Image

എക്‌സ് - ഒപിഎ കുടുംബ സംഗമം ഒക്കലഹോമയില്‍

ജേക്കബ് വര്‍ഗീസ്(റോയി) Published on 22 June, 2011
എക്‌സ് - ഒപിഎ കുടുംബ സംഗമം ഒക്കലഹോമയില്‍
ഗള്‍ഫിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ ഒമാന്‍ പെന്തക്കോസ്ത് അസംബ്ലിയുടെ മുന്‍കാല അംഗങ്ങളുടെ നോര്‍ത്തമേരിക്കയിലെ കൂട്ടായ്മ എക്‌സ്- ഒപിഎ  നോര്‍ത്ത് അമേരിക്കയുടെ 6-ാമത് കുടുംബസംഗമം 2011 ജൂലൈ 2 ന് ശനിയാഴ്ച പകല്‍ 1 മണി മുതല്‍ 3.30 വരെ ഒക്കലഹോമയിലെ ഷെരട്ടണ്‍ സിറ്റിയില്‍ ഹോട്ടലില്‍ വച്ച് നടക്കും. ഈ സമ്മേളനത്തിലേക്ക് എല്ലാ മുന്‍കാല ഒപിഎ അംഗങ്ങളെയും അവരുടെ കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2010 ജൂണ്‍ 3 ന് ഹ്യൂസ്റ്റണില്‍ വച്ച് റവ.തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അഞ്ചാമത് കുടുംബസംഗമത്തില്‍ വച്ച് 2011 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. റവ.തമ്പി മാത്യു, അലക്‌സ് നെനാന്‍ (സെക്രട്ടറി), പാസ്റ്റര്‍. എം.ജി. അബ്രഹാം (ജോയിന്റ് സെക്രട്ടറി), റെജി അബ്രഹാം (ട്രഷറര്‍), ലെവി ചെറിയാന്‍(യൂത്ത് കോ ഓര്‍ഡിനേറ്റര്‍).

ഈ കുടുംബസംഗമം പഴയ സുഹൃദ്ബന്ധങ്ങള്‍ പുതുക്കുന്നതിനും മുന്‍കാല സ്മരണകള്‍ അയവിറക്കുന്നതിനും ഉപകരിക്കും. ഒരു പുതിയ ആത്മീയ ചൈതന്യവും ഒരു പുത്തന്‍ ഉണര്‍വ്വും ഈ സമ്മേളനത്തില്‍ പകരും എന്നുള്ളതില്‍ സംശയമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.exopana.com
Phone-405 760 8423
എക്‌സ് - ഒപിഎ കുടുംബ സംഗമം ഒക്കലഹോമയില്‍എക്‌സ് - ഒപിഎ കുടുംബ സംഗമം ഒക്കലഹോമയില്‍എക്‌സ് - ഒപിഎ കുടുംബ സംഗമം ഒക്കലഹോമയില്‍എക്‌സ് - ഒപിഎ കുടുംബ സംഗമം ഒക്കലഹോമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക