Image

പുത്തനച്ചി പുരപ്പുറം തൂക്കുമ്പോള്‍ (മീനു എലിസബത്ത്)

Published on 27 January, 2017
പുത്തനച്ചി പുരപ്പുറം തൂക്കുമ്പോള്‍ (മീനു എലിസബത്ത്)
പ്രസിഡന്റ് ദിവസങ്ങളുടെ ഹണിമൂണ്‍ നാളുകളില്‍ 'പുത്തനച്ചി പുരപ്പുറം തൂക്കുന്ന രീതിയില്‍ പ്രസിഡന്റ്കൊണ്ടു വരുന്നപുതിയ ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം നടത്തിയിട്ടുള്ളവരെഎങ്ങിനെ ബാധിക്കും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

നിയമാനുസൃതം കുടിയേറിയിട്ടുള്ള,ബയോഡേറ്റയില്‍യാതൊരു ക്രിമിനല്‍ റിക്കാര്‍ഡുകളും ഇല്ലാത്തവര്‍ക്ക് പേടിക്കാനുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ അറിഞ്ഞോ അറിയാതെയോ, ഏതെങ്കിലും രീതിയില്‍, അതെത്ര ചെറുതായിക്കൊള്ളട്ടെ, വലുതായിക്കൊള്ളട്ടെ ഏതെങ്കിലും നിയമലംഘനങ്ങള്‍ നടത്തുകയോകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുകയും, എന്നാല്‍ ശിക്ഷ കിട്ടാതിരിക്കുകയും ചെയ്തവര്‍ക്കും പുതിയ നിയമങ്ങളില്‍ആശാങ്കക്കു വകയുണ്ട് താനും.

നിയമാനുസൃതമല്ലാതെ അമേരിക്കയില്‍ താമസിക്കുന്നവരുടെ (ഇല്ലിഗല്‍ ഇമ്മിഗ്രന്റ്‌സ്) കാര്യം പറയേണ്ടതുമില്ല. ഇപ്പോള്‍ ലോക്കല്‍ പോലീസിനും നമ്മേ തടഞ്ഞു നിര്‍ത്താനോ, ഡ്രൈവേര്‍സ് ലൈസന്‍സു ചോദിക്കുന്നതിനൊപ്പം ഇമ്മിഗ്രെഷന്‍ കാര്‍ഡ് ചോദിക്കുവാനോഇമ്മിഗ്രെഷന്‍ സ്റ്റാറ്റ്ര്‌സ് ചോദ്യം ചെയ്യാനോ അധികാരം ഫെഡറല്‍ ഗവണ്‍മെന്റ് കൊടുത്തിരിക്കുന്നു.

മലയാളി സമൂഹത്തിലെ ഇമ്മിഗ്രെഷന്‍ വക്കിലന്മാര്‍ ഈ വിഷയത്തെക്കുറിച്ചും കൂടുതല്‍ പഠിച്ചു സാധാരണ ജനങ്ങള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ അത് എഴുതിയാല്‍ നന്നായിരിക്കും. അമേരിക്കയിലെ ഇമ്മിഗ്രെഷന്‍ വക്കിലന്മാരുമായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ അസ്സോസിയേഷനുകളോ അതുമായി ബന്തപ്പെട്ടു നില്‍ക്കുന്നവരോ സൗകര്യം ഒരുക്കിക്കൊടുക്കേണ്ടതാണ്.അമേരിക്കയിലെ നോര്‍ത്ത് ഇന്ത്യന്‍ വക്കിലന്മാരുടെ സംഘടനകളൊക്കെ ഇതേക്കുറിച്ചു ചര്‍ച്ചകള്‍ തുടങ്ങുകയും ആള്‍ക്കാരെ ബോധവല്‍ക്കരിക്കുവാനുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്തു തുടങ്ങിയതായി പത്ര വാര്‍ത്തകളില്‍ കാണുന്നു.
നമ്മുടെ സംഘടനാ നേതാക്കന്മാര്‍ അമേരിക്കന്‍ പൗരത്വമുള്ളതിനാല്‍ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മനോഭാവം മാറ്റി വെച്ച്,ഇതൊരു ഗൗരവമുള്ള വിഷയമായി കണക്കിലെടുത്തുഅമേരിക്കന്‍ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാരെ ഈ വിഷയത്തില്‍ ബോധവല്‍ക്കരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
പുത്തനച്ചി പുരപ്പുറം തൂക്കുമ്പോള്‍ (മീനു എലിസബത്ത്)
Join WhatsApp News
James Mathew, Chicago 2017-01-28 12:42:27
ഇ മലയാളിയുടെ അവാർഡ് നേടിയ മീനു എലിസബത്ത് ആദ്യമായി താങ്കൾക്ക് അഭിനന്ദനം. പള്ളിക്കാര്യങ്ങളും മതവും പറയാതെ സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള ( കലാപരമായ മറ്റു ലേഖനങ്ങളും ഓർക്കുന്നു) ഇത്തരം കുറിപ്പുകൾ നിങ്ങളെ കടമകളും കർത്തവ്യങ്ങളുമുള്ള ഒരു എഴുത്തുകാരിയാക്കുന്നു. സ്വന്തം പേര് പോലും വയ്ക്കാൻ ധൈര്യമില്ലാതെ ജാതിയും മതവും
പറഞ് പ്രതികരണ കോളത്തിൽ കിടന്നു  കലഹിക്കുന്ന നമ്മുടെ മലയാളികൾക്കും ഇടക്കൊക്കെ
ഒരു കൊട്ട് കൊടുക്കാൻ അപേക്ഷ. നമ്മുടെ മാത്തുള്ള ചേട്ടൻ സ്വന്തം പേരിൽ തന്നെ അദ്ദ്ദേഹം നമ്പൂരിയാണെന്നു ഒരു ഉളുപ്പും ഇല്ലാതെ എഴുതിയത് മറക്കുന്നില്ല.
sc/st 2017-01-28 20:54:47
നമ്പൂതിരിക്ക് കൊമ്പൊന്നും ഇല്ല. നമ്പുതിരി ആയിരുന്നു എന്നു പറഞ്ഞാല്‍ അതെ. അല്ലെന്നു പറയാന്‍ തെളിവൊന്നും ഇല്ലല്ലോ?
Anthappan 2017-01-28 20:57:04

A federal judge granted an emergency stay Saturday night for citizens of seven Muslim-majority countries who have already arrived in the US and those who are in transit, and who hold valid visas, ruling they can legally enter the US -- a decision that halts President Donald Trump's executive order barring citizens from those countries from entering the US for the next 90 days.

"The petitioners have a strong likelihood of success in establishing that the removal of the petitioner and other similarly situated violates their due process and equal protection guaranteed by the United States Constitution," US District Judge Ann Donnelly wrote in her decision.
    "There is imminent danger that, absent the stay of removal, there will be substantial and irreparable injury to refugees, visa-holders, and other individuals from nations subject to the January 27, 2017, Executive Order," the ruling said.
      The ACLU argued Saturday evening in a federal court in New York for a nationwide stay that would block the deportation of all people stranded in US airports under what the group called "President Trump's new Muslim ban."
      Ninan Mathullah 2017-01-29 06:35:19

      നമ്മുടെ മാത്തുള്ള ചേട്ടൻ സ്വന്തം പേരിൽ തന്നെ അദ്ദ്ദേഹം നമ്പൂരിയാണെന്നു ഒരു ഉളുപ്പും ഇല്ലാതെ എഴുതിയത് മറക്കുന്നില്ല. Is James Mathew Chicago the same as Alex Johns lifting his head in Chicago under a different name? It is not that smart to say things I did not say as something I said for propaganda purpose and misuse the column at emalayalee. In previous responses this issue was discussed in detail and propaganda stopped for some time. Since it is propaganda and not looking for truth this will continue in future. What I said in my article was that “it is said that (parayappedunnu) my family had some connection to the family that Apostle Thomas baptized. Without noticing the grammar I used or looking into the merit of the content of the article (here is the link for the article http://www.emalayalee.com/varthaFull.php?newsId=132989) those who look for negative side of things raised big issue with that remark. I work in a lab that study DNA. We are all mix of different races. If a sample of DNA from your mouth on a swab from your mouth is analyzed it will show the percentage of Namboothiri blood in James Mathew and each one of us. Although you are not aware of it you have a percentage of Namboothiri or Brahmin or Aryan blood as Namboothiri race is from Aryans and Aryans and Dravidians got mixed in India over thousands of years. Dravidians were dark colored and Aryans were fair colored and since we are all mixed color, there was mixing of blood through thousands of years. The Dravidians were already mixed when they came to India around BC 2500 as they passed through different races in their sojourn from Middle East to India. All people of the world are mix of different races. Japanese are a mix of Ainu and the later group arrived there. Australians got mixed with the Aboriginal already there. In USA white people mixed with Black and Red Indians. If a mixed Black person here says that I am a mix of Black and White what is there to be ashamed of? Is it not the truth? Same way if I say I am a mix of Aryan (the Whites of India) and Dravidian (the blacks of India) blood what is there to be ashamed of in it? So please stop this propaganda.

      Moothappan 2017-01-29 04:44:09
      The less said the better. Let us remember 91/11 victims. Justice delayed, is justice denied. 
      Emigrant 2017-01-29 07:36:29
      അമേരിക്കയിൽ രണ്ടാമത് ഒരു പൗരാവകാശ സാമരത്തിന് സമയം ആയി വരുന്നു.  

      2017-01-29 13:24:50
      പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതിവേഗ തീരുമാങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ് .ജനുവരി 20- ന് ഒബാമ കെയർ നിറുത്തലാക്കി.18 മില്യൺ ആളുകളുടെ ഹെൽത് ഇൻഷ്വറൻസാണ് ഇതുവഴി നഷ്ടമാവുക.23 -ന് ട്രാൻസ് പസഫിക് പാർട്ട്ണര്ഷിപ് എഗ്രിമെന്റ് അവസാനിപ്പിച്ചു. 24 -ന് കടുത്ത പ്രതിഷേധങ്ങൾ വകവെക്കാതെ ഡക്കോട്ട അക്സസ്സ് ,കീ സ്റ്റോൺ XL പൈപ് ലൈൻ നിർമ്മാണത്തിന് അനുമതി നൽകി.25 -ന്, 400 അമേരിക്കൻ നഗരങ്ങൾക്കുള്ള ഫെഡറൽ ഫണ്ടിങ് നിറുത്തിവച്ചു.ഈ നഗരങ്ങൾ, അമേരിക്കയിൽ പ്രവേശിച്ച 11 മില്യൺ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നു എന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.26 -ന് മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാൻ തീരുമാനിച്ചു.അതിനുള്ള ചെലവ് മെക്സിക്കോ വഹിക്കണം.അല്ലെങ്കിൽ മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതിക്ക് 20 % നികുതി ഏർപ്പെടുത്തും.27 -ന് 7 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ,അഭയാർഥികൾക്കും അമേരിക്കയിൽ പ്രവേശിപ്പിക്കാൻ വിലക്കേർപ്പെടുത്തി.

      യഥാർത്ഥത്തിൽ അമേരിക്കയുടെ ചരിത്രം കുടിയേറ്റക്കാരുടേതാണ്.പക്ഷെ പുതിയ കുടിയേറ്റക്കാർ നിലവിലുള്ളവരെ പുകച്ചു പുറത്ത് ചാടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുന്നത് .അതിനെതിരെയുള്ള ഒരു ജനവിധിയായികൂടി വേണം ട്രംപിന്റെ വിജയത്തെ കണക്കാക്കാൻ. സംഘമായെത്തുന്ന കുടിയേറ്റക്കാർ ഒരുപ്രദേശത്ത് ആദ്യം ഒന്നിച്ചു താമസിക്കാൻ ആരംഭിക്കുന്നു.മെല്ലെ ചെറിയ തോതിൽ ശല്യങ്ങൾ ആരംഭിച്ച് ,നിലവിലുള്ള താമസക്കാരെ അവിടം വിട്ടുപോകാൻ നിർബന്ധിതരാക്കുന്നു. പിന്നെ അവർ അവിടെ സ്വന്തം നിയമങ്ങൾ ബലം പ്രയോഗിച്ച് നടപ്പാക്കാൻ ആരംഭിക്കുകയായി.എതിർക്കുന്നവരെ ആക്രമിക്കുന്നു. കോടതികൾക്കും ,പോലീസിനും പുല്ലുവിലയാണവിടെ. ഗതികെടുമ്പോൾ ഫെഡറൽ പോലീസ് പ്രവേശിച്ച് അക്രമകാരികളെ നേരിടുന്നു. ഈ നടപടിയിൽ കുറെപ്പേർ മരിക്കും.ഉടനടി രാജ്യത്തും പുറത്തുമുള്ള ഇവരുടെ കൂലിയെഴുത്തുക്കാർ ഉഷാറാവുകയായി.വലിയതോതിലുള്ള മനുഷ്യാവകാശ ധ്വംസനമാണ് ഇവിടെ നടക്കുന്നതെന്ന് പ്രചരിപ്പിക്കപ്പെടുന്നു. പരമോന്നത കോടതിയുൾപ്പടെയുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാനും സ്വാധീനിക്കുവാനും വലിയ തോതിൽ പണമൊഴുക്കപ്പെടുന്നു. ഒടുവിൽ ഈ പിൻവാതിൽ പരിപാടിയിലൂടെ അവർ വിജയം നേടുന്നു.

      കാലിഫോർണിയയിൽ നടന്നുകൊണ്ടിരിക്കുന്നത് ഈ പരിപാടിയുടെ അടുത്ത ഘട്ടമാണ്.അവർക്കിപ്പോൾ സ്വതന്ത്ര രാജ്യം വേണമെന്നാണ് ആവശ്യം. അതിന്റെ പിന്നിലെ ലക്ഷ്യം പകൽ പോലെ സ്പഷ്ടമാണ്. തദ്ദേശീയർ ഇപ്പോൾ ജനസംഖ്യയുടെ വെറും 30 % മാത്രമേയുള്ളു. ബാക്കി മുഴുവൻ കുടിയേറ്റക്കാരാണ്.അക്കൂട്ടർക്ക് ട്രംപിനെ ഭയമാണ്.അതുകൊണ്ടുതന്നെയാണ് 61 % കാലിഫോര്ണിയക്കാരും അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തത്.

      ഈ സ്ഥിതി ഇന്ന് മിക്ക രാജ്യങ്ങളുടെയും നിലനില്പിനെത്തന്നെ ബാധിച്ചു തുടങ്ങിയിരിക്കുന്നു.അതിനെതിരെ തദ്ദേശീയരുടെ ചെറുത്തു നിൽല്പും ഈയിടെയായി ശക്തി പ്രാപിച്ചു വരികയാണ്.മ്യാൻമറിൽ ഈയിടെയുണ്ടണ്ടായ വലിയ അക്രമങ്ങൾ ഇതിന്റെ ഒരു സൂചനയായി വേണം കണക്കാക്കാൻ .നമ്മുടെ നാടും മെല്ലെ ആ സ്ഥിതിയിലേക്ക് വഴുതി പോവുകയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.തമിഴ് നാട്ടിൽ നടന്ന ജെല്ലിക്കെട്ട് സമരത്തെ ദേശദ്രോഹ ശക്തികൾ മുതെലെടുക്കാൻ ശ്രമിച്ചതായി വാർത്തകളിൽ കണ്ടിരുന്നു.

      ഇതോടൊപ്പമുള്ള വീഡിയോ, ആഗോള കുടിയറ്റത്തെ കുറിച്ചുള്ള ഒരു ചിത്രം നൽകും.അതിലെ ഓരോ മഞ്ഞ ഡോട്ടും ആയിരം കുടിയേറ്റക്കാരെ സൂചിപ്പിക്കുന്നു.
      മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക