Image

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

Published on 04 February, 2012
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
ഷാര്‍ജ: ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പുതിയ ഭരണ സമിതി അസോസിയേഷന്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ സത്യപ്രതിഞ്‌ജ ചൊല്ലി സ്‌ഥാനമേറ്റു. പ്രസിഡന്റ്‌ അഡ്വ.വൈ.എ.റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍ എന്നിവര്‍ ഇന്ത്യന്‍ കോണ്‍സല്‍ ഫ്രാന്‍സിസ്‌ സേവ്യര്‍ കാക മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേറ്റു. ഇതു ഒന്‍പതാം തവണയാണ്‌ അഡ്വ.വൈ.എ.റഹീം അധികാരത്തിലെത്തുന്നത്‌.

കെ.ബാലകൃഷ്‌ണ്‍(ട്രഷറര്‍), തോമസ്‌ മാത്തന്‍(വൈസ്‌ പ്രസി), സി.എ.ബാബു(ജോയിന്റ്‌ സെക്ര), തോമസ്‌ ജോര്‍ജ്‌(ജോയിന്റ്‌ ട്രഷ), പി.പി.രമേശന്‍(ഓഡിറ്റര്‍) എന്നിവരും മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ അഡ്വ.അജി കുര്യാക്കോസ്‌, എ.മാധവന്‍ നായര്‍ പാടി, ബാബു വര്‍ഗീസ്‌, മുരളീധരന്‍ പിള്ള, കെ.പി.ഗോപാലകൃഷ്‌ണന്‍, ഡേവിസ്‌ എടപ്പള്ളി, കെ.എം.അബ്‌ദുല്‍ മനാഫ്‌ എന്നിവരും അധികാരമേറ്റു. വരണാധികാരി കെ.കുമാര്‍ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ ഭാരവാഹികളെയും മാനേജിങ്‌ കമ്മിറ്റി അംഗങ്ങളെയും ഷാളണിയിച്ചും ബൊക്കെ നല്‍കിയും ആദരിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക