Image

കല കുവൈറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 13 February, 2012
കല കുവൈറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈറ്റ്: കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, കല കുവൈറ്റും ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായും, രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനഘട്ടത്തിലാണെന്നും ജനറല്‍ കണ്‍വീനര്‍ ആര്‍. നാഗനാഥന്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫെബ്രുവരി 13 ന് (തിങ്കള്‍) വൈകന്നേരം നാലിന് അവസാനിക്കും.

ഫെബ്രുവരി 17ന് (വെള്ളി) രാവിലെ 8.30 ന് ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഉച്ചകഴിഞ്ഞ് മൂന്നുവരെ നീണ്ടു നില്‍ക്കും. ജനറല്‍ മെഡിസിന്‍, ത്വക്ക് രോഗം, നേത്രരോഗം, സ്ത്രീജന്യ രോഗങ്ങള്‍, ഉദരരോഗം എന്നി മേഖലകളില്‍ വൈദഗ്ധ്യം സിദ്ധിച്ച വിദഗ്ദ ഡോക്ടര്‍മാരുടെ സൗജന്യ സേവനം മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമായിരിക്കും.

മെഡിക്കല്‍ ക്യാമ്പില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് കുവൈറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കല കുവൈറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 24317875 (കല ഓഫീസ്), 97124562/65806495

(അബാസിയ), 66180229 (ഫഹാഹീല്‍), 99122984 (സാല്‍മിയ), 66290980 (ഫര്‍വാനിയ), 66407670 (സിറ്റി), 6518952 (ഷുവൈബ), 66077975 (ഷുവൈഖ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക