Image

അഡ്മിറല്‍ ട്രാവല്‍സ് എമിറേറ്റ്‌സ് ടോപ്പ് ഏജന്റ് അവാര്‍ഡ് നേടി.

ജയ്‌സണ്‍ മാത്യു Published on 21 June, 2011
അഡ്മിറല്‍ ട്രാവല്‍സ് എമിറേറ്റ്‌സ് ടോപ്പ് ഏജന്റ് അവാര്‍ഡ് നേടി.
ടൊറോന്റോ : 2010-11 ലെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്പന നടത്തിയ ഏജന്റിനുള്ള എമിറേറ്റ്‌സ് അവാര്‍ഡ് ടൊറോന്റോയിലെ മലയാളി സ്ഥാപനമായ അഡ്മിറല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് നേടി.

ടൊറോന്റോ റോയല്‍ യോര്‍ക്ക് ഹോട്ടലില്‍ ജൂണ്‍ 10 ന് നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ കാനഡ എമിറേറ്റ്‌സ് ജനറല്‍ മാനേജര്‍ ഡോണ്‍ മാക് വില്യം അഡ്മിറല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രസിഡന്റ് ടോം വര്‍ഗീസിന് അവാര്‍ഡ് സമ്മാനിച്ചു.

കാനഡ സെയില്‍സ് മാനേജര്‍ ലെയലാഡ് സാമ്പായോ, ജിജി ടോം, സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് നെവിലേ ഗേ തുടങ്ങിയവര്‍ സംബന്ധിച്ചു.

കഴിഞ്ഞ 13 വര്‍ഷമായി ട്രാവല്‍ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന അഡ്മിറല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഇതിനു മുമ്പും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
അഡ്മിറല്‍ ട്രാവല്‍സ് എമിറേറ്റ്‌സ് ടോപ്പ് ഏജന്റ് അവാര്‍ഡ് നേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക