Image

കുവൈറ്റില്‍ വീണ്ടും പന്നിപ്പനി; 3 പേര്‍ക്ക്‌ രോഗം സ്ഥീരീകരിച്ചു

Published on 09 February, 2012
കുവൈറ്റില്‍ വീണ്ടും പന്നിപ്പനി; 3 പേര്‍ക്ക്‌ രോഗം സ്ഥീരീകരിച്ചു
കുവൈറ്റ്‌ സിറ്റി: രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം രാജ്യത്ത്‌ വീണ്ടും പന്നിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തു. ജഹ്‌റ ആശുപത്രിയിലാണ്‌ പന്നിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.

ആശുപത്രിയില്‍ മൂന്നു പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി എം.പി മുഹമ്മദ്‌ അല്‍ ഖലീഫ പറഞ്ഞപ്പോള്‍ ഒരു കേസ്‌ ആണ്‌ സ്ഥിരീകരിച്ചതെന്ന്‌ അഹ്മദി ആരോഗ്യമേഖലാ ഡയറക്ടര്‍ ഡോ. ആദില്‍ അല്‍ ഉസ്‌ഫൂര്‍ വ്യക്തമാക്കി. പ്രായമുള്ള സ്‌ത്രീക്കാണ്‌ പന്നിപ്പനി സ്ഥിരീകരിച്ചരിക്കുന്നതെന്ന്‌ പറഞ്ഞ ഡയറക്ടര്‍ മറ്റൊരാളുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്‌ളെന്നും മൂന്നാമത്തെയാളെ പന്നിപ്പനിയല്‌ളെന്ന്‌ വ്യക്തമായതിനാല്‍ ഡിസ്‌ചാര്‍ജ്‌ ചെയ്‌തതായും അറിയിച്ചു.

കുറച്ചുകാലമായി രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലാത്ത പന്നിപ്പനി കേസുകള്‍ വീണ്ടുമത്തെിയതിനാല്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട എം.പി മുഹമ്മദ്‌ അല്‍ ഖലീഫ ആരോഗ്യ മന്ത്രാലയത്തിന്‍െറ ഭാഗത്തുനിന്ന്‌ കൂടുതല്‍ മുന്‍കരുതലും ശ്രദ്ധയും ആവശ്യമാണെന്ന്‌ കൂട്ടിച്ചേര്‍ത്തു. ജഹ്‌റ ആശുപത്രിയില്‍ പന്നിപ്പനി ബാധിച്ച മൂന്നു പേരെയും ഒരേ മുറിയിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നതെന്നും അത്‌ രോഗം കൂടുതല്‍ പേരിലേക്ക്‌ പകരാനിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധികള്‍ പകരുന്നത്‌ തടയാനാവശ്യമായ നടപടികള്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ ഭാഗത്തുനിന്നുണ്ടാവണമെന്നും അത്‌ ജനങ്ങളുടെ ഭരണഘനാപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തന്‍െറ ആശങ്ക പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ ഇടപെടുമെന്നാണ്‌ പ്രതീക്ഷയെന്നും അല്‍ ഖലീഫ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക