Image

പ്രണയിനിക്ക് (കവിത-റോബിന്‍ കൈതപ്പറമ്പ്‌)

റോബിന്‍ കൈതപ്പറമ്പ്‌ Published on 05 January, 2017
പ്രണയിനിക്ക്  (കവിത-റോബിന്‍ കൈതപ്പറമ്പ്‌)
എത്രയോ സുന്ദരീ നീ എന്‍ പ്രിയേ...
അസാധ്യമേ വാക്കിനാല്‍ വര്‍ണ്ണിച്ചിടാന്‍
താമരപ്പൂവിന്‍ തരള ഭംഗി നീ
ആമ്പല്‍പ്പൂവിന്‍ ലാവണ്യമേ
ഒരു നിശാഗന്ധിതന്‍ സൗരഭ്യമായ് 
ഒരു പനീര്‍ പൂവിന്‍ മൃദുലതയായ്
ആകെ നിറഞ്ഞൊരെന്‍ പ്രേമ മന്ദാരമേ...
നിന്നിലായ് അലിഞ്ഞെന്റെ ദേഹവും ദേഹിയും...
തേടി ഞാന്‍ എന്റെ ബാല്ല്യവും കൗമാരവും
നിന്നിലേയ്ക്ക് എന്ന് ഞാന്‍ എത്തീടും എന്നായ്...
ഉഴറി എന്‍ യൗവ്വനം നിന്നെ അറിയാതെ
തേടി എന്‍ കാമനകള്‍കാതരമായ്...
എങ്ങുമേ കാണുവാന്‍ കഴിഞ്ഞില്ല എനിക്കെന്റെ
മനഃ ശാന്തിയും ദേഹിതന്‍ നിര്‍വൃതിയും...

ആദ്യമായ് കണ്ടതോര്‍ക്കുന്നു പ്രിയേ... ഇന്നും 
മനസ്സിലൊരു മഞ്ഞിന്‍ കണമായ് നിറഞ്ഞു നീ
എന്‍ ചേതനയില്‍ ലഹരി നിറച്ചും 
നിന്നെ കിനാകണ്ടെന്‍ രാത്രി വെളുത്തതും
ഓര്‍മ്മ തന്‍ ചെപ്പില്‍ നിറഞ്ഞു നിന്നീടുന്നു
ഒന്നിച്ചിരുന്നെത്ര സ്വപ്‌നങ്ങള്‍ നെയ്തു നാം
കരം കോര്‍ത്തു നടന്നൊരാ നഗര വീഥികളില്‍
മുകിലായ് മാനത്തുയര്‍ന്നു പൊങ്ങി
മഴയായ് പെയ്തതി്ല്‍ അലിഞ്ഞു ചേരാനും
ഒരു കുടക്കീഴില്‍ സൂര്യനെ മറയാക്കി
നടന്നൊരാ വീഥികള്‍ ഓര്‍ക്കുമ്പോഴിപ്പോഴും
കിനിയുന്നു മനസ്സിന്റെ കോണിലായ്
പ്രേമമാം തേനിന്റെ നറു തുള്ളി ഓമലേ
കാലങ്ങള്‍ എത്ര നാം പിന്നേയും കാത്തു

ഒന്നിച്ചൊരേ പുഴയായ് ഒഴുകാന്‍
ജീവിതമാം തിരമാലയില്‍ പെട്ടു നാം
തെല്ലിട എങ്ങോ മറഞ്ഞു നിന്നെങ്കിലും
കാലമാം കപ്പലിന്‍ നങ്കൂരം നമ്മളെ
വീണ്ടും ഒന്നിക്കാന്‍ സംഗതി ആകയാല്‍
ചൊല്ലുന്നു ഞാന്‍ നന്ദി ദൈവത്തോടായ്...
പ്രിയേ നിന്നെ എനിക്കായ് കാത്തതാല്‍

ഓമ്മതന്‍ മറനീക്കി എത്തുന്നു ഓമലേ
ആദ്യ രാത്രിതന്‍ മാധുര്യമിപ്പോഴും
എന്‍ നെഞ്ചിലേയ്ക്കാ മുഖം ചേര്‍ത്തു
മെല്ലെ കരഞ്ഞെന്റെ മാറിടം നനച്ചതും
ആ മുഖം മെല്ലെയെന്‍ കയ്യാലുയര്‍ത്തി 
കെട്ടിപ്പുണര്‍ന്നതില്‍ മുത്തം പകര്‍ന്നതും
വര്‍ഷങ്ങള്‍ എത്ര മറഞ്ഞുപോയ് എങ്കിലും 
ഓര്‍ക്കുന്നിതെല്ലാം ഇന്നലെ എന്നപോല്‍

'കണ്‍മണികള്‍' നമ്മോളമായിട്ടും...
നിന്നോടുള്ള എന്‍ അനുരാഗമിപ്പോഴും
തുലോം കുറഞ്ഞു പോയില്ല എന്നിലായ്
ഏറുന്നു ഓരോ ദിനം അതിന്‍ രുചി 
നുകരുന്നു അതിന്‍ മധു ഞാനീ ദിനത്തിലും
എനിക്കായ് ഭൂവില്‍ വന്നു പിറന്നു നീ
ഒഴുകിടാം ഒന്നിച്ച് ഒരേ പുഴയായ്
നിന്‍ മടിത്തട്ടിലെന്‍ മിഴികള്‍ അടയോളം


റോബിന്‍ കൈതപ്പറമ്പ്‌

Join WhatsApp News
guest 2017-01-06 12:29:34
കുറെ കാലം ആയി നല്ലൊരു കവിത വായിച്ചിട്ടു. വളരെ നന്നായിട്ടുണ്ട് . റോബിൻ, ഇതുപോലെ നല്ല കവിതകൾ ഉണ്ടെങ്കിൽ വീണ്ടും പബ്ലിഷ് ചെയ്യണേ.
A Reader 2017-01-06 12:32:34
This is an awesome poem. Keep up the good work.
john mathew 2017-01-06 13:56:44
good poem. 
വിദ്യാധരൻ 2017-01-07 07:34:43
കൊഴിഞ്ഞുപോയൊരു പ്രേമത്തെയോർത്തുനീ 
മൊഴിയുമ്പോൾ കണ്ണീരോടെയിന്നു  നീ 
ഓർക്കുന്നില്ല നീ നിന്റെ ഭാര്യയെ 
ഓർക്കുന്നില്ല നീ അവൾക്ക് നൽകിയുറപ്പിനെ 
'നിന്നെയല്ലാതെ പ്രേമിച്ചിട്ടില്ല കണ്മണി
മന്നിൽ ഞാൻ വേറൊരാളെ ഇന്നേവരെ'
നാരദന്‍ 2017-01-07 08:33:01
പെണ്ണിന്‍ പേരും,മോന്തയും ,എഴുത്തും  കണ്ടാല്‍ 
മാന്തിയും ചീറ്റിയും കുറിക്കും കമന്റുകള്‍ 
മുക്ര ഇടും മൂരികള്‍ 
 എന്നാല്‍ നല്ല ഒരു കവിത  പുരുഷന്‍ എഴുതിയാല്‍ 
എവിടെ പോയി പശുക്കള്‍ 
പ്രേമവും , അഭിനന്ദനവും  വെറും oneway !!!!!! 
വിദ്യാധരൻ 2017-01-07 10:47:59
പാവം മുക്രയിടും മുതകാളാകൾ നിരുപദ്രവികൾ  
ആവുന്നത് ചെയ്യെതെങ്കിലും ആശ്വസിച്ചിടട്ടെ
മുങ്ങി കിടക്കുകയാണവരുടെ മോഹങ്ങൾ മഞ്ഞിൽ 
'പൊങ്ങില്ല' മുക്ര നാദം ഉടനടിയെങ്ങും 
എഴുതുക നാരദ  കവിത കഥ ലേഖനം നിഷ്ക്കാമമോടെ 
തഴയുക മൂല്യമില്ലാത്തവാർഡും പൊന്നാടയും   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക