Image

യു.എ.ഇയില്‍ ഭൂഗര്‍ഭ ജല കയറ്റുമതി നിരോധിച്ചു

Published on 13 February, 2012
യു.എ.ഇയില്‍ ഭൂഗര്‍ഭ ജല കയറ്റുമതി നിരോധിച്ചു
അബുദാബി: ഭൂഗര്‍ഭ ജലം രാജ്യത്തിനു വെളിയില്‍ കയറ്റുമതി ചെയ്യുന്നത്‌ യുഎഇ മിനിസ്‌റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ സര്‍വീസ്‌ നിരോധിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്‌ഖ്‌ മന്‍സൂര്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ നടന്ന മിനിസ്‌റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ സര്‍വീസസ്‌ യോഗമാണ്‌ ഈ തീരുമാനമെടുത്തത്‌.

ഭൂഗര്‍ഭ ജലത്തിന്റെ അളവ്‌ കുറയുന്നത്‌ രാജ്യത്തെ ജല നിരപ്പില്‍ മാറ്റം വരുത്തും. പരിസ്‌ഥിതിക്കു കോട്ടം വരുത്താന്‍ ഭൂഗര്‍ഭ ജല കയറ്റുമതി പ്രധാന കാരണമായേക്കുമെന്നാണ്‌ ഇത്‌ സംബന്ധിച്ചു നടന്ന പഠന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക