Image

`ഇക്ക' വന്നവഴിയും `അടയ്‌ക്ക' പോയ പോക്കും ബരുത്തി ബെച്ച പുലിവാല്‍

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 05 February, 2012
`ഇക്ക' വന്നവഴിയും `അടയ്‌ക്ക' പോയ പോക്കും ബരുത്തി ബെച്ച പുലിവാല്‍
അമേരിയ്‌ക്ക എപ്പോള്‍ /എങ്ങിനെ അമേരിക്കയായി'? എന്ന ലേഖനത്തിലൂടെ കൃത്യമായ ഒരു വ്യാകരണരൂപ രേഖ, ചില കൂട്ടക്ഷരങ്ങള്‍ എഴുതുമ്പോള്‍, ഇല്ലാത്ത സ്ഥിതിവിശേഷം വായനക്കാരുടെ ശ്രദ്ധയില്‍പെടുത്തിയതിലും ഒരു നിയമാവലി കൊണ്ടുവന്നതിലും പ്രൊഫസ്സര്‍ ജോയ്‌.ടി. കുഞ്ഞാപ്പൂ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ശാസ്‌ത്രജ്ഞനായ ഡോ. കുഞ്ഞാപ്പുവിന്റെ മലയാള ഭാഷയോടും വ്യാകരണത്തോടും ഉള്ള പ്രതിബദ്ധത പ്രശംസനീയം തന്നെ. ഈ പഠനത്തില്‍ `ശ'കാരവും `ഉ'കാരവും ചേര്‍ത്തു വെച്ച്‌ ഉദാഹരിക്കാന്‍ ശ്രമിച്ചപ്പോല്‍ `ശകാര'വും ഏറ്റു വാങ്ങേണ്ടിവന്നുവോ എന്നൊരു ശങ്കയും ഇല്ലായ്‌ക ഇല്ല.

ഒരു അദ്ധ്യാപകനെന്ന നിലയില്‍ തെറ്റു കൂടാതെ, ഭാഷ(ഏതായാലും) കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിര്‍ബ്ബന്ധക്കാരനാണ്‌, മറ്റു പലരേയും പോലെ, ഈ കുറിപ്പെഴുതുന്ന ആളും. പലപ്പോഴും അിറഞ്ഞോ അിറയാതേയോ വീഴ്‌ചകള്‍ വരുത്താറുണ്ടെങ്കില്‍ പോലും. അച്ചടി മാധ്യമക്കാരുടെ പരിമിതികളെക്കുറിച്ച്‌ ബോധവാനാണെങ്കിലും, നാം എഴുതിക്കൊടുക്കുന്ന കൃതികള്‍ അച്ചടിച്ചുവരുമ്പോള്‍ കടന്നുകൂടുന്ന അക്ഷരപ്പിശാചുകളെ കാണുമ്പോള്‍ , `ഈശ്വരോ രക്ഷതു' എന്ന്‌ ഉരുവിടാന്‍ തോന്നാറുമുണ്ട്‌.

ഒരു പ്രൊഫസ്സറുടെയും ഒരു കവിയത്രിയുടേയും വാദ വിവാദങ്ങള്‍ക്കിടയില്‍ പെട്ട്‌ ശ്വാസം മുട്ടാനാണോ എന്റെ ഈ ആഴ്‌ചയിലെ വാരഫലം? ഒരു ഭാഷാ പണ്‌ഡിതനോ, വൈയാകരണനോ അല്ലാത്ത, വാസ്‌തവം പറഞ്ഞാല്‍ , മലയാളം ശരിക്കു പഠിച്ചിട്ടുപോലുമില്ലാത്ത ഈ കുറിപ്പെഴുത്തുകാരന്റെ സ്വയംകൃതാനര്‍ത്ഥത്തില്‍ വായനക്കാര്‍ ക്ഷമിക്കണേ. ഡോ. കുഞ്ഞാപ്പുവിന്റെ മേലുദ്ധരിച്ച ലേഖനവും ശ്രീമതി ത്രേസ്യാമ്മ തോമസ്‌ നാടാവള്ളില്‍ന്റെ പ്രതികരണവുമാണ്‌ എന്നെ ഇതെഴുതാന്‍ പ്രേരിപ്പച്ചത്‌.

പഴയ ഏകീകൃത സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ ഏകാധിപത്യ വാഴ്‌ചക്കിടയില്‍ പല സ്ലോവാക്ക്‌ ഭാഷകളും നാമാവശേഷമായിട്ടുണ്ടെങ്കിലും, സംസ്‌കൃതത്തേയും ലാറ്റിനേയും, വ്യവഹാര പ്രായോഗികത ഇല്ലെങ്കില്‍ പോലും, മൃതഭാഷയായി കണക്കാക്കാമോ??? `എഴുപതുകള്‍ക്ക്‌ മുമ്പ്‌ മലയാളം പഠിച്ചവര്‍ക്ക്‌ നല്ല മലയാളം എഴുതുവാന്‍ നന്നേ പണിപ്പെടേണ്ട ഗതിയാണ്‌ വന്നിരിക്കുന്നത്‌' എന്ന വാദത്തോട്‌ ഈ ലേഖകനും യോജിക്കാന്‍ വിഷമമുണ്ട്‌. മലയാള ഭാഷയെ പോഷിപ്പിക്കുകയും താങ്ങും തണലുമായി നില്‍ക്കുകയും ചെയ്യുന്ന ഒട്ടേറെ രചനകള്‍ ഈ പറഞ്ഞ കാലഘട്ടത്തിനുമുമ്പ്‌, നല്ല മലയാളത്തില്‍ എഴുതിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കൊണ്ടുതന്നെ. ഇത്‌ സംസ്‌കൃതത്തിന്റെ അതിപ്രസരത്തെക്കുറിച്ച്‌ പറയുന്ന വേളയിലാണെങ്കില്‍ പോലും. മറ്റു പല അക്ഷരങ്ങള്‍ക്കും കാലാനുസൃതമായി മാറ്റം ഉണ്ടായിട്ടുണ്ട്‌. പാക്കിസ്‌താനും പാക്കിസ്ഥാനും ഈ വിഭാഗത്തില്‍പെടുന്നു എന്ന പ്രൊഫസറുടെ നിഗമനത്തോടും യോജിക്കാന്‍ പ്രയാസമുണ്ട്‌. എഴുത്തുകാരുടെ അശ്രദ്ധയോ, നോട്ടക്കുറവോ, അലസതയോ മൂലം ഭാഷയില്‍ കടന്നുകൂടിയിട്ടുള്ള ഇത്തരം പ്രയോഗങ്ങള്‍ പ്രചുരപ്രചാരം കൊണ്ട്‌ സ്ഥിര പ്രതിഷ്‌ഠ നേടിയിട്ടുള്ള വികല പ്രയോഗങ്ങളും ഇല്ലാതില്ല.

പിന്നെ, ഇക്ക വന്ന വഴിയും അടയ്‌ക്ക പോയ പോക്കും എന്ന പ്രയോഗം, ആലങ്കാരിക ഭാഷയോടും ശ്രദ്ധയാകര്‍ഷിക്കാനുള്ള തലക്കെട്ടിനോടും കവിതകളിലൂടെ ചിരപരിചയം ഉള്ള ശ്രീമതി ത്രേസ്യാമ്മക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ(യഥാര്‍ത്ഥ ശീര്‍ഷകം മാറ്റി മറിച്ചതിന്‌ ഡോ. കുഞ്ഞാപ്പുവിനോട്‌ ക്ഷമാപണം)
മറ്റൊന്ന്‌, ശകാരത്തിനും ക കാരത്തിനും എന്നതിനു പകരം,`ശ്‌' `ക്‌' എന്നീ വ്യഞ്‌ജന മൂലാക്ഷരങ്ങളോട്‌ സ്വരാക്ഷരങ്ങള്‍ ചേരുമ്പോള്‍ എന്നു ചേര്‍ത്തിരുന്നെങ്കില്‍ രണ്ടുകൂട്ടരുടേയും കാര പ്രയോഗങ്ങളില്‍ (കാരം= ക്ഷാരം) ഉപ്പും എരിവും കുറയുമായിരുന്നു എന്നു തോന്നിപ്പോയി. ലിപി പരിഷ്‌ക്കരണം അടിസ്ഥാന ഘടനയ്‌ക്ക്‌ മാറ്റം വരാത്തിടത്തോളം കാലം ഗ്രഹിക്കുന്നതിനും പ്രയാസമുണ്ടാവുകയില്ല എന്ന ശ്രീമതി ത്രേസ്യാമ്മയുടെ വാദത്തോട്‌ വിയോജിക്കുന്നു. കാരണം, യാഥാസ്ഥിതിക ലിപിയില്‍ എഴുതുവാനും വായിക്കുവാനും പരിചയിച്ചു വന്ന എന്നെപ്പോലെയുള്ള മറ്റു പലര്‍ക്കും പരിഷ്‌ക്കരണ വേള-(ഡോ. കുഞ്ഞാപ്പൂ അച്ചുകൂടത്തിലെ അക്ഷരങ്ങളെ പരാമര്‍ശിക്കുന്ന വേളയിലാണെങ്കിലും.)ക്കുശേഷം, പുസ്‌തകങ്ങളും പത്രമാസികളും വായിച്ചു ഗ്രഹിക്കാന്‍ പ്രയാസമുണ്ടായിരുന്നു. പ്രത്യേകിച്ചും, മാറ്റം വേഗതയേയും ഗ്രാഹ്യ ശേഷിയേയും ബാധിച്ചതുകൊണ്ട്‌. കേരളപാണിനീയം എന്നീ ആധികാരികഗ്രന്ഥങ്ങളെ ആശ്രയിച്ചു പല സാധാരണ എഴുത്തുകാരും എഴുതുവാന്‍ മെനക്കെടുകയില്ല എന്നത്‌ മറ്റൊരു യാഥാര്‍ത്ഥ്യം.

മലയാളഭാഷ ഒരു ജവീിലശേര ഹമിഴൗമഴല ആണെന്നാണല്ലൊ അഭിജ്ഞമതം. പലപ്പോഴും ചില അലിഖിത നിയമാനുസൃതം, അവസരോചിതമായി ചാച്ചും ചെരിച്ചും ഉച്ചരിക്കേണ്ട അവസ്ഥ വരാറുണ്ട്‌. അല്ലാത്തപക്ഷം, വരമൊഴിയില്‍ അഗ്രഗണ്യരായ പലരും വാ പൊളിക്കാന്‍ തുടങ്ങുമ്പോള്‍ തുടങ്ങുമ്പോള്‍ത്തന്നെ (പശു വാലു പൊക്കുമ്പോള്‍ അിറയാം..എന്ന പ്രയോഗത്തോട്‌ കടപ്പാട്‌) പ്രയോക്താവിന്റെ ജാതകവും ഗോത്രവും വരെ വാമൊഴി മൂലം ശ്രോതാക്കള്‍ക്ക്‌ അനാവൃതമാവും. ഉദാഹരണത്തിന്‌: മാതൃ രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും തുനിഞ്ഞിറങ്ങേണ്ടി ഇരിക്കുന്നു. ഈ വാചകത്തിലെ രക്ഷിക്കാന്‍ , ഇരിക്കുന്നു എന്നീ പദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ , `ക്ക', `ക്ക്‌', `യ്‌ക്ക' യുടെ ധ്വനി വന്നില്ലെങ്കില്‍, ചക്കിനുവെച്ചത്‌ കൊക്കിനായി എന്ന പ്രയോഗത്തിലെ ക്ക പോലെ ഉച്ചരിച്ചാലത്തെ സ്ഥിതി ഒന്ന്‌ ആലോചിക്കൂ.
സാന്ദര്‍ഭികമായി പറയട്ടെ, അല്ലെങ്കിലും മലയാളികള്‍ക്ക്‌ യ കാരത്തോട്‌ വല്ലാത്ത ഒരു പ്രതിപത്തിയുണ്ട്‌. ഉദാ: ഏ, ബി, സി, ഡി ഉരുവിടുമ്പോള്‍ എല്‍ , എം, എന്‍ എന്നതിനുപകരം `യെല്‍', `യെം', `യെന്‍' എന്നു ചൊല്ലാത്ത എത്ര മലയാളികളുണ്ട്‌?

പാലക്കാടിനെ `പാലയ്‌ക്കാടും' പാലയ്‌ക്കാ മോതിരത്തെ `പാലക്കാമോതിരവും' ആക്കി ഭാഷയെ വികൃതമാക്കരുതേ. അതേപോലെ മായ്‌ക്കുക, തറയ്‌ക്കുക, വെയ്‌ക്കുക എന്നിവയെ അവരുടെ പാട്ടിനും വിട്ടേക്കൂ. ഇടക്കൊന്നു ചോദിക്കട്ടെ, പൈക്കളെ മേയ്‌ക്കുവാനോ പയ്‌ക്കളെ മേക്കുവാനോ ഏതാണ്‌ ശരി? `ക്ക', `യ്‌ക്ക' വിവാദം പോലെ തന്നെ, മലയാളത്തിലെ `ന'യും ഒരു പഠനം അര്‍ഹിക്കുന്നു. ഈ വക കാര്യങ്ങള്‍ ഈ ലേഖകന്‍ പണ്‌ഡിതന്മാരുടെ ശ്രദ്ധയ്‌ക്ക്‌ വിട്ടുകൊണ്ട്‌ ഈ കുറിപ്പിന്‌ വിരാമമിടുന്നു.


'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ  (Dr Joy Kunjappu)

'ക്ക' വന്ന വഴിയും 'യ്ക്ക' പോയ പോക്കും: ഒരു അക്ഷര വിവാദം (Thresiamma Nadavallil)

'ക്ക' ക്ക് ഒരിറ്റു കണ്ണീര്‍ വേണോ? എന്‍.പി ഷീല
`ഇക്ക' വന്നവഴിയും `അടയ്‌ക്ക' പോയ പോക്കും ബരുത്തി ബെച്ച പുലിവാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക