Image

റിയാദില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന്‌ മലയാളി മരിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 10 February, 2012
റിയാദില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന്‌ മലയാളി മരിച്ചു
റിയാദ്‌: നെഞ്ചുവേദനയെ തുടര്‍ന്ന്‌ ചികില്‍സയിലായിരുന്ന മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. തലശേരി സ്വദേശി പാറയില്‍ വീട്ടില്‍ പ്രേംജിത്‌ ഭാസ്‌കര്‍ (53) റിയാദ്‌ മലസിലെ ഒവൈദ്‌ ആശുപത്രിയില്‍ ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെയാണ്‌ മരിച്ചത്‌. 20 വര്‍ഷമായി റിയാദിലെ ഹോളി ഡേയ്‌ ഇന്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു പ്രേംജിത്‌. ഭാര്യ: ജലജ. മകന്‍: വിശാഖ്‌. മൃതദേഹം നാട്ടില്‍ കൊണ്‌ടുപോകുന്നതിനുള്ള ശ്രമവുമായി സഹപ്രവര്‍ത്തകന്‍ ശൈലേഷും സുഹൃത്തുക്കളും രംഗത്തുണ്‌ട്‌.
റിയാദില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന്‌ മലയാളി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക