Image

മാര്‍ ആലഞ്ചേരി എളിമയുടെ പ്രതീകം: ഒ.ഐ.സി.സി

Published on 20 February, 2012
മാര്‍ ആലഞ്ചേരി എളിമയുടെ പ്രതീകം: ഒ.ഐ.സി.സി

വിക്‌ടോറിയ: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞഅചേരിയെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയില്‍ ഉയര്‍ത്തുക വഴി ക്രൈസ്തവ സഭയുടെ യശസുയര്‍ത്തുവാന്‍, എളിയവനില്‍ വലിയവനായി തന്റെ വ്യക്തിപ്രഭാവവും സേവനവും സഭയ്ക്കും വിശ്വാസികള്‍ക്കും നല്‍കുവാന്‍ കഴിയട്ടെയെന്നും ഒ.ഐ.സി.സി ഓസ്‌ട്രേലിയ ആശംസിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ നല്‍കിയ സ്ഥാനിക ചിഹ്നങ്ങളായ ചുവന്ന തൊപ്പിയും മോതിരവും കര്‍ദിനാളിന് ഒരു പൊന്‍തൂവലാകട്ടെയെന്നും ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു. 


സഭയോടും അതിന്റെ പാരമ്പര്യത്തോടുമുള്ള വിധേയത്വം വാക്കിലും പ്രവര്‍ത്തിയിലും പുലര്‍ത്തുന്നയാളാണ് കര്‍ദിനാള്‍ ആലഞ്ചേരിയെന്ന് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് പറഞ്ഞു. ദൈവ മഹത്വത്തിനും വിശ്വാസ സംരക്ഷണത്തിനും വില നല്‍കുന്ന കര്‍ദിനാളിന് ഓസ്‌ട്രേലിയന്‍ മലയാളി പത്രം ചീഫ് എഡിറ്റര്‍ ലെനു സി. ടോം ആശംസകള്‍ അര്‍പ്പിച്ചു. കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട മാര്‍ ആലഞ്ചേരിക്ക് ഒ.ഐ.സി.സി ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ്, ഓള്‍ബെറി മലയാളി അസോസിയേഷന്‍ പ്രതിനിധി ബിനോയി പോള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക