ബോളിവുഡില്‍ നടി പ്രയങ്കാ ചോപ്രയ്ക്ക് അവസരങ്ങള്‍ കുറയുന്നതായാണ് സൂചന. കാരണം മറ്റൊ ന്നുമല്ല. കുറേക്കാലമായി പുകയുന്ന ഗോസിപ്പ് ഷാരൂഖ്-പ്രിയങ്ക പ്രണയം തന്നെയാണ്. പ്രത്യേകിച്ചും ഷാരൂഖ് ബോളിവുഡിലെ മാതൃകാ ഭര്‍ത്താവായി പേരെടുത്ത ആളായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് കൗതുകം അല്പം കൂടുതലായിരുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് എന്നു പറയും പോലെ ഷാരൂഖുമൊത്തുള്ള പ്രണയ ഗോസിപ്പുകള്‍ പ്രിയങ്കയ്ക്ക് പാരയാവുന്നു എന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.
ഷാരൂഖിനെ കറക്കിയെടുത്തവള്‍ എന്ന ദുഷ്‌പ്പേര് കേള്‍പ്പിച്ച പ്രിയങ്കയെ ബോളിവുഡിലെ താരപത്‌നിമാരെല്ലാം തീണ്ടാപ്പാടകലെ നിര്‍ത്തുകയാണത്രെ. 'അഗ്‌നിപഥി'ന്റെ വിജയമാഘോഷിക്കാന്‍ ഹൃത്വിക്കും ഭാര്യ സൂസൈനും സംഘടിച്ച പാര്‍ട്ടിയിലേക്ക് നായികയായ പ്രിയങ്കയെ മാത്രം ക്ഷണിച്ചില്ല! ഈ പാര്‍ട്ടിയിലേക്ക് സൂസൈന്‍ പ്രയങ്കയെ ക്ഷണിക്കാതിരുന്നത് ഷാരൂഖിന്റെ ഭാര്യ ഗൗരിക്ക് അതിഷ്ടപ്പെടില്ല എന്നറിയാവുന്നതിനാലാണത്രെ. സൂസൈനും ഗൗരി ഖാനും മികച്ച സുഹൃത്തുക്കളാണ്.
ഏതായാലും 'അഗ്‌നിപഥി'ന്റെ പാര്‍ട്ടിയില്‍ നിന്ന് തന്നെ മാത്രം ഒഴിവാക്കിയത് പ്രിയങ്കയ്ക്ക് വലിയ ഷോക്കായെന്നാണ് അറിയുന്നത്. ഷാരൂഖുമായുള്ള പ്രണയ കഥ അറിഞ്ഞപ്പോള്‍ സൂസന്ന കൂട്ടുകാരി ഗൗഖി ഖാനു വേണ്ടി പ്രിയങ്കയെ ഫോണില്‍ വിളിച്ച് ഉപദേശിക്കുകയും ചീത്ത പറയുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കിംഗ് ഖാനു പിന്നാലെ മറ്റു നായകന്മാരുടെ ഭാര്യമാരും പ്രിയങ്കയ്ക്ക് എതിരായെന്നാണ് കേള്‍വി.