Image

ദന്തരോഗം അനാരോഗ്യത്തിന്റെ ലക്ഷണം

Published on 16 February, 2012
ദന്തരോഗം അനാരോഗ്യത്തിന്റെ ലക്ഷണം
ദന്തരോഗങ്ങള്‍ ശരീരത്തിന്റെ അനാരോഗ്യത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ റിപ്പോര്‍ട്ട്‌. ഉമിനീരും വായക്കുള്ളിലെ ബാക്ടീരിയയും ആയി ചേര്‍ന്ന്‌ ഭക്ഷണ പദാര്‍ഥങ്ങളിലെ (ഫെര്‍മെന്‍റബിള്‍ കാര്‍ബോ ഹൈഡ്രേറ്റ്‌സ്‌) അവശിഷ്ടങ്ങള്‍ പല്ലിനെ ദ്രവിപ്പിക്കുന്നു. ഓരോ തവണയും ഭക്ഷണം കഴിച്ചശേഷം വായ ശരിയായ രീതിയില്‍ ശുചിയാക്കിയില്ലെങ്കില്‍ ഇത്‌ വര്‍ധിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത്‌ പ്രമേഹത്തിനും ഹൃദ്‌രോഗത്തിനും ഇടയാക്കും.

വായില്‍ ഇടയ്‌ക്ക്‌ പ്രത്യക്ഷപ്പെടാറുള്ള വ്രണങ്ങള്‍ക്ക്‌ പല കാരണങ്ങളുണ്ട്‌. തിരക്കു കൂട്ടി പല്ല്‌ ബ്രഷ്‌ ചെയ്യുമ്പോള്‍ ബ്രഷ്‌ കൊണ്ട്‌ ഉണ്ടാകുന്ന മുറിവ്‌. വിറ്റാമിനുകളുടെ കുറവുമൂലമുണ്ടാകുന്ന അള്‍സര്‍. പുകവലി, മുറുക്കല്‍ എന്നീ ശീലമുള്ളവരില്‍ കാണുന്ന വായിലെ വ്രണങ്ങള്‍, വ്യതിയാനങ്ങള്‍. സ്ഥിരമായി പല്ല്‌ കെട്ടിയവരുടെ വായില്‍ ഉണ്ടാകുന്ന മുറിവ്‌. വായില്‍ വ്രണങ്ങളുണ്ടാവുന്നത്‌ തടയാന്‍ തിരക്കുകൂട്ടി പല്ല്‌ ബ്രഷ്‌ ചെയ്യുന്നത്‌ ഒഴിവാക്കണം വായില്‍ അള്‍സറിന്‌ പുരട്ടാനുള്ള ഓയിന്റ്‌മെന്റുകള്‍ ലഭ്യമാണ്‌. വിറ്റാമിനുകളുടെ കുറവിന്‌ വിറ്റാമിന്‍ ബി. കലര്‍ന്ന ഗുളികകള്‍ കഴിക്കേണ്ടി വരും. വായിലെ അള്‍സര്‍ സാധാരണ ഒരാഴ്‌ചകൊണ്ട്‌ മാറും. വായിലെ വ്രണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍ ദന്തഡോക്ടറെ കണ്ട്‌ പരിശോധന നടത്തേണ്ടതാണ്‌. ചില വ്രണങ്ങള്‍ വായിലെ ക്യാന്‍സറായി മാറാം.
ദന്തരോഗം അനാരോഗ്യത്തിന്റെ ലക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക