Image

ഓ.സി.ഐ./പി.ഐ.ഓ കാര്‍ഡുള്ളവര്‍ക്ക് പഴയ നോട്ട് മാറ്റി നല്‍കില്ല

Published on 03 February, 2017
ഓ.സി.ഐ./പി.ഐ.ഓ കാര്‍ഡുള്ളവര്‍ക്ക് പഴയ നോട്ട് മാറ്റി നല്‍കില്ല
ഓവര്‍സീസ് സിറ്റിസന്‍ഷിപ്പ് ഓഫ് ഇന്ത്യ, പേഴ്‌സന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഒസി.ഐ/പി.ഐ.ഒ) എന്നിവയുള്ളവര്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പറ്റില്ല.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേസ ഇന്ത്യാക്കാര്‍ക്കു മാത്രമാണു ഈ സൗകര്യമെന്നു റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നതാണു. എന്നാല്‍ ക്രുഷി ഭൂമി, തോട്ടം എന്നിവ ഒഴികെയുള്ള കാര്യങ്ങളില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് (എന്‍.ആര്‍.ഐ.) ഉള്ള എല്ലാ ആനുകൂല്യവും ഒ.സി.ഐ. കാര്‍ഡുകാര്‍ക്ക് ഉണ്ടെന്നു കാര്‍ഡില്‍ തന്നെ എഴുതിയിട്ടുണ്ട്.

അതിനാല്‍ പണം മാറിയെടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്നു മിക്കവരും കരുതി. എന്നാല്‍ റിസര്‍വ് ബാങ്ക് ശാഖകളില്‍ പണം മാറാന്‍ ചെല്ലുന്ന അമേരിക്കന്‍/ കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉള്ളവരെ അങ്ങോട്ടു കയറ്റി വിടുന്നു പോലുമില്ല.

ഇതിനെതിരെ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പേഴ്‌സന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയൊ) ആരംഭിച്ച പെറ്റീഷനില്‍ ആയിരത്തോളം പേര്‍ ഒപ്പിട്ടു.
പലരും ഇവിടെ നിന്നു പഴയ നോട്ടുള്ളത് കൊണ്ടു പോയി. നാട്ടില്‍ വീട് ഉള്ളവര്‍ അത്യാവശ്യത്തിനായി പണം അവിടെ വച്ചിട്ടുമുണ്ട്. അതൊക്കെ മൂല്യമില്ലാത്തതാകും.

കഷ്ടപ്പെട്ടൂണ്ടാകിയ ഒരു പൈസ പോലും നഷ്ടമാകില്ലെന്നു പ്രധാന മന്ത്രി ഉറപ്പു പഞ്ഞതാണു. എന്നിട്ടാണു ഈ ചിറ്റമ്മ നയം-ഇത് മാറ്റണെമെന്നു ഗോപിയോ സ്ഥാപകന്‍ഡോ. തോമസ് ഏബ്രഹാം ആവശ്യപ്പെട്ടു.

see also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക