Image

കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷനില്‍ കേരളീയ ഭക്ഷണം

ജോയിച്ചന്‍ പുതുക്കുളം Published on 21 June, 2011
കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷനില്‍ കേരളീയ ഭക്ഷണം
2011 ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷനില്‍ സ്വാദിഷ്‌ടമായ തനി കേരളീയ ഭക്ഷണമാണ്‌ ഒരുക്കിയിരിക്കുന്നത്‌. പരിപ്പ്‌, പപ്പടം, പായസം, സാമ്പാര്‍, അവിയല്‍, പച്ചടി, കാളന്‍, തോരന്‍, കൂട്ടുകറി, രസം, അച്ചാര്‍, എരിശ്ശേരി, പഴം എന്നീ വിഭവങ്ങള്‍ അടങ്ങിയ തനി നടന്‍ ഭക്ഷണത്തോടൊപ്പം കുട്ടികള്‍ക്കായി പ്രത്യേക ഭക്ഷണക്കൂട്ടുകളും തയാറാക്കുന്നതാണ്‌.

പ്രഭാത ഭക്ഷണം മുതല്‍ അവസാനദിവസം വരെ 20-ല്‍ അധികം വിഭവങ്ങളോടുകൂടിയ കലവറ പ്രവര്‍ത്തിക്കുന്നതാണ്‌. ഭക്ഷണ കമ്മിറ്റി ചെയര്‍ ശശി മേനോന്റെ നേതൃത്വത്തിലാണ്‌ മൂന്നുദിവസത്തേയും ഭക്ഷണ ക്രമീകരണങ്ങള്‍.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുകള്‍ക്ക്‌ ഭക്ഷണ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ശശി മേനോനുമായി ബന്ധപ്പെടാവുന്നതാണ്‌. രണ്ടായിരത്തോളം വരുന്ന കണ്‍വെന്‍ഷന്‍ ഡെലിഗേറ്റുകള്‍ക്ക്‌ മൂന്നു ദിവസങ്ങളിലായി 9 നേരം 20-ല്‍ അധികം വിഭവങ്ങളുമായി സദ്യയൊരുക്കുന്നതിലേക്കായി പാചക കലയില്‍ അഗ്രഗണ്യരായ ഒരുസംഘം ആളുകളെ നിയമിച്ചുകഴിഞ്ഞതായി ശശി മേനോന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ശശി മേനോന്‍ (202 445 7487) ഇമെയില്‍: 20903@yahoo.com
കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷനില്‍ കേരളീയ ഭക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക