Image

മയക്കുമരുന്ന്‌ വേട്ടക്കിടെ വെടിവെപ്പ്‌; രണ്ട്‌ പൊലീസുകാര്‍ക്ക്‌ പരിക്ക്‌

Published on 15 February, 2012
മയക്കുമരുന്ന്‌ വേട്ടക്കിടെ വെടിവെപ്പ്‌; രണ്ട്‌ പൊലീസുകാര്‍ക്ക്‌ പരിക്ക്‌
അബൂദബി: മയക്കുമരുന്ന്‌ വേട്ടക്കിടെ അക്രമി സംഘം നടത്തിയ വെടിവെപ്പില്‍ രണ്ടു പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേറ്റു. അക്രമം നടത്തിയ രണ്ടു പേരെ അറസ്റ്റ്‌ ചെയ്‌തു. ബനിയാസിലാണ്‌ സംഭവം.

അബൂദബി പൊലീസിലെ രഹസ്യാന്വേഷണ സംഘത്തിനു നേരെയാണ്‌ ആക്രമണം. ഇവര്‍ അപകടനില തരണം ചെയ്‌തു. എങ്കിലും കൂടുതല്‍ വിദഗ്‌ധ ചികില്‍സ ലഭ്യമാക്കാന്‍ പ്രത്യേക വിമാനത്തില്‍ വിദേശത്തെ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ പ്രസിഡന്‍റ്‌ ശൈഖ്‌ ഖലീഫ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ നിര്‍ദേശിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്‌റ്റനന്‍റ്‌ ജനറല്‍ ശൈഖ്‌ സൈഫ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

ഒന്നാം പ്രതി (19)യായ യമനി യുവാവ്‌, ഉദ്യോഗസ്ഥര്‍ വന്ന കാറിനടുത്തുവെച്ച്‌ അവര്‍ നല്‍കിയ പണം എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം മയക്കുമരുന്നുമായി വരാന്‍ രണ്ടാം പ്രതിക്ക്‌ സന്ദേശം നല്‍കി. ഇയാള്‍ എത്തുകയും ചെയ്‌തു. ഇതിനിടയില്‍ രണ്ടാം പ്രതിയായ സ്വദേശിക്ക്‌ (26) സംശയം തോന്നിയതോടെ ഇയാള്‍ പൊലീസുകാര്‍ക്കു നേരെ വെടിവെക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന്‌ ഫസ്റ്റ്‌ ലഫ്‌റ്റനന്‍റിനും സര്‍ജന്‍റിനും പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക