Image

മായാമോഹിനിയായി ദിലീപ്‌

Published on 16 February, 2012
മായാമോഹിനിയായി ദിലീപ്‌
ജോസ്‌ തോമസ്‌ സംവിധാനംചെയ്യുന്ന മായാമോഹിനി എന്ന ചിത്രത്തില്‍ ദിലീപ്‌ മുഴുനീള സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഉയര്‍ന്ന സാങ്കേതിക മികവോടെയാണ്‌ ദിലീപ്‌ ഇതിലെ മായാമോഹിനിയായി പ്രത്യക്ഷപ്പെടുന്നത്‌. കോളിവുഡില്‍നിന്നും ഹോളിവുഡില്‍ മായാമോഹിനി എത്തുന്നതോടെ ഉണ്‌ടാകുന്ന സംഭവങ്ങളുടെഅത്യന്തം രസാവഹമായ ചലച്ചിത്ര ആവിഷ്‌കരണമാണ്‌ ഈ ചിത്രം.

ബിജു മേനോന്‍, ബാബുരാജ്‌, വിജയരാഘവന്‍, നെടുമുടി വേണു, സ്‌ഫടികം ജോര്‍ജ്‌, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, മധു വാര്യര്‍, ലക്ഷ്‌മി റോയി, മൈഥിലി, പൊന്നമ്മ ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.

രചന- ഉദയകൃഷ്‌ണ, സിബി കെ. തോമസ്‌. വയലാര്‍ ശരത്‌ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക്‌ ബേണി ഇഗ്‌നേഷ്യസ്‌ ഈണം പകരുന്നു. അനില്‍ നായരാണ്‌ ഛായാഗ്രാഹകന്‍. കലാസംവിധാനം- സജിത്‌ രാഘവന്‌, മേക്കപ്‌- റോഷന്‍, സച്ചി കാട്ടാക്കട, വസ്‌ത്രാലങ്കാരം- സമീറാ സനീഷ്‌, അസോസിയേറ്റ്‌ ഡയറക്‌ടേഴ്‌സ്‌- സുരേഷ്‌ ദിവാകരന്‍, കൃഷ്‌ണകുമാര്‍, പ്രൊജക്‌ട്‌ ഡിസൈനര്‍- ജയ്‌സണ്‍ എളങ്ങുളം. കളര്‍ ഫാക്‌ടറിയുടെ ബാനറില്‍ പി. സുകുമാര്‍, മധു വാര്യര്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. -വാഴൂര്‍ ജോസ്‌.
മായാമോഹിനിയായി ദിലീപ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക