Image

ബഹ്‌റൈന്‍െറ അറബ്‌ സ്വത്വം ചോദ്യം ചെയ്യപ്പെടാന്‍ സമ്മതിക്കില്ല: ഹമദ്‌ രാജാവ്‌

Published on 06 February, 2012
ബഹ്‌റൈന്‍െറ അറബ്‌ സ്വത്വം ചോദ്യം ചെയ്യപ്പെടാന്‍ സമ്മതിക്കില്ല: ഹമദ്‌ രാജാവ്‌
മനാമ: ബഹ്‌റൈന്‍െറ അറബ്‌ സ്വത്വം ചോദ്യം ചെയ്യപ്പെടാന്‍ സമ്മതിക്കുകയില്ലെന്ന്‌ രാജാവ്‌ ഹമദ്‌ ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞു. ഫലസ്‌തീന്‍ പ്രധാനമന്ത്രി ഇസ്‌മായില്‍ ഹനിയ്യയെയും സംഘത്തെയും സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ അറബ്‌ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ്‌ അദ്ദേഹം കഴിഞ്ഞ ദിവസം ബഹ്‌റൈനിലത്തെിയത്‌. ഖുദുസ്‌ കേന്ദ്രമാക്കി ഫലസ്‌തീനില്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ്‌ ബഹ്‌റൈന്‍െറ നിലപാട്‌.

ഫലസ്‌തീന്‍ ജനതക്കുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേടിയ പുരോഗതിയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം ഇസ്‌മായില്‍ ഹനിയ്യക്ക്‌ വിശദീകരിച്ചു. ബഹ്‌റൈന്‍ ഫലസ്‌തീന്‍ ജനതക്ക്‌ വേണ്ടി ചെയ്‌തുകൊണ്ടിരിക്കുന്ന സഹായസഹകരണങ്ങള്‍ക്ക്‌ ഹനിയ്യ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഫലസ്‌തീന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം സാധ്യമാക്കണമെന്ന്‌ രാജാവ്‌ നിര്‍ദേശിച്ചു. മേഖലയില്‍ സമാധാനം സാധ്യമാക്കുന്നതിന്‌ ഫലസ്‌തീന്‍ പ്രശ്‌നം പരിഹരിക്കേണ്ടത്‌ അനിവാര്യമാണ്‌. എല്ലാ വിഷമസന്ധികളിലും ബഹ്‌റൈന്‍ ജനത എന്നും ഫലസ്‌തീനികള്‍ക്കൊപ്പമാണുള്ളതെന്നും അതില്‍ മാറ്റം വരികയില്‌ളെന്നും രാജാവ്‌ ആവര്‍ത്തിച്ചു.

ഫലസ്‌തീന്‍ പ്രശ്‌നം രമ്യമായും നീതിപൂര്‍വകമായും പരിഹരിക്കപ്പെടണമെന്നാണ്‌ കാലങ്ങളായുള്ള ബഹ്‌റൈന്‍െറ ആവശ്യം. ജനാധിപത്യ മാര്‍ഗത്തിലൂടെ രാജ്യം നേടിയെടുത്ത പുരോഗതിയും വളര്‍ച്ചയും രാജാവിന്‍െറ പ്രാഗല്‍ഭ്യത്തിനുള്ള തെളിവാണെന്ന്‌ ഹനിയ്യ പറഞ്ഞു.
ബഹ്‌റൈന്‍െറ അറബ്‌ സ്വത്വം ചോദ്യം ചെയ്യപ്പെടാന്‍ സമ്മതിക്കില്ല: ഹമദ്‌ രാജാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക