Image

ഫൊക്കാന കണ്‍വന്‍ഷനു സ്വാഗതം

മണ്ണിക്കരോട്ട് Published on 03 February, 2012
ഫൊക്കാന കണ്‍വന്‍ഷനു സ്വാഗതം
ഹ്യൂസ്റ്റന്‍ ‍: ഈ വര്‍ഷം ജൂണ്‍ 30-മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനില്‍ നടക്കുന്ന 15-ാ മത് ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന് അമേരിക്കയിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (മാഗ്) പ്രസിഡന്റ് ജെയിംസ് ജോസഫ് അറിയിച്ചു. കൂടാതെ ഹ്യൂസ്റ്റന്‍ കണ്‍വന്‍ഷന് അസ്സോസിയേഷന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ഏതാണ്ട് അയ്യായിരത്തോളം കുടുംബങ്ങളുള്ള ഹ്യൂസ്റ്റനില്‍ മലയാളികളുടെ പൊതുവായ ഏക സംഘടനയാണ് മാഗ്. ഏതാണ്ട് കാല്‍നൂറ്റാണ്ടാകുന്നു ഹ്യൂസ്റ്റനില്‍ ഈ സംഘടന രൂപംകൊണ്ടിട്ട്. ഇത്രയും കാലമായി അമേരിക്കയില്‍ പിളര്‍പ്പില്ലാതെ നിലകൊള്ളുന്ന ഏക മലയാളി സംഘടനയെന്ന ബഹൂമതി മാഗിനു മാത്രമുള്ളതാണ്. ഈ വര്‍ഷം ഹ്യൂസ്റ്റനില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ അതിഥേയ സംഘടനയാണ് മാഗ്.

ഫൊക്കാന എന്ന ദേശീയ സംഘടനയുടെ കണ്‍വന്‍ഷന്‍ ഹ്യൂസ്റ്റനില്‍ അരങ്ങേറുമ്പോള്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കേണ്ടത് ഓരോ ഹ്യൂസ്റ്റന്‍ മലയാളിയുടെയും കടമയും കര്‍ത്തവ്യവുമാണ്. അമേരിക്കയിലെ മലയാളികളുടെ സാംസ്‌ക്കാരിക തലസ്ഥാനമാണ് ഹ്യൂസ്റ്റന്‍. അപ്പോള്‍ അമേരിക്കയിലെ മലയാളികളുടെ അന്തസിനൊത്ത ഒരു കണ്‍വന്‍ഷനാണ് നടക്കേണ്ടത്. അതിന് എല്ലാവരും പരിശ്രമിക്കേണ്ടതാണെന്നും ജെയിംസ് ജോസഫ് എടുത്തു പറഞ്ഞു.
ഫൊക്കാന കണ്‍വന്‍ഷനു സ്വാഗതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക