Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സുവിശേഷവത്‌കരണ സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 June, 2011
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സുവിശേഷവത്‌കരണ സെമിനാര്‍
ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ സുവിശേഷവത്‌കരണ സെമിനാര്‍ നടത്തുന്നു. ജൂണ്‍ 20-ന്‌ തിങ്കളാഴ്‌ച മുതല്‍ 22-ന്‌ ബുധനാഴ്‌ച വരെ എല്ലാ ദിവസവും വൈകിട്ട്‌ 6.30-ന്‌ ദിവ്യബലിയോടുകൂടി ആരംഭിച്ച്‌ 9 മണിക്ക്‌ സമാപിക്കും.

പൊന്തിഫിക്കല്‍ അംഗീകാരമുള്ള ലോക സുവിശേഷവത്‌കരണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടറും, പ്രശസ്‌ത സുവിശേഷ പ്രഘോഷകനും, സുവിശേഷവത്‌കരണ പരിശീലകനുമായ ബ്ര. ഫ്രിറ്റ്‌സ്‌ മസ്‌ക്രിനാസ്‌ സെമിനാര്‍ നയിക്കും.

ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ഈ പ്രോഗ്രാമില്‍ താത്‌പര്യമുള്ള ഏവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കത്തീഡ്രല്‍ ഓഫീസ്‌ (708 544 6419), ജോസഫ്‌ എബ്രയില്‍ (630 516 1132).
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സുവിശേഷവത്‌കരണ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക