Image

`ക്ലീന്‍ കോതമംഗലം' യുഎന്‍ ഡിപ്ലോമാറ്റ്‌ അലക്‌സാണ്‌ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 02 February, 2012
`ക്ലീന്‍ കോതമംഗലം' യുഎന്‍ ഡിപ്ലോമാറ്റ്‌ അലക്‌സാണ്‌ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍
വിയന്ന: വിയന്നയിലെ കോതമംഗലം കുടുംബയോഗം മുന്‍കൈ എടുത്ത്‌ ഐക്യരാഷ്‌ട്ര സംഘടനയിലെ മുന്‍ ഡിപ്ലോമാറ്റും മലയാളിയുമായ അലക്‌സാണ്‌ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള മാലിന്യനിര്‍മാര്‍ജന കേന്ദ്രം കോതമംഗലം മുനിസിപ്പാലിറ്റിയില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി.

എന്ന പദ്ധതി ആഫ്രിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ജര്‍മന്‍ കമ്പനിയാണ്‌ കേരളത്തിലും ഇതിന്‌ നാന്ദി കുറിക്കുന്നത്‌. പരിസര മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും മാലിന്യ സംസ്‌കരണത്തിനുവേണ്‌ട ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ അഭാവവും അശാസ്‌ത്രീയ മാലിന്യ നിക്ഷേപം മൂലുമണ്‌ടാകുന്ന ഗരുതര ഭവിഷ്യത്തും കേരളം അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന അവസരത്തില്‍ വിയന്നയിലെ കോതമംഗലം കുടുംബയോഗത്തിന്റെ ശ്രമങ്ങള്‍ തികച്ചും ശ്ലാഘനിയമാണ്‌.

പദ്ധതിയെപ്പറ്റി വിശദീകരിക്കുവാന്‍ കമ്പനിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ വാള്‍ട്ടര്‍ ഡാനെല്‍, അലക്‌സാണ്‌ടര്‍ വര്‍ഗീസ്‌, വിയന്നയിലെ കോതമംഗലം കുടുംബയോഗം ഇവന്റ്‌ മാനേജര്‍ ബേബി അവരാപ്പാട്ട്‌, കോ-ഓര്‍ഡിനേറ്റര്‍മാരായ സോബിന്‍ പുളിക്കല്‍, ജോസ്‌ ഇലഞ്ഞിക്കല്‍, റോയി മണ്ണാറപ്രായില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിന്‌ (ഞായര്‍) വൈകുന്നേരം 4.30ന്‌ ഫ്‌ളോറിസ്‌ ഡോര്‍ഡ്‌ ചര്‍ച്ച്‌ ഹാളില്‍ (പിയൂഷ്‌ പാര്‍ഷ്‌ പ്ലാറ്റ്‌സ്‌ -3) നടക്കുന്ന യോഗത്തിലേയ്‌ക്ക്‌ ഓസ്‌ട്രിയയിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
`ക്ലീന്‍ കോതമംഗലം' യുഎന്‍ ഡിപ്ലോമാറ്റ്‌ അലക്‌സാണ്‌ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക