Image

അമലയ്ക്ക് അടുപ്പം ആരോടൊക്കെ?

Published on 04 February, 2012
അമലയ്ക്ക് അടുപ്പം ആരോടൊക്കെ?
അമല പോളിനു ഗോസിപ്പുകളെ ഭയമില്ല. പറഞ്ഞതു മറ്റാരുമല്ല, അമല തന്നെ! കരിയര്‍ വളര്‍ച്ചയില്‍ പല ഗോസിപ്പുകളും ചൂടന്‍ വാര്‍ത്തകളും ഉണ്ടാകാം. അവയിലൊന്നും ശ്രദ്ധകൊടുക്കാന്‍ തനിക്കു സമയമില്ലെന്നാണ് അമല തുറന്നു പറഞ്ഞത്. 

അമല പോളിനെ അറിയില്ലേ? കേരളത്തില്‍ ജനിച്ചു തമിഴ് സിനിമയിലൂടെ   വെള്ളി ത്തിരയിലെ സ്റ്റാറായി മാറിയ നടി. മൈന എന്ന തമിഴ് ചിത്രത്തിലൂടെ സാധാ രണ പെണ്‍കുട്ടിയുടെ അസാമാന്യ ധൈര്യവുമായി വിമര്‍ശകരുടെ പോലും വായടപ്പിച്ച അമലയ്ക്കു 2012ല്‍ കൈനിറയെ ചിത്രങ്ങളാണ്. പൊങ്കല്‍ റിലീസ് 'വേട്ടൈ തിയറ്ററില്‍ ഇപ്പോഴും തകര്‍ത്തോടുന്നു. ഫെബ്രുവരി മാസത്തില്‍ തമിഴിലും തെലുങ്കിലുമായി നാലോളം  പടങ്ങള്‍ റിലീസിന്. ചെറിയ റോളുകളിലൂടെ സിനിമ യിലെത്തി ആദ്യ ഒന്നു രണ്ടു ചിത്രങ്ങള്‍ ആരും ശ്രദ്ധിക്കപ്പെടാതെപോയ നടിക്ക് ഇതിലപ്പുറം എന്താണു വേണ്ടത്.

ഇനി പുതിയ ചില കഥകളിലേക്കു വരാം. സംവിധായകന്‍ വിജയുമായി അതിരില്‍ കവിഞ്ഞ അടുപ്പം കാണിക്കുന്നു എന്നാണ് ഒരു വാര്‍ത്ത. ഒപ്പം പുതിയ ചിത്രത്തിലെ   നായകനായ അഥര്‍വയോടുള്ള അടുപ്പവും വിഷയമാണ്. എന്നാല്‍ വിജയും താനു മായി നല്ല സുഹൃദ് ബന്ധമാണെന്നും അഥര്‍വയോടുള്ളതു പ്രഫഷനല്‍ സ്‌നേഹമാ ണെന്നും അമല പറഞ്ഞുകഴിഞ്ഞു. പെണ്ണായാല്‍ ഇങ്ങനെ വേണം. 

മാധവനെയും ആര്യയെയും ഒപ്പം സമീറ റെഡ്ഡിയെയും മിസ് ചെയ്യുന്നു എന്നാണ് അമല ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വേട്ടൈയുടെ സെറ്റില്‍ എല്ലാവരും സന്തോഷ ത്തോടെയാണു കഴിഞ്ഞതത്രെ! മാധവനും ആര്യയും അല്‍പം വികൃതിപ്പയ്യന്മാരാ ണെന്നു കൂടി കക്ഷി പറഞ്ഞിട്ടുണ്ട്. വികൃതി കൂടി വാര്‍ത്തയാകാതിരുന്നാല്‍ നന്ന്. 

അമലയ്ക്ക് അടുപ്പം ആരോടൊക്കെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക