Image

ജയ്‌ഹിന്ദ്‌ ടി.വി.യും ഇന്ത്യാനെറ്റ്‌ യു.എസ്‌.എയും സംഗീത മത്സരമൊരുക്കുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 18 February, 2012
ജയ്‌ഹിന്ദ്‌ ടി.വി.യും ഇന്ത്യാനെറ്റ്‌ യു.എസ്‌.എയും സംഗീത മത്സരമൊരുക്കുന്നു
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഇദംപ്രഥമമായി സംഗീത മത്സരമൊരുക്കി ലോകശ്രദ്ധയാകര്‍ഷിച്ച ഇന്ത്യാനെറ്റ്‌ യു.എസ്‌.എ. ജയ്‌ഹിന്ദ്‌ ടി.വി.യുമായി സഹകരിച്ച്‌ വീണ്ടും ഒരു സംഗീത മത്സര റിയാലിറ്റി ഷോ അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി കാഴ്‌ച വെയ്‌ക്കുന്നു.

സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.യുടെ അസൂയാവഹമായ വിജയത്തിനുശേഷം, ഇന്ത്യാനെറ്റ്‌ യു.എസ്‌.എ. കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു സംഗീത മത്സരമൊരുക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു. മലയാളികളുടെ ജനകീയ ചാനലായ ജയ്‌ഹിന്ദ്‌ ടി.വി.യുമായി സഹകരിച്ച്‌ ഒരു സംയുക്ത സംരഭമായി ഈ മത്സരം അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്‌ച വെയ്‌ക്കുന്നതില്‍ തങ്ങള്‍ക്ക്‌ അതിയായ സന്തോഷമുണ്ടെന്ന്‌ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ.യുടെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഏലിയാസ്‌ ടി. വര്‍ക്കിയും ജയ്‌ഹിന്ദ്‌ ടി.വി. റീജിയണല്‍ മാനേജര്‍ ജിന്‍സ്‌മോന്‍ സക്കറിയയും മറ്റു സംഘാടകരായ സുനില്‍ മഞ്ഞിനിക്കര, ജോജി കാവനാല്‍, അമില്‍ പോള്‍, ബാബു തുമ്പയില്‍ എന്നിവരും ഒരു സംയുക്ത?പത്രക്കുറിപ്പില്‍ അറിയിച്ചു.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരും അല്ലാത്തവരുമായ, 18 വയസ്സിനു താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട്‌ `സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂനിയര്‍ 2012' എന്ന ഈ സംഗീത റിയാലിറ്റി ഷോയിലൂടെ അനേകം കുട്ടികള്‍ക്ക്‌ അവരുടെ സംഗീതാഭിരുചി വളര്‍ത്തിയെടുക്കാനും, സംഗീത മത്സരത്തില്‍ മാറ്റുരച്ച്‌ തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുമുള്ള അവസരവുമായിരിക്കുമെന്ന്‌ സംഘാടകര്‍ വിലയിരുത്തുന്നു.

ജയ്‌ഹിന്ദ്‌ ടി.വി. ഇന്ന്‌ ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഒരു ചാനല്‍ ശൃംഘല തന്നെയാണ്‌. ഈ ചാനല്‍ വഴി അമേരിക്കയിലെ മലയാളി കുട്ടികളുടെ സംഗീതവൈദഗ്‌ദ്ധ്യം മാലോകരെ അറിയിക്കാനുള്ള ഒരു അസുലഭ സന്ദര്‍ഭവുമാണ്‌ ഈ റിയാലിറ്റി ഷോയിലൂടെ സംജാതമാകുന്നത്‌.?സംഗീത വാസനയുള്ള ഒട്ടേറെ മലയാളി കുട്ടികള്‍ അമേരിക്കയിലുണ്ടെന്ന തിരിച്ചറിവാണ്‌ ഈ ഉദ്യമത്തിന്‌ മുന്നിട്ടിറങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന്‌?ഏലിയാസ്‌ ടി. വര്‍ക്കിയും ജിന്‍സ്‌മോന്‍ സഖറിയയും അഭിപ്രയപ്പെട്ടു.

തേച്ചു മിനുക്കിയാല്‍ വെട്ടിത്തിളങ്ങുന്ന ഓട്ടുവിളക്കുപോലെയാണ്‌ സംഗീതം. കുട്ടികള്‍ക്ക്‌ സംഗീത വാസനയുണ്ടെങ്കില്‍ അത്‌ തിരിച്ചറിഞ്ഞ്‌ അവരെ പ്രോത്സാഹിപ്പിക്കേണ്ടത്‌ മാതാപിതാക്കളുടെ കടമയാണെന്ന വിശ്വാസക്കാരനാണ്‌ ഏലിയാസ്‌. ഇതുപോലെയുള്ള റിയാലിറ്റി ഷോകള്‍ ഇല്ലാതിരുന്ന കാലഘട്ടങ്ങളിലൂടെ കടന്നു വന്നവരാണ്‌ ഇന്ന്‌ പ്രശസ്‌തരായ ഗായകരില്‍ ഭൂരിഭാഗം പേരും. പക്ഷേ, കാലങ്ങള്‍ മാറിയതോടെ കുട്ടികളില്‍ പ്രകടമാകുന്ന കലാവാസനയെ പരിപോഷിപ്പിക്കാന്‍ പല സംഗീത മത്സര പരിപാടികളും രംഗപ്രവേശം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അവയില്‍ നിന്നെല്ലാം തികച്ചും വിഭിന്നമാണ്‌ സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂനിയര്‍ എന്ന സംഗീത മത്സരം. അമേരിക്കയിലുള്ള കുട്ടികള്‍ക്ക്‌ അമേരിക്കയില്‍ തന്നെ ഒരു വേദിയൊരുക്കുക എന്നതിലുപരി, ലാഭേച്ഛ തീരെയില്ലാതെ ഒരു സാമൂഹ്യസേവനമെന്ന രീതിയിലാണ്‌ ഞങ്ങളിതിനെ കാണുന്നതെന്ന്‌ സംഘാടകര്‍ അവകാശപ്പെട്ടു.

സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂനിയര്‍ 2012 സംഗീതാസ്വാദകര്‍ക്ക്‌ ഒരു പുത്തനുണര്‍വ്വ്‌ നല്‌കുമെന്ന ഉറച്ച വിശ്വാസം മുറുകെ പിടിച്ചുകൊണ്ടാണ്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ ആരംഭിക്കുന്ന ഈ റിയാലിറ്റി ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗപ്രവേശം ചെയ്യുന്നത്‌. മത്സരാര്‍ത്ഥികളുടെ ബാഹുല്ല്യം കണക്കിലെടുത്ത്‌ രജിസ്‌ട്രേഷന്‍ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന്‌ സംഘാടകര്‍ അറിയിച്ചു. അതുകൊണ്ട്‌ താല്‌പര്യമുള്ളവര്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ആകര്‍ഷകങ്ങളായ നിരവധി സമ്മാനങ്ങളാണ്‌ വിജയികളെ കാത്തിരിക്കുന്നത്‌.  www.starsingerusajunior.coാ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിന്‍സ്‌മോന്‍ സഖറിയ 516 776 7061, ഏലിയാസ്‌ ടി. വര്‍ക്കി 914 481 7676, സുനില്‍ മഞ്ഞിനിക്കര 914 434 4158, ജോജി കാവനാല്‍ 914 409 5385, അമില്‍ പോള്‍ 914 299 2056, ബാബു തുമ്പയില്‍ 917 456 6359. starsingerusajunior@gmail.com starsingerusa@gmail.com
ജയ്‌ഹിന്ദ്‌ ടി.വി.യും ഇന്ത്യാനെറ്റ്‌ യു.എസ്‌.എയും സംഗീത മത്സരമൊരുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക