Image

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര

ഡോ.മുരളീരാജന്‍ Published on 22 June, 2011
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര
വാഷിങ്ങ്ടണ്‍ ഡി.സി.: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ)യുടെ, 2011 ജൂലൈ 1 മുതല്‍ 3 വരെ വാഷിങ്ങ്ടണ്‍ ഡി.സിയില്‍ കൊണ്ടാടുന്ന 6-ാമത് ദൈ്വവാര്‍ഷിക സമ്മേളനത്തില്‍ ഭാഗവതം വില്ലേജിന്റെ ആചാര്യനായ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര ഉണ്ടാക്കിയിരിക്കുമെന്ന് കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ദൃശ്യമാധ്യമങ്ങളിലൂടെയും, പൊതുവേദികളിലേയും ക്ഷേത്രാങ്കണങ്ങളിലെയും പ്രഭാഷണങ്ങളിലൂടെയും പ്രസദ്ധിയാര്‍ജിച്ച സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം മുഖ്യമായും പ്രായോഗിക ജീവിതത്തിലെ ദൈനംദിന പ്രശനങ്ങളുടെ പരിഹാരങ്ങള്‍, മഹാഭാരതത്തിന്റെയും മഹാഭാഗവതത്തിന്റെയും കഥാംശങ്ങളെ ഉദ്ധരിച്ച് വര്‍ണ്ണിക്കുന്നതായിരിക്കും. ഈ അവസരത്തില്‍ വ്യക്തികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും സ്വാമിജി മറുപടി നല്‍കുമെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി:
www.namaha.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

രതീഷ് നായര്‍ - 703-624-1393
രാജ് കുറുപ്പ് - 410-790-3851
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക