Image

മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനം - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തോമസ് പി. ആന്റണി Published on 22 June, 2011
മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനം - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വാഷിംഗ്ടണ്‍ : ജൂണ്‍ 25 ശനിയാഴ്ച വാഷിംഗ്ടണ്‍ കാത്തലിക് മിഷന്‍ സന്ദര്‍ശിക്കുന്ന ചിക്കാഗോ സീറോ-മലബാര്‍ സഭയുടെ അജപാലകനായ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന് സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പുഞ്ചയില്‍ ഒരു പത്ര പ്രസ്താവനയില്‍ പറഞ്ഞു.

മിഷന്റെ ആസ്ഥാനമായ ഗെയിത്തേഴ് ബെര്‍ഗിലെ 11701 ക്ലോപ്പര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന സെയിന്റ് റോസ് ഓഫ് ലീമാ പള്ളിയില്‍ രാവിലെ 10 മണിക്ക് എത്തുന്ന പിതാവിന് ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്. കൈക്കാരന്മാരായ തോമസ് സെബാസ്റ്റ്യനും തോമസ് അബ്രഹാമും സണ്‍ഡേ സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ റോയ് മാത്യുവുമാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.

വിശുദ്ധ കുര്‍ബാന ആദ്യ കുര്‍ബാന സ്വീകരണം/സൈര്യലേപന ചടങ്ങുകള്‍ക്കു ശേഷം പാരീഷ് സെന്ററില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പുഞ്ചയില്‍ അദ്ധ്യക്ഷത വഹിക്കും.

ഈയവസരത്തില്‍ അമേരിക്കയിലെ പ്രശസ്തമായ സേവനത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങി പോകുന്ന ചിക്കാഗോ രൂപതയുടെ വികാരി ജെനറാള്‍ റെവ.ഡോ. ജോര്‍ജ് മഠത്തില്‍പറമ്പലിന് ഒരു യാത്രയയപ്പും നല്‍കുന്നതായിരിക്കും.

തുടര്‍ന്ന് സ്‌നേഹ വിരുന്നോടുകൂടി പരിപാടികള്‍ക്ക് തിരശീല വീഴുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
മിഷന്‍ ഡയറക്ടര്‍ : ഫാ.മാത്യു പുഞ്ചയില്‍ - 301-873-7006
കൈകാരന്മാര്‍:
തോമസ് സെബാസ്റ്റ്യന്‍ : 240-422-10+2
തോമസ് അബ്രഹാം : 301-987-2460
സണ്‍ഡേ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ : റോയ് മാത്യു : 301-648-5040
മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനം - ഒരുക്കങ്ങള്‍ പൂര്‍ത്തിയായിമാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനം - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക