Image

ഇന്നത്തെ ലോകത്ത്‌ ആരും സ്വയംപര്യാപ്‌തരല്ല: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌

സേവ്യര്‍ കാവാലം Published on 04 February, 2012
ഇന്നത്തെ ലോകത്ത്‌ ആരും സ്വയംപര്യാപ്‌തരല്ല: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌
മസ്‌കറ്റ്‌: ലോകത്താര്‍ക്കും ഇന്ന്‌ സ്വന്തമായി ജീവിക്കാമെന്ന സ്ഥിതിയല്ലെന്നും പരസ്‌പര ധാരണയും സഹകരണവും സഹവര്‍ത്തിത്വവുമില്ലാതെ ലോകത്ത്‌ ഒരു ജനതയ്‌ക്കും മുന്നോട്ട്‌ പോകുവാന്‍ സാധിക്കില്ലെന്നും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സെയ്‌ദ്‌ പറഞ്ഞു.

സിറിയയുടെ കാര്യത്തില്‍ അറബ്‌ ലീഗിന്റെ ശ്രമങ്ങള്‍ ഡമാസ്‌കസ്‌ സ്വീകരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇറാന്‍ അണുശക്തിയുടെ കാര്യത്തില്‍ ജപ്പാനെപ്പോലെ ശക്തരാണെന്ന്‌ ലോകത്തെ കാണിക്കുക മാത്രമാണ്‌ ലക്ഷ്യമെന്നും അണവായുധങ്ങള്‍ ഉപയോഗിക്കില്ലായെന്ന്‌ വിശ്വസിക്കണമെന്നും സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സെയ്‌ദ്‌ വ്യക്തമാക്കി.
ഇന്നത്തെ ലോകത്ത്‌ ആരും സ്വയംപര്യാപ്‌തരല്ല: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക