റിയാദ്: കേരള പ്രവാസികാര്യ വകുപ്പിന്േറയും നോര്‍ക്ക റൂട്ട്സിന്േറയും സ്വപ്ന
സാഫല്യം എന്ന ജയില്‍ മോചിതരാകുന്ന പ്രവാസികള്‍ക്കായുള്ള പ്രത്യേക പദ്ധതിയിലൂടെ
ഐടിഎല്‍, ഇറാം ഗ്രൂപ്പ് നല്കുന്ന വിമാന ടിക്കറ്റിന്‍െറ ആദ്യ ഗുണഭോക്താവ്
കോട്ടയം ചങ്ങനാശേരി സ്വദേശി ചാണ്ടിക്കുഞ്ഞ് കഴിഞ്ഞ ദിവസം
നാട്ടിലെത്തി.
റിയാദിലെ ബത്ഹയില്‍ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന
ചടങ്ങില്‍ തൃത്താല എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഡ്വ. വി.ടി ബല്‍റാം
തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ ടിക്കറ്റ് ചാണ്ടിക്കുഞ്ഞിന് കൈമാറി.
ഐടിഎല്‍ ഗ്രൂപ്പ് സിഎംഡി സിദ്ദീഖ് അഹമ്മദിന്‍െറ പ്രത്യേക താത്പര്യപ്രകാരം
നോര്‍ക്ക റൂട്ട്സ് ആവിഷ്കരിച്ച സ്വപ്ന സാഫല്യം പദ്ധതി, യുഡിഎഫ് സര്‍ക്കാരിനും
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രവാസി സമൂഹത്തോടുള്ള പ്രത്യേക
താത്പര്യത്തിന്െറ മകുടോദാഹരണമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു.
പ്രവാസി
മലയാളികള്‍ക്കായി യുഡിഎഫ് ആവിഷ്കരിക്കുന്ന നിരവധി പദ്ധതികളുടെ ഒരു ഭാഗം
മാത്രമാണിതെന്നും അതിന് ഹൃദയം നിറഞ്ഞ പിന്തുണ നല്കിയ ഐടിഎല്‍ ഗ്രൂപ്പിനും പ്രമുഖ
പ്രവാസി വ്യവസായി സിദ്ദീഖ് അഹമ്മദിനും നന്ദി പറയുന്നതായും എംഎല്‍എ പറഞ്ഞു.