Image

ടൈഗര്‍ എയര്‍വേയ്‌സ് കൊച്ചി - സിംഗപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കുന്നു

Published on 10 February, 2012
ടൈഗര്‍ എയര്‍വേയ്‌സ് കൊച്ചി - സിംഗപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കുന്നു
നെടുമ്പാശേരി: ടൈഗര്‍ എയര്‍വേയ്‌സ് കൊച്ചി സിംഗപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള, ചെലവുകുറഞ്ഞ വിമാന കമ്പനികളിലൊന്നായ ടൈഗര്‍ ഏപ്രില്‍ 28 മുതലാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. 

ആഴ്ചയില്‍ നാലു സര്‍വീസുകളാണ് നടത്തുക. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് (ടി.ആര്‍. 2649) കൊച്ചിയില്‍നിന്ന് സിംഗപ്പൂരിലേക്ക് പറക്കുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും (ടി.ആര്‍. 2648) സിംഗപ്പൂര്‍ കൊച്ചി സര്‍വീസ്. ഏപ്രില്‍ 28നും ഒക്ടോബര് 30നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിശയിലേക്ക് യാത്ര ചെയ്യുന്നതിന് 85 ഡോളല്‍ നല്‍കിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശേഴലൃമശൃംമ്യ.െരീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2007 ഒക്ടോബറില്‍ ടൈഗര്‍ എയര്‍വേയ്‌സ് കൊച്ചിയില്‍നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും 2008 മാര്‍ച്ചില്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. ഈ റൂട്ടില്‍ യാത്രക്കാരുടെ തിരക്ക് കൂടിയതിനാലാണ് സര്‍വീസ് പുനാരംഭിക്കുന്നത്.

ടൈഗര്‍ എയര്‍വേയ്‌സ്‌കൂടി കൊച്ചിയില്‍നിന്നും സര്‍വീസ് നടത്തുന്നതോടുകൂടി രാജ്യാന്തര സര്‍വീസ്‌നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 16 ആകും.

സിംഗപ്പൂരിലെ പ്രമുഖ വിമാനക്കമ്പനിയായ ടൈഗര്‍ എയര്‍വേയ്‌സ് 2004 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 13 രാജ്യങ്ങളിലെ 33 ല്‍പരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക