Image

നഴ്‌സുമാരുടെ സമരത്തിന്‌ പരിപൂര്‍ണ്ണ പിന്തുണ

ജോയിച്ചന്‍ പുതുക്കുളം Published on 02 February, 2012
നഴ്‌സുമാരുടെ സമരത്തിന്‌ പരിപൂര്‍ണ്ണ പിന്തുണ
ഇന്ത്യയിലുടനീളം മലയാളി നഴ്‌സുമാര്‍ ഇന്ന്‌ ചൂഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഇരയാകുന്ന വാര്‍ത്ത ഓരോ ദിവസവും ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ വേതനം (3500 രൂപയ്‌ക്കുതാഴെ) നല്‍കി, ദിവസവും 16-നു മേല്‍ മണിക്കൂറുകള്‍ പണിയെടുപ്പിക്കുന്നതിനും പുറമെ, നിര്‍ബന്ധിത ബോണ്ട്‌ സമ്പ്രദായത്തിന്റെ പേരില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുന്ന പല സ്വകാര്യ ആശുപത്രികളും കേരളത്തിലുണ്ട്‌. ഇതിനെതിരേ കേരളത്തിലുടനീളം നഴ്‌സുമാരുടെ പ്രതിക്ഷേധം വ്യാപിക്കുകയാണ്‌. കൊച്ചിയിലെ ലേക്ക്‌ ഷോര്‍ ആശുപത്രിയിലും, അമൃതാനന്ദമയി ഹോസ്‌പിറ്റില്‍, കോഴഞ്ചേരി മെഡിക്കല്‍ മിഷന്‍, മുത്തൂറ്റ്‌ ഹോസ്‌പിറ്റല്‍ എന്നിവടങ്ങളിലും നഴ്‌സുമാര്‍ സമരം നടത്തുന്നു.

നഴ്‌സുമാരുടെ ന്യായമായ സമരത്തിന്‌ പിന്തുണയുമായി കൊച്ചിയിലെ ലേക്ക്‌ ഷോര്‍ ഹോസ്‌പിറ്റലിനു മുന്നില്‍ മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജും, മുന്‍ ഫോമാ പ്രസിഡന്റ്‌ ശശിധരന്‍ നായരും ഫെബ്രുവരി ഒമ്പതാം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നിരാഹാര സമരം നടത്തും. അമേരിക്കയിലെ നഴ്‌സുമാര്‍ തൊഴില്‍പരമായും, സാമ്പത്തികമായും ഉന്നതിയില്‍ കഴിയുമ്പോള്‍, കേരളത്തിലെ നഴ്‌സുമാരെ അടിമകളെപ്പോലെ പണിയെടുപ്പിച്ച്‌ വളരെ കുറഞ്ഞ വേതനം നല്‍കി കഷ്‌ടപ്പെടുത്തുന്നത്‌ ഖേദകരമാണെന്ന്‌ അനിയന്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി ഒമ്പതിന്‌ കൊച്ചിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരോടൊപ്പം അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ നിരാഹാരം അനുഷ്‌ഠിക്കുവാന്‍ കേരളത്തിലെ എല്ലാ പ്രവാസി മലയാളികളോടും അനിയന്‍ ജോര്‍ജ്‌ ആഹ്വാനം ചെയ്‌തു.
നഴ്‌സുമാരുടെ സമരത്തിന്‌ പരിപൂര്‍ണ്ണ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക