Image

അഭിപ്രായ സ്വാതന്ത്ര്യം മരിക്കുന്നോ?

ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ Published on 03 February, 2017
അഭിപ്രായ സ്വാതന്ത്ര്യം മരിക്കുന്നോ?
'നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്നാല്‍ നിങ്ങള്‍ക്ക് അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിന് ഞാന്‍ എന്റ്റെ ജീവന്‍ പോലും കളയും ' ഇത് വോള്‍ട്ടൈയര്‍ എന്ന ചിന്തകന്‍ പറഞ്ഞ വാക്കുകള്‍ ആണ്.

ഈ കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലുള്ള യൂ.സി . ബെര്‍ക്ക് ലി എന്ന സര്‍വകലാശാലയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടന്ന മ്ലേച്ചമായ ആക്രമണം എന്തുകൊണ്ടു സംഭവിച്ചു ? സംഭവിക്കാമായിരുന്നോ? അഭിപ്രായ സ്വാതന്ത്ര്യം വളര്‍ത്തേണ്ട സ്ഥാപനം അതിനെ തീയിട്ടു നശിപ്പിക്കുക ഇതല്ലേ നാം കണ്ടതും കേട്ടതും?

ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്ത ഒരു അധിക്ഷേപമാണ് മനുഷ്യാവകാശങ്ങള്‍ക്കെതിരെ നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ലോകമെമ്പാടും എത്തിയിട്ടുണ്ട്. മനുഷ്യ സ്വാത്ര്രന്ത്യത്തിന്റ്റെ ഉച്ചകോടിയില്‍ നില്‍ക്കുന്ന രാജ്യം എന്നവകാശപ്പെടുന്ന അമേരിക്കയില്‍ കൂടാതെ അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടി 1960കളില്‍ സമരം നടത്തിയ ഒരു സ്ഥാപനത്തില്‍ ഇതുപോലൊരു അസ്വീകൃതമായ നടപടി വിദ്യാര്‍തികളുടേയും അധ്യാപകരുടേയും പക്ഷത്തു നിന്നും ഉല്‍ഭവിക്കുക എന്നത് അവിശ്വസനീയീ മാത്രമല്ല പരിഹാസവും അര്‍ഹിക്കുന്നു.

മുഖം മൂടികള്‍ അണിഞ്ഞു ആരേയും വകവെയ്ക്കാതെ കെട്ടിടങ്ങളുടെ ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുന്നതും കണ്ടു നിന്നു എതിരഭിപ്രായം പറഞ്ഞവരുടെനേരെ ആക്രമങ്ങള്‍ക്കു മുതിരുന്നതുമെല്ലാം നാം കണ്ടു. ഒരു വ്യക്തിയുടെ ഒരു പ്രസംഗം അതു മുടക്കുന്നതിനാണോ ഈ ആക്രമങ്ങള്‍ കാട്ടിക്കൂട്ടിയത്?

വിദ്യാഭ്യാസം ഒരുമനുഷ്യന്റ്റെ മനസുതുറക്കും അയാളെ വിശാലഹൃദയനാക്കും അസഹിഷ്ണുത മാറ്റിയെടുക്കും എന്നെല്ലാം പറഞ്ഞു വയ്ച്ചിരിക്കുന്നതില്‍ വലിയകഥഒന്നും ഇല്ലാതാകുന്നു. വളരെ ക്കുറച്ചു മാധ്യമങ്ങളേ ഇതിനെ ഒരു തികച്ചും അസ്വീകൃത നടപടിയായി ചിത്രീകരിച്ചുള്ളു.പലേ പ്രമുഖ വാര്‍ത്താ വേദികളും പ്രാസംഗികനേയും അതിന്റ്റെ സംഘാടകരേയും ആണു വിമര്‍ശിച്ചത് ഇവര്‍ ഒരു വെറുപ്പു പ്രചരിപ്പിക്കുന്ന അഥവാ'ഹേറ്റ് സ്പീക്കറെ' കോളേജ് വളപ്പില്‍ കൊണ്ടുവന്നു? ഈ വെറുപ്പു പ്രചാരകരനെ നേരിട്ടതോഅധിക്ഷേപവും ആക്രമവും കൂട്ടിക്കലര്‍ത്തി.

ഒരു പഴംചൊല്ലുണ്ട് 'യുവാക്കള്‍ ലിബറല്‍ ചിന്ധാഗതിക്കാര്‍ അല്ലായെങ്കില്‍ അവര്‍ക്കു ഹൃദയമില്ലാ ' ഇവിടെ ഇപ്പോള്‍ ഹൃദയവും മനസും ഒരുപോലെ നഷ്ട്ടപ്പെട്ട പ്രദീതിയാണു കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പു സമയം മുതല്‍ ഒരുപറ്റം യുവാക്കള്‍ പൊതുവെ ഇവിടത്തെ പലേ വ്യവസ്ഥകളേയും ചോദ്യം ചെയ്യുന്ന ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു. ഡൊണാള്‍ഡ് ട്രംബിന്റ്റെ വിജയത്തോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി.അതിന്റ്റെ ഒരു അതിപ്രസരമാണോ നാം കാണുന്നത്?

സാധാരണ അഭിപ്രായ സ്വാദദ്ര്യീ നിഷേധിക്കുന്നതു സ്വേച്ഛാധിപത്യം നിലവിലുള്ള രാജ്യങ്ങളിലാണ്. ഗാന്ധിജി നെല്‍സണ്‍ മണ്ടേല ഇവരൊക്കെ ഇതിന്റ്റെ പേരില്‍ എത്രയോ ജയില്‍ വാസങ്ങള്‍ നടത്തിഇരിക്കുന്നു . ഈ പൊട്ടിത്തെറികളുടെ പുറകില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇതുപോലുള്ള പ്രവണതകള്‍ പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളും ഇതിനെല്ലാം പണം മുടക്കുന്നതിനു സന്നദ്ധരായിട്ടുള്ള പണച്ചാക്കുകാരും ഒരു കാര്യം ഓര്‍ക്കുക നിങ്ങള്‍ ഈ രാജ്യത്തെ വളര്‍ന്നു വരുന്ന തലമുറയെ ആണ് എടുത്തമ്മാനാടുന്നത്.
സര്‍വ്വകലാശാലകള്‍ തുറന്ന സംസാരങ്ങളുടേയും നൂതന ചിന്താഗതികളുടേയും വിഹാര കേദ്രങ്ങളായിരിക്കണം അല്ലാതെ അസഹിഷ്ണുതയും വെറുപ്പും വളര്‍ത്തി സൃഷ്ട്ടിക്കു പകരം സൃഷ്ടിസംഹാര കേദ്രങ്ങള്‍ ആയിമാറരുത്.

Join WhatsApp News
No to Kunthara 2017-02-03 10:41:30
അമേരിക്കയിലെ ഏറ്റവും വലിയ വംശീയ വര്‍ഗീയ വാദി വന്ന് വെള്ളക്കാരല്ലാത്തവരെല്ലം ബുദ്ധി ഇല്ലാത്തവരാണെന്നും അവരെ അമേരിക്കയില്‍ അടുപ്പിക്കരുതെന്നും പറയുന്നതാണൊ അഭിപ്രായ സ്വാതന്ത്ര്യം? എന്നാല്‍ പിന്നെ ജിഹാദികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നു ഒന്നു എഴുതി വിട്ടേ. എഫ്.ബി.ഐ. കയ്യോടെ വന്നു പൊക്കും. നിസഹായരാകുമ്പോഴാണ് മനുഷ്യര്‍ അക്രമത്തിലേക്ക് തിരിയുന്നത് കുന്തറ ചേട്ടാ
ജ്ഞാനി 2017-02-03 20:44:41
 "നിങ്ങളുടെ  അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല് പക്ഷെ നിങ്ങളുട അഭിപ്രായ സ്വാതന്ത്യം  കാത്തു സൂക്ഷിക്കാൻ വേണ്ടി ജീവൻ കളയാൻ ഞാൻ തയാറാണ്" ഇത്തരം  വിഡ്ഢികളുള്ളത് കൊണ്ടാണ് ട്രംപ് അമേരിക്കയുടെ പ്രസിഡണ്ടായത് ,  സ്ത്രീകളെ അധിക്ഷേപിക്കുകയും അവരുടെ പാവടക്കുള്ളിൽ കയ്യിടുന്നതും അഭിപ്രായ സ്വാതന്ത്യത്തിൽപെട്ടതാണോ കുന്തമേ? 

benoy 2017-02-04 07:24:31

Mr. B. John Kunthara has a valid point. This is a country where freedom of expression is of utmost importance. Eight years of extreme liberal ideology propagated by the Obama administration has created a culture of intolerance to any expression other than political correctness and socialist way of life. The fundamental principles of democracy uphold freedom of opinion. A group people, who are members of Black Blok wearing ski masks destroyed $100000.00 worth of university property and hurt several people in UCLA Berkely. These kinds of protest or agitation do not happen these days even in a third world country. Where are we heading? If Dr. Zakir Naik can continuously deliver hate speech in India, why can’t we Americans, who assume a moral high ground, allow Milo Yiannopoulos to say what he wants? I have a piece of advice to Mr. Jnani and Mr. No to Kunthara. The people of this country have spoken. You have two options. Either live with it or leave.

Sunil 2017-02-04 08:29:23

Federal Government should make the law bit different. Any refugee wants to come to US, should get a local sponsor first. All expnses including Background Check, Drug test etc should be charged to Sponsor.

Then make the person sponsoring a refugee, responsible for all refugee’s actions. Even if that immigrant drinks & drive, shop-lifting or cheat on tax return or do anything against the law, let the Federal Government deport or punish the Sponsor. Make Sponsor liable of their own actions.

Sponsor should share their home with refugee to stay atleast for 10 years.

Then let us see how many cry for opening the doors of America.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക