12 വര്‍ഷത്തിനിടെ ഒന്‍പതു സര്‍ജറികള്‍. മറ്റക്കര സ്വദേശി എം. എന്‍.
രാജേഷിന്റെ മകന്‍ ആദ്യത്യനാണ് ഇങ്ങനെയൊരു വിധി. ജനിച്ച് അഞ്ചു ദിവസം
പ്രായമുള്ളപ്പോള്‍ വിളക്കുമറിഞ്ഞു മുഖത്തിന്റെ ഒരു വശവും കൈയും പൊള്ളി. ആറു
സര്‍ജറികളാണു തുടര്‍ന്നു നടത്തിയത്. ചെലവായതു ലക്ഷങ്ങള്‍.
സര്‍ജറിക്കായി ആകെ ഉണ്ടായിരുന്ന അഞ്ചു സെന്റ് സ്ഥലം വിറ്റു. അതിനുശേഷം
വീണ്ടും മൂന്നു സര്‍ജറികള്‍ കൂടി. ഇപ്പോള്‍ എറണാകുളം അമൃത ആശുപത്രിയിലാണു
ചികിത്സ. ആറു മാസത്തിനുള്ളില്‍ ഒരു സര്‍ജറി കൂടി നടത്തണം. ഏകദേശം രണ്ടു
ലക്ഷം രൂപ ഇതിനു ചെലവാകും.
ഓട്ടോ ഡ്രൈവറായ രാജേഷും ഭാര്യയും മൂന്നു മക്കളും വാടക വീട്ടിലാണ് ഇപ്പോള്‍
താമസിക്കുന്നത്. ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു
നിത്യച്ചെലവു പോലും നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. സുമനസുകളുടെ
സഹായത്തിനായി കാത്തിരിക്കുകയാണു രാജേഷും കുടുംബവും.
വിലാസം:
എം. എന്‍. രാജേഷ്
മാലിമേല്‍
മറ്റക്കര പിഒ
കോട്ടയം ഫോണ്‍: 9746189136
അക്കൗണ്ട് നമ്പര്‍: 67007807703 (എസ്ബിടി, മറ്റക്കര ബ്രാഞ്ച്)