Image

ചിരിക്കാന്‍ മറന്നവര്‍ (കവിത: മനോജ് തോമസ് , അഞ്ചേരി)

Published on 05 February, 2017
ചിരിക്കാന്‍ മറന്നവര്‍ (കവിത: മനോജ് തോമസ് , അഞ്ചേരി)
കൊച്ചരിപല്ലുള്ള മോണകാട്ടി കൊഞ്ചി ചിരിച്ചു
അന്ന് ഒന്നുമറിയാതെ കടന്നുപോയ് ശൈശവം ,
തമ്മില്‍ മുഖം നോക്കി ചിരിക്കാന്‍ മറന്നുപോയ്,
അന്ന് ബാല്യ , കൗമാരങ്ങള്‍ കടന്നുപോയി .

ആരാണ് ഞാന്‍ എന്ന് നീ അന്ന് അറിഞ്ഞില്ല ,
ആരാണ് നീ എന്ന് ഞാനും അറിഞ്ഞില്ല .
പച്ച നോട്ടുകെട്ടുകള്‍ എണ്ണുന്ന വേളയില്‍
തമ്മില്‍ മുഖം നോക്കി ചിരിക്കുവാന്‍ മറന്നുപോയ് .

നോട്ടുകെട്ടുകള്‍ ക്രമമായ് അടുക്കും ധൃതിയില്‍
മുഖം ഒന്ന് നോക്കി ചിരിക്കാന്‍ മറന്നുപോയ്.
സമയമില്ലാതെ കടന്നുപോയ് യൗവ്വനം ,
സമയമില്ലാതെ കടന്നുപോയ് വര്‍ദ്ധക്യം .

ദേഹി ദേഹത്തെ പിരിഞ്ഞിടുമ്പോള്‍ ,
മരണം അതിഥിയായ് എത്തിടുമ്പോള്‍
നിന്‍ ദേഹം മൂടിയ വെള്ളതുണി മാറ്റി
നിന്‍ മുഖം കാണുവാന്‍ ധൃതികൂട്ടും ജനം,

നീ ജീവിച്ചിരുന്നപ്പോള്‍ കാണാന്‍ മറന്നവര്‍,
വരി വരി ആയി കാണാന്‍ ധൃതികൂട്ടുന്നു ,
ഇന്ന് നിന്‍ ചേതന അറ്റ ദേഹത്തിനുമുന്‍പില്‍ .
ഓര്‍ക്കുക സോദരി , ഓര്‍ക്കുക സോദരാ ,

മരണമെന്നുള്ളതാം നിത്യ സതൃം,
അതിഥിയായ് നിന്‍ മുന്‍പില്‍ എത്തും മുന്‍പ്
ലോകത്തെ നോക്കി ചിരിക്കാന്‍ പഠിക്ക നീ
ലോകത്തിനായ് ഒരു പുഞ്ചിരി നല്‍ക നീ !!.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക