Image

കെ.ജി. മാര്‍ക്കോസ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തി

Published on 15 February, 2012
കെ.ജി. മാര്‍ക്കോസ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തി
തിരുവനന്തപുരം: അനുവാദമില്ലാതെ സംഗീതപരിപാടി നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സൗദിയിലെ ദമാമില്‍ പോലീസ്‌ കസ്റ്റഡിയിലായിരുന്ന ഗായകന്‍ കെ.ജി. മാര്‍ക്കോസ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെയാണ്‌ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്‌.

സ്‌പോണ്‍സര്‍ക്കുണ്‌ടായ പിഴവും അസോസിയേഷനുകള്‍ തമ്മിലുള്ള കിടമത്സരവുമാണ്‌ തന്റെ അറസ്റ്റിന്‌ ഇടയാക്കിയതെന്ന്‌ അദ്ദേഹം പ്രതികരിച്ചു. ദമാമിലെ പരിപാടിക്ക്‌ അനുവാദം വാങ്ങിയിരുന്നില്ല. ഇത്തരത്തില്‍ സംഘടപ്പിക്കുന്ന 99 ശതമാനം പരിപാടികള്‍ക്കും അധികൃതരുടെ അനുവാദം വാങ്ങാറില്ലെന്നും പരസ്‌പരമുള്ള ധാരണയോടെ പരിപാടി നടത്തുകയാണ്‌ പതിവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അസോസിയേഷനുകള്‍ തമ്മിലുള്ള കിടമത്സരമാകും ഇത്തരത്തിലുള്ള നടപടിയിലെത്തിച്ചതെന്നും മാര്‍ക്കോസ്‌ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെയും ഇടപെടലാണ്‌ തന്നെ നിയമനടപടികളില്‍ നിന്നും രക്ഷിച്ചതെന്നും കെ.ജി. മാര്‍ക്കോസ്‌ കൂട്ടിച്ചേര്‍ത്തു.
കെ.ജി. മാര്‍ക്കോസ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക