Image

പ്രാതലിനു മുന്‍പ് 1 ഗ്ലാസ് ക്യാരറ്റ് ജ്യൂസ്, കാരണം

Published on 20 November, 2016
പ്രാതലിനു മുന്‍പ് 1 ഗ്ലാസ് ക്യാരറ്റ് ജ്യൂസ്, കാരണം


ക്യാരറ്റ് വൈറ്റമിന്‍ സിയുടെ ഒരു പ്രധാന ഉറവിടമാണ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒരു പച്ചക്കറി. പ്രത്യേകിച്ചു കണ്ണിന്റെ കാഴ്ചയ്ക്ക്.
ക്യാരറ്റ് പല രൂപത്തിലും ഏതു സമയത്തും കഴിയ്ക്കാം. ഇതിന്റെ ഗുണങ്ങളും ഇതനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കും.
പ്രാതലിനു മുന്‍പ് ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസു കുടിച്ചാലോ, പ്രയോജനങ്ങള്‍ പലതാണ്

ഇതു പ്രാതലിനു മുന്‍പായി കുടിയ്ക്കുന്നത് ശരീരത്തിലെ ലിവര്‍, വയര്‍, കുടല്‍, ഹൃദയം, കണ്ണ് തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും പ്രാതലിനു മുന്‍പ് ഇത് ഏറെ ഗുണകരമാണ്.

മലബന്ധം അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഈ ജ്യൂസ് കുടലിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. വയറ്റിലെ ആസിഡ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് പ്രാതലിനു മുന്‍പുള്ള ക്യാരറ്റ് ജ്യൂസ്. ഇത് വയറിനെ ആല്‍ക്കലൈനാക്കും.

ശരീരത്തിലെ വിഷാംശവും ദോഷകരമായ ബാക്ടീരിയകളുമെല്ലാം ഈ രീതിയില്‍ ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതിലൂടെ പുറന്തള്ളപ്പെടും.

ശരീരത്തിലെ ര്ക്തപ്രവാഹവും രക്തത്തിന്റെ അളവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ ഗുണകരമായ ഒരു വഴിയാണ്. വാതം, ഹെമറൈഡ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പ്രാതലിനു മുന്‍പുള്ള ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ്.



രാവിലെ ശരീരത്തിനും മനസിനും തോന്നുന്ന തളര്‍ച്ച മാറ്റാനും ഹൃദയത്തിന്റെ മസിലുകള്‍ക്കുമെല്ലാം ക്യാരറ്റ് ജ്യൂസ് ഏറെ ഫലപ്രദമാണ്.

പ്രാതലിനു മുന്‍പായി വെറുവയറ്റില്‍, അതായത് ചായ, ക്ാപ്പിയ്ക്കു പകരം ഇതു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ഫ്രഷായുള്ള ജ്യൂസ് കുടിയ്ക്കണം. മധുരം ചേര്‍ക്കരുത്. വേണമെങ്കില്‍ അല്‍പം തേനാകാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക