Image

നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ : ജൂണ്‍ 26 ന് ബിഷപ്പ് അങ്ങാടിയത്ത് ആശീര്‍വദിക്കുന്നു.

തോമസ് പി. ആന്റണി Published on 23 June, 2011
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ : ജൂണ്‍ 26 ന് ബിഷപ്പ് അങ്ങാടിയത്ത് ആശീര്‍വദിക്കുന്നു.
വാഷിംഗ്ഡണ്‍ : ചിക്കാഗോയിലെ സീറോ-മലബാര്‍ രൂപതയുടെ പരിധയില്‍ ഒരു പുതിയ സീറോ-മലബാര്‍ കാത്തോലിക്ക് മിഷന്‍ നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ ആരംഭിക്കുന്നു. “സെയിന്റ് ജൂഡ് സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍ ഓഫ് നോര്‍ത്തേണ്‍ വിര്‍ജീനിയ” ചിക്കാഗോ രൂപതയുടെ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉല്‍ഘാടനം ചെയ്യുന്നതായിരിക്കുമെന്ന് മിഷന്റ് താല്‍ക്കാലിക ചുമതല വഹിക്കുന്ന വാഷിംഗ്ഡണ്‍ സീറോ-മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു പൂഞ്ചയില്‍ ഒരു പത്രക്കുറുപ്പില്‍ അറിയിച്ചു.

വിര്‍ജീനിയായിലെ സെന്റര്‍വില്ലിലെ 14640 സോയൂസ് പ്ലെയിസില്‍ സ്ഥിതി ചെയ്യുന്ന സെയിന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ വെച്ച് നടക്കുന്ന ഒരു പ്രത്യേക ചടങ്ങില്‍ വെച്ചാണ് പുതിയ മിഷന്‍ നിലവില്‍ വരുക.

അതിനുശേഷം വിശുദ്ധ ബലിയും ആദ്യ കുര്‍ബാന കൈകൊള്ളലും സൈര്യലേപനം ഉണ്ടായിരിക്കുന്നതായിരിക്കും. മാര്‍ അങ്ങാടിയത്ത് മുഖ്യ കാര്‍മീകനായിട്ടുള്ള ദിവ്യ ബലിയില്‍ ഫാ.മാത്യു പുഞ്ചയിലും ഫാ. ജോസഫ് ഏലമ്പാറയും സഹകാര്‍മീകരായിരിക്കും.

പിന്നീട് ചാന്റിലിയില്‍ ഉള്ള ലിബെര്‍ട്ടി ഇലമെന്റി സ്‌ക്കൂള്‍ ഹാളില്‍ റിഫ്രെഷ്‌മെന്റും കള്‍ച്ചറല്‍ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹ വിരുന്നോടുകൂടി ചടങ്ങുകള്‍ക്ക് തിരശീല വീഴും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

മിഷന്‍ ഡയറക്ടര്‍ :
ഫാ.മാത്യു പുഞ്ചയില്‍ : 301-873-7006
ഫാ.ജോസഫ് ഏലമ്പാറ: 703-999-4179

കൈക്കാരന്മാര്‍ :
ജില്‍സണ്‍ വി.ജെ.: 703-599-6748
റെജി അലക്‌സാന്‍ഡര്‍ : 319-210-2187
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ : ജൂണ്‍ 26 ന് ബിഷപ്പ് അങ്ങാടിയത്ത് ആശീര്‍വദിക്കുന്നു.നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ : ജൂണ്‍ 26 ന് ബിഷപ്പ് അങ്ങാടിയത്ത് ആശീര്‍വദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക