്പത്തരങ്ങളിലൂടെയും വായനയുടെയും എഴുത്തിന്റെയും അഭാവത്തിലൂടെയും?ഔന്നത്യം പുലര്‍ത്തുന്ന സാഹിത്യ കൃതികള്‍ വായിക്കുന്നവരുടെ എണ്ണത്തിലും?അബ്‌സ്‌ട്രാക്ടായിട്ടുള്ളതും ശാസ്‌ത്രീയമായുള്ളതുമായ കലാ രൂപങ്ങളോടുള്ള അവഗണനയിലൂടെയും സാമ്പത്തിക നേട്ടമില്ലാത്ത ഏതൊരു കാലാ സാമൂഹിക കാര്യങ്ങളോടുള്ള താത്‌പര്യക്കുറവിലൂടെയും വെറും പൊങ്ങച്ചത്തിനു വേണ്ടി മാത്രമുള്ള സാംസ്‌കാരിക പ്രവര്‍ത്തന രീതികളിലൂടെയും അഥവാ ഔന്നത്യം പുലര്‍ത്തുന്ന സാഹിത്യകൃതികളോ ആശയങ്ങളോ ആരേലും കൊണ്ടു വന്നാല്‍ അവരെ പുച്ഛിക്കൂന്നതിലൂടെയും മദ്യാസക്തിയിലൂടെയും വൃകോദര വളര്‍ച്ചയിലൂടെയും ഓരോരോ പൊതു വേദികളിലൂടെ പുറത്തുവരുന്ന `പെരുമാറ്റ പാപ്പരത്തങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും', മലയാള ഭാഷാ പദങ്ങളിലുള്ള പാമരത്തത്തിലൂടെയും? തൊഴുത്തില്‍ കുത്തിലൂടെയും വൈരാഗ്യങ്ങളിലൂടെയും? പരസ്‌പരം കാലുവാരുന്ന സംഭവങ്ങളിലൂടെയും വ്യക്തമാകുന്നത്‌ പ്രവാസം എന്ന ജീവിതരീതിയെ?ഒരു ചില്ലുകൊട്ടരം പോലെ കൊണ്ടു നടക്കുന്ന ഗതികേടിനെയാണ്‌. ഇതും`പ്രവാസം' എന്ന പദ പ്രയോഗം അമേരിക്കന്‍ മലയാളിയില്‍ കെട്ടി വയ്‌ക്കാന്‍ ന്യായമേകുന്നു. ശാസ്‌ത്രീയ കണ്ടു പിടുത്തങ്ങളിലോ, ഒളിമ്പിക്‌സിലോ, സിനിമാ ലോകത്തോ, ഉദാത്തമായ സാഹിത്യ സൃഷ്ടിയിലോ, കലാവിഷ്‌കാരത്തിലോ, ചെസ്സിലോ, ഗാന ശാഖയിലോ, നൃത്തത്തിലോ, നാടകത്തിലോ, സ്റ്റേജ്‌ ഷോയിലോ അമേരിക്കന്‍ മലയാളിയുടേതായി എന്തു നവീന സംഭാവനയാണ്‌ എടുത്തു പറയാനുള്ളത്‌? അവരുടെ മക്കളുടേതായി എന്താണുള്ളത്‌- ഇന്നത്തെ കേരളത്തിലെ നവതലമുറയുടെ പ്രഭാവവുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രത്യേകിച്ചും? ഈ അവസ്ഥ `പ്രവാസം' എന്ന പദ പ്രയോഗത്തെ അമേരിക്കന്‍ മലയാളിയില്‍ അന്വര്‍ത്ഥമാക്കുന്നു.

മനുഷ്യാവസ്ഥയുടെ പരമകാഷ്‌ഠയിലേക്കുള്ള അവശ്യ നിലയായ `ആത്മ സക്ഷാത്‌ക്ക ാരത്തിന്റെ' തലത്തില്‍ അമേരിക്കന്‍ മലയാളി എത്രത്തോളം നിലയുറപ്പിച്ചു, വിരലിലെണ്ണാവുന്നവരാണ്‌ ഈ തലത്തില്‍ സാധാരണ ഉണ്ടാകാറുള്ളു എന്നതു ശരി തന്നെയെങ്കിലും? പുതിയ സന്മാര്‍ഗാചാര്യന്മാരാരേലും, നവ സൃഷ്ടിപരതയുടെ മേഖലയില്‍ മുദ്ര പതിപ്പിച്ച ആരേലും, തനിമയാര്‍ന്ന നിര്‍വിഘ്‌ന വൈഭവത്തിന്റെ?സരണിയിലാരേലും, സമൂഹത്തിന്റെ പ്രതിസന്ധികള്‍ക്ക്‌ തക്കതായ പരിഹൃതി കണ്ടെത്തി നയിക്കുന്ന ആരേലും, അമേരിക്കന്‍ മലയാളിയില്‍ നിന്ന്‌ ഉടലായിട്ടുണ്ടോ? വസ്‌തുതകളെ അംഗീകരിക്കാനും, താന്‍ പോരിമയെ മാറ്റിക്കളയാനും `മറു നാടന്‍ മലയാളി ' തയ്യാറായാല്‍, കൂടുതല്‍ കൂടുതല്‍ വായിക്കാനും ചര്‍ച്ച ചെയ്യാനും, വൈഭവമുള്ളവരെ അംഗീകരിക്കാനും തുറന്ന മനസ്സോടെ വളരാനും `മറു നാടന്‍ മലയാളി' തയ്യാറായാല്‍ ഈ പ്രവാസങ്ങളുടെ`നുകം' വലിച്ചെറിയാനാകും. അതിന്‌?മലയാള സാംസ്‌കാരിക സര്‍വകലാശാല പോലുള്ള,?ശാന്തിനികേതന്‍ പോലുള്ള

`പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍'(അഥവാ `പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
സംരംഭങ്ങളായി അമേരിക്കന്‍ മലയാളിയുടെ അംബ്രല്ല സംഘടനകള്‍ രൂപാന്തരം നേടണം. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരോ, സിനിമാക്കാരോ അല്ല അതു നമുക്കു ചെയ്‌തു തരേണ്ടത്‌, സാംസ്‌കാരിക വിനയമുള്ള ധിഷണാ ശാലികളുടെ സംസര്‍ക്ഷമാണ്‌? അമേരിക്കന്‍ മലയാളി സംഘടനകളും ദേവാലയങ്ങളും മാതൃകാ പൂര്‍വ്വം ലക്ഷ്യമിടേണ്ടത്‌, കേരളത്തിലേക്ക്‌ അമേരിക്കന്‍ മലയാളിയുടെ കാരുണ്യം നീട്ടുക എന്നതിലുപരി അമേരിക്കന്‍ മലയാളിയുടെ സാംസ്‌കാരിക വളര്‍ച്ചയിലേക്ക്‌ നോട്ടമിടുക എന്ന ദൗത്യമാണ്‌ `പ്രവാസം' എന്ന പദത്തിന്റെ അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ `മറു നാടന്‍ മലയാളികള്‍' ഇനിയെങ്കിലും മറക്കരുതാത്തത്‌.

`ഇന്‍ഡിവിജ്ജ്വലിസം' പ്രോത്സാഹിപ്പിക്കുന്ന പാശ്‌ച്ചാത്യ സംസ്‌കാരം `കളക്‌റ്റിവിസം' പ്രോത്സാഹിപ്പിക്കുന്ന `കേരളത്വത്തെ ഞെരുക്കാന്‍ അനുവദിച്ചുകൂട; അപ്പോള്‍` പ്രവാസം' മാറി പ്രകാശം നിറയും;?ആഗോള മലയാളി ലോകത്തിനു തന്നെ `ദൈവത്തിന്റെ സ്വന്തം നാടിനെ' പ്രദാനം ചെയ്യുന്നവരാകും.
പ്രവാസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍' (`പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍')
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക