Image

പിറവത്തെ യു.ഡി.എഫ് വിജയത്തിനായി ഒ.ഐ.സി.സി ഓസ്‌ട്രേലിയ രംഗത്തിറങ്ങും

Published on 21 February, 2012
പിറവത്തെ യു.ഡി.എഫ് വിജയത്തിനായി ഒ.ഐ.സി.സി ഓസ്‌ട്രേലിയ രംഗത്തിറങ്ങും
വിക്‌ടോറിയ: പിറവത്തെ യു.ഡി.എഫ് സാരഥി അഡ്വ. അനൂപ് ജേക്കബിന്റെ വിജയത്തിനായി ഒ.ഐ.സി.സി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മറ്റി രംഗത്തിറങ്ങും. പിറവത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പിറവത്തെ മുന്‍ സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സി.പി. സാജുവിനെ ഒ.ഐ.സി.സി ചുമതലപ്പെടുത്തി.

പിറവത്തെ ഒട്ടനവധി പ്രവര്‍ത്തകര്‍ ഒ.ഐ.സി.സിയുടെ സജീവ പ്രവര്‍ത്തകരാണ്. ടി.എം. ജേക്കബ് തുടങ്ങിവച്ച വികസന മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ യു.ഡി.എഫ് വിജയിക്കണമെന്ന് ഒ.ഐ.സി.സിയുടെ പിറവം തെരഞ്ഞെടുപ്പിന്റെ ഓസ്‌ട്രേലിയന്‍ ചുമതലയുള്ള സി.പി. സാജു അഭ്യര്‍ത്ഥിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ മഹേഷ് സ്‌കറിയ, സോയി സിറിയക് എന്നിവരും പിറവത്തുകാരായി ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന പ്രവര്‍ത്തകരെ ബന്ധപ്പെടുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക