Image

പെണ്‍കുട്ടികളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും (അനില്‍ പെണ്ണുക്കര)

Published on 05 February, 2017
പെണ്‍കുട്ടികളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും (അനില്‍ പെണ്ണുക്കര)
കഴിഞ്ഞവർഷം  മലപ്പുറം കുറ്റിപ്പുറം മാണിയങ്കാട് എല്‍പി സ്‌കൂളിലെ ചില കുരുന്നു കുഞ്ഞുങ്ങൾ ഒരു സമരം നടത്തി തങ്ങളുടെ തകര്‍ന്നു വീഴാറായ സ്‌കൂളിന് പകരം പുതിയ കെട്ടിടം നിര്‍മ്മിച്ചു
നല്‍കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിനു മുന്പിലായിരുന്നു സമരം . മുദ്രാവാക്യം വിളിക്കുന്നത് കുരുന്നുകളാണെങ്കിലും സമരവീര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമെത്തിയതോടെ സമരത്തിന്റെ ഗതിമാറി.

നിരവധി തവണ പരാതിപ്പെട്ടിടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടുമണിക്കൂറോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താത്ക്കാലിക അറ്റകുറ്റപണി നടത്താമെന്ന ഉറപ്പിലാണ് കുരുന്നുകൾ സമരം അവസാനിപ്പിച്ച് തിരിച്ചുപോയത്
.പഞ്ചായത്തു യുദ്ധകാലാടിസ്ഥാനത്തിൽ സ്‌കൂൾ കെട്ടിടം പണിയുകയും ചെയ്തു.

അതെ സമയം തന്നെ ജനവാസ കേന്ദ്രത്തിലെ മദ്യഷോപ്പ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് കുട്ടികളും വീട്ടമ്മമാരും ചേര്‍ന്ന് പരോധസമരത്തിനിറങ്ങി.നഗരമധ്യത്തിലെ പൂന്തല്‍ ജംഗ്ഷനിലുളള ബിവറേജസ് ഷോപ്പിന് മുന്നിലായിരുന്നു പ്രതിഷേധം. കൊല്ലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിന്
ഏതാനം മീറ്ററകലെ പൂന്തല്‍ ജംഗ്ഷനിലുളള ബിവറേജസ് ഷോപ്പിന് മുന്നിലായിരുന്നു കുട്ടികളുടെയും അമ്മമാരുടെയും പ്രതിഷേധം. മദ്യം വാങ്ങാനെത്തുന്നവര്‍ വെളളം ചോദിച്ച് വീട്ടിലെത്തുന്നു.മദ്യപിച്ച്
റോഡരുകില്‍ അബോധാവസ്ഥയില്‍ കിടക്കുന്നു.സ്ത്രീകള്‍ക്ക് വഴിനടക്കാന്‍ സാധിക്കുന്നില്ല.ഇങ്ങനെ മദ്യപരുടെ ശല്യം കാരണം പൊറുതിമുട്ടിയ പ്രദേശവാസികള്‍ നേരത്തെ നടത്തിയ സമരത്തെത്തുടര്‍ന്ന് പൂന്തലിലെ മദ്യഷോപ്പ് സർക്കാർ അടച്ചു പൂട്ടി .രണ്ടു വായ്ത്യസ്ത സാഹചര്യങ്ങളിൽ
കുട്ടികൾ നടത്തിയ അസമരത്തിനു മുന്നിൽ സർക്കാർ മുട്ട് മടക്കിയ കഥകൾ വളരെ ഏറെ ഉണ്ട് .

എന്നാൽ കഴിഞ്ഞ രണ്ടു ദിവസം  മുൻപ് നമ്മുടെ തലസ്ഥാന നഗരിയിൽ കുറച്ചു ചുറുചുറുക്കുള്ള പെൺകുട്ടികൾ സമരം നടത്തി സർക്കാരിന്റെ  മദ്യക്കട പൂട്ടിച്ചു .ദേശീയ പാതയ്ക്കരികിൽ മദ്യശാല പാടില്ല എന്ന സുപ്രീം കോടതിയുടെ തീരുമാനം നടപ്പിലാക്കാൻ ആണ് ബിവറേജ് കോർപ്പറേഷൻ നന്ദന്‍കോട് ഹോളി ഏഞ്ചല്‍സ് ഗേള്‍സ് സ്‌കൂളിന് സമീപം ബിവറേജിന്റെ ഔട് ലെറ്റ് തുറക്കാൻ
തീരുമാനിച്ചത് .സ്‌കൂളുകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ യാതൊരു ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത് ലംഘിക്കപ്പെട്ടതോടെ ഹോളി ഏഞ്ചല്‍സ് ഗേള്‍സ് സ്‌കൂളിലെ ചുണക്കുട്ടികളായ പെൺകുട്ടികൾ കുട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

രണ്ടു ദിവസം മുൻപൊരു സമരം നടത്തി ഈ കുട്ടികൾ മദ്യപന്മാരെയും ഒത്താശപിടിച്ചവരെയുമൊക്കെ ഓടിച്ചിരുന്നു.അടുത്ത ദിവസവും രാവിലെ വീണ്ടു ഔട് ലെറ്റ് സ്ഥാപിക്കാൻ അധികാരികൾ വന്നതോടെ കുട്ടികൾ വീണ്ടുമെത്തി സമരം തുടങ്ങി.അവസാനം ബിവറേജസ് ഔട്ട്‌ലെറ്റ് ഇവിടെ നിന്ന് മാറ്റാന്‍മദ്യവകുപ്പു മന്ത്രി തന്നെ ഉത്തരവിറക്കി  .ഇവിടെ ബിവറേജസ് പ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കികഴിഞ്ഞു . ഈ കുട്ടികളെ അഭിനന്ദിച്ചേ  പറ്റു .തങ്ങളുടെ സരസ്വതിക്ഷേത്രമായ സ്‌കൂളിന് സമീപമുള്ള
മദ്യവില്‍പ്പന ശാല പൂട്ടിക്കാന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കുട്ടികള്‍ കാണിച്ച ആര്‍ജ്ജവം അധികാരികൾ ഉടൻ തന്നെ തിരിച്ചറിഞ്ഞു.തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ കുട്ടികളെ
അഭിനന്ദിച്ചേ  പറ്റു .തങ്ങളുടെ സരസ്വതിക്ഷേത്രമായ സ്‌കൂളിന് സമീപമുള്ള മദ്യവില്‍പ്പന ശാല പൂട്ടിക്കാന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കുട്ടികള്‍ കാണിച്ച ആര്‍ജ്ജവം അധികാരികൾ ഉടൻ തന്നെ തിരിച്ചറിഞ്ഞു.തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തില്‍ സ്വൈര ജീവിതത്തിന് തടസമാകും എന്ന് കരുതുന്ന ഇടങ്ങളിലെല്ലാം മദ്യവില്‍പ്പന ശാലകള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. വിവിധ തൊഴില്‍ മേഖലകളില്‍ പെട്ടവരാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ബേപ്പൂരിലും പത്തനംതിട്ട റാന്നിയിലുമെല്ലാം മദ്യവില്‍പ്പനശാലകള്‍ പൂട്ടിക്കാനായി സമരങ്ങള്‍ നടക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി സമരങ്ങള്‍ നടക്കുന്നു. ദേശീയപാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ച് പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ ഇത്തരം പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാവുന്നുണ്ട്.അവിടെയൊക്കെ
ഒരു പക്ഷെ ഇതാവില്ല സ്ഥിതി .കുട്ടികൾ നന്ദൻ കൊട്  രണ്ടു ദിവസമായി നടത്തിയ സമരത്തിന് ലഭിച്ച മാധ്യമശ്രദ്ധ തന്നെ വളരെ വലുതായിരുന്നു.

ഒരു കാര്യം  കൂടി ;സ്‌കൂള്‍ അധികൃതരും കുട്ടികളുടെ രക്ഷിതാക്കളും ഇക്കാര്യത്തില്‍ അഭിനന്ദനം അർഹിക്കുന്നില്ല .ഒരു ഉദാഹരണം കൂടി പറയണം സമരത്തിന് പ്രോത്സാഹനവുമായി എത്തിയ  നന്ദൻ കൊട്സ്‌കൂളിന്റെ പ്രധാന അദ്ധ്യാപികയായ സിസ്റ്റര്‍ സൂസി ടി വിയിൽ പറയുന്നത് കേട്ടു " സ്‌കൂൾ കുഞ്ഞുങ്ങളെ ഇതുവരെ മുദ്രാവാക്യം വിളിപ്പിക്കാന്‍ പഠിപ്പിച്ചിട്ടില്ലെന്നും ഇപ്പോള്‍ സ്വമേധയാ അവര്‍ രംഗത്തിറങ്ങിയപ്പോള്‍ അതിന് അനുവാദം നല്‍കേണ്ടി വന്നു എന്നുമായിരുന്നു".ഇതിൽ ഒരു പൊരുത്തക്കേടുണ്ട് .

കേരളത്തിൽ ഇപ്പോൾ ജനകീയ സമരങ്ങളുടെ കാലം ആണ് .പല സമരങ്ങളും സ്വാശ്രയ മാനേജുമെന്റുകൾക്കു മുന്നിലാണ് നടക്കുന്നത് .ജനകീയ സമരങ്ങളെക്കുറിച്ച് പുച്ഛ മനോഭാവവും അവജ്ഞയും ഭീതിയും കുട്ടികള്‍ക്കിടയില്‍ പടര്‍ത്തുകയും സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം കുട്ടികളെ സമരത്തിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്ന ഇത്തരക്കാർ സ്വന്തം മുറ്റത്തു മദ്യശാല വന്നപ്പോൾ കുട്ടികളെ ഇറക്കാൻ കാട്ടിയ ആര്ജ്ജവം ജനകീയ സമരങ്ങൾ എന്താണെന്നു കൂടി
കുട്ടികളെ പഠിപ്പിക്കുവാനും കാട്ടണം .ഇത്തരത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സാമൂഹ്യബോധവും പ്രതിബദ്ധതയുമെല്ലാം നല്ലതാണ്. പക്ഷെ ഇതിന് മറ്റൊരു വശമുണ്ട്. ദളിത് പെണ്‍കുട്ടികള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അതൊരു പ്രശ്‌നമായി തോന്നാത്തവരാണ് ഇന്ന് കുട്ടികളുമായി തെരുവിൽ ഇറങ്ങിയത് .

ഇത് തന്നെയാണ് കേരളത്തില്‍ മദ്ധ്യവര്‍ഗത്തില്‍ വലിയൊരു വിഭാഗത്തിന്റെയും മനോഭാവം. ദളിത് പെൺകുട്ടികൾ ബലാൽസംഗം  ചെയ്യപ്പെട്ടപ്പോൾ ,ജിഷയും,സൗമ്യയുമൊക്കെ ഇല്ലാതെആയപ്പോൾ ,ജിഷ്ണുവിനെ പോലെ ഉള്ളവർ ആത്മഹത്യ ചെയ്തപ്പോൾ പൊതുവില്‍ ജനകീയ സമരങ്ങളോട് അകല്‍ച്ച പാലിക്കുകയും അതിനെ അറപ്പോടെ കാണുകയും ചെയ്യുന്ന ഇത്തരം ആളുകളുടെ ഇരട്ടത്താപ്പ്  ഈ കുട്ടികളെങ്കിലും തിരിച്ചറിയണം .സമൂഹത്തിൽ ഉണ്ടാകുന്നഎല്ലാ ജനവിരുദ്ധ
നടപടികൾക്കെതിരെയും കുട്ടികളുടെ ശബ്ദം ഉയരണം.എങ്കിൽ വലിയ മാറ്റങ്ങൾ രാജ്യത്തു കൊണ്ടുവരാൻ സാധിക്കും .

ജിഷയ്ക്കും,സൗമ്യക്കും സംഭവിച്ച ദാരുണമായ അന്ത്യം നമ്മുടെ പെൺകുട്ടികൾക്ക് ഇനിയും ഉണ്ടാകാതിരിക്കാൻ വലിയ സമരസന്നാഹങ്ങളും ,പ്രതികരണങ്ങളും   കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഹോളി ഏഞ്ചല്‍സിലെ അദ്ധ്യാപകരോടും മാനേജുമെന്റിനോടും ഒരു വാക്ക് "കുട്ടികളെ ഇനിയും മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കണം".അത് നമ്മുടെ
നാടിനും ,അതിലുപരി ആ കുഞ്ഞുങ്ങൾക്കും ഗുണം ചെയ്യും.തീർച്ച .ചരിതപുസ്തകങ്ങൾ അതിനു സാക്ഷിയാണ് .
പെണ്‍കുട്ടികളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക