സംവിധായകന്‍ എം.എ നിഷാദ് ഒരുക്കുന്ന ചിത്രമാണ് നമ്പര്‍ 66 മധുര ബസ്. കൊല്ലം
കെ.എസ്.ആര്‍.ടി.സി സ്റ്റാര്‍ഡില്‍ നിന്നും മധുരയ്‌ക്ക് പുറപ്പെടുന്ന ഒരു ബസ്
പുനലൂരില്‍ എത്തുന്നതോടെ യാദൃശ്ചികമായി സംഭവിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ
ഇതിവൃത്തം.
തമിഴ് നടന്‍ പശുപതി വരദന്‍ എന്ന ഫോറസ്റ്റ് ഗാര്‍ഡിന്റെ
വേഷത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അശോകന്‍, തിലകന്‍, ജഗതി
ശ്രീകുമാര്‍, ജഗദീഷ്, അനില്‍ മുരളി, ബിജു പപ്പന്‍, ശശി കലിംഗ, കൊല്ലം അജിത്,
പത്മപ്രിയ, ശ്വേതാ മേനോന്‍, മല്ലിക, രേഖ, സീമാ.ജി.നായര്‍, മഹിമ തുടങ്ങിയവര്‍ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പത്മപ്രിയ സൂര്യപത്മ എന്ന കഥാപാത്രത്തെ
അവതരിപ്പിക്കുമ്പോള്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ സെറീന അന്‍വറായി ശ്വേതാ മേനോന്‍
പ്രതത്യക്ഷപ്പെടുന്നു.
കെ.വി അനില്‍ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,
സംഭാഷണമെഴുതുന്നു. പ്രദീപ് നായരാണ് ഛായാഗ്രാഹകന്‍. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ,
രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്.
യേശുദാസ് ചിത്ര എന്നിവരാണ് ഗായകര്‍
എ.എസ് ദിനേശ്.