Image

കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ രാജിവെച്ചു

Published on 14 February, 2012
കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ രാജിവെച്ചു
കുവൈത്ത്: കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷേഖ് സാലിം അബ്ദുള്‍ അസീസ് അല്‍സബ രാജിവച്ചു. ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്നമായ രാജ്യമായ കുവൈത്തിലെ ചിലവുകള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ പ്രതിഷേധിച്ചാണ് 25 വര്‍ഷമായി തുടരുന്ന പദവി അദ്ദേഹം ഒഴിയുന്നത്. 

രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ദേശീയ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാമ്പത്തിക വിദഗ്ദന്‍ കൂടിയാണ് ഷേഖ്. കുവൈത്തില്‍ 2007 ല്‍ പൊതു നാണയ വിപണി നയം നടപ്പാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സെന്‍ട്രല്‍ ബാങ്കില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം ആയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന സാമ്പത്തിക ഉദാരവത്കരണത്തെയും അതുമൂലം രാജ്യം നേരിടാവുന്ന വര്‍ദ്ധിച്ച ചെലവിനെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക