Image

"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 07 February, 2017
"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മരംകോച്ചുന്ന തണുപ്പില്‍ മൂന്നാര്‍ മരവിച്ചുനില്‍ക്കുന്നു. കേരളത്തിലെ ഏറ്റവും കൂടുതല്‍ റിസോര്‍ട്ടുകളുള്ള ജില്ല വയനാട് ആണെങ്കില്‍, പഞ്ചായത്ത് കണക്കില്‍ ഏറ്റവും കൂടുതലുള്ളത് മൂന്നാറില്‍.

മൂന്നാറിലും പരിസരങ്ങളിലുമായി 223 റിസോര്‍ട്ടുകളുണ്ടെന്ന് ട്രിപ് അഡൈ്വസര്‍ എന്ന വെബ് പോര്‍ട്ടല്‍ ഉദ്‌ഘോഷിക്കുന്നു. 2500 മുതല്‍ 10,000 രൂപ വരെ ദിവസവാടക. അവയില്‍ "ടീ' എന്ന പേരു ചേര്‍ക്കുന്ന ഒരു ഡസനോളം റിസോര്‍ട്ടുകളുണ്ട് - ടീ കൗണ്ടി, ടീ ഹാര്‍വസ്റ്റര്‍, ടീ വാലി, ടീ പ്ലാന്റേഷന്‍, ടീ കണ്‍ട്രി... ഏറ്റവുമൊടുവില്‍ ടീ വില്ലേജും.

മൂന്നാര്‍ ടൗണിനു 13 കിലോമീറ്റര്‍ അടുത്ത് ചിത്തിരപുരത്ത് മുതിരപ്പുഴയാറിലേക്കു നിഴല്‍ വീഴ്ത്തുന്ന ടീ വില്ലേജില്‍ നിന്നാല്‍ അക്കരെ മലനിരകളില്‍ തുടിച്ചുനില്‍ക്കുന്നു, അര ഡസനോളം റിസോര്‍ട്ടുകള്‍ - എഡ്ജ്, ഫോഗ്, ലീഫ്, ബ്രോഡ്ബീന്‍, കുക്ക്‌മേയര്‍, റിവുലെറ്റ് എന്നിങ്ങനെ. ആനച്ചാല്‍, കുഞ്ചിത്തണ്ണി, പള്ളിവാസല്‍, പോതമേട്, ബൈസണ്‍വാലി എന്നീ പ്രദേശങ്ങളും കാണാം.
ആലപ്പുഴയില്‍ ഹൗസ്‌ബോട്ടുകളും, തൃക്കുന്നപ്പുഴയില്‍ കയര്‍ വില്ലേജ് ലേക് റിസോര്‍ട്ടും, മാരാരിക്കുളത്ത് മാരാരി സാന്‍ഡ്‌സ് എന്ന കടലോര റിസോര്‍ട്ടും നടത്തി ഈ രംഗത്ത് മുപ്പത്തിയഞ്ചു വര്‍ഷത്തെ അനുഭവസമ്പത്തുള്ള ടി.ജി. രഘുവാണ് "ടീ വില്ലേജി'ന്റെ മാനേജിംഗ് ഡയറക്ടര്‍. അനുജന്‍ ടി.ജി. ഗോപന്‍ മേല്‍നോട്ടം വഹിച്ച് രണ്ടു വര്‍ഷംകൊണ്ടു പണിതീര്‍ത്ത റിസോര്‍ട്ടിന് മൂന്നേക്കര്‍ സ്ഥലം ഉള്‍പ്പെടെ 15 കോടി രൂപ ചെലവായി. ഇരുപത്തിനാല് ഡബിള്‍ റൂം. പ്രധാന മന്ദിരത്തിന് അഞ്ചു നിലകള്‍. ഏറ്റവും മുകളിലാണ് "കമീലിയ' എന്ന റെസ്റ്റോറന്റ്. എതിര്‍വശത്ത് താഴ്‌വര കാണാകുംവിധം വാലി വ്യൂ ടവര്‍.

തിരുവിതാംകൂറിലെ ആദ്യത്തെ വൈദ്യുതിനിലയം തൊട്ടടുത്ത്. പള്ളിവാസല്‍ എന്നു വിളിക്കുമെങ്കിലും അഞ്ചു കിലോമീറ്റര്‍ അകലെ താഴ്‌വാരത്ത് ചിത്തിരപുരത്തിനടുത്താണു പവര്‍ഹൗസ്. ബൈസണ്‍വാലിയില്‍നിന്നു കുഞ്ചിത്തണ്ണി വഴി പവര്‍ഹൗസിലെത്തി ചിത്തിരപുരം, പള്ളിവാസല്‍ വഴി മൂന്നാറിനു പോകുന്ന ഒരു ബസേ അങ്ങോട്ടേക്കുള്ളൂ. എങ്കിലും ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയില്‍നിന്ന് ചഒ89ലൂടെ ഇരുട്ടുകാനത്തെത്തി വലത്തോട്ടു തിരിഞ്ഞ് ആനച്ചാല്‍, ചിത്തിരപുരം വഴിയാണ് ഭൂരിഭാഗം ബസുകളും മൂന്നാറിലേക്കു പോകുന്നത്.

കേരളത്തില്‍ കടലോരവും കായലോരവും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ പശ്ചിമഘട്ട മലനിരകളിലേക്ക് ആകര്‍ഷിക്കാന്‍ "ടീ വില്ലേജ്' സഹായിക്കുമെന്ന് സാരഥി ടി.ജി. രഘു അറിയിച്ചു. മാരാരി സാന്‍ഡ്‌സ് ഡയറക്ടര്‍ ജഗദീശ് എസ്. റിഖിയാണ് ടീ വില്ലേജ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തത്. രഘു നാളം തെളിച്ചു. ഒപ്പം, രഘുവിന്റെ ജ്യേഷ്ഠസഹോദരനും കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെംബറുമായ ജി. മുകുന്ദന്‍പിള്ള, ഇളയ സഹോദരന്‍ ടി.ജി. ഗോപന്‍, സഹോദരി ലേഖാദേവി, രഘുവിന്റെ പത്‌നി പങ്കജാക്ഷി അമ്മ എന്നിവരും തിരിതെളിച്ചു; മകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഓംകുമാറും പത്‌നി കോട്ടയം സെന്റ് ഗിറ്റ്‌സ് എന്‍ജിനീയറിംഗ് കോളജ് അസി. പ്രൊഫസര്‍ പാര്‍വതിയും അച്ഛനമ്മമാരായ വേണുഗോപാലും അനിതയും പിന്നാലെ.

റിസോര്‍ട്ടുകള്‍ ഒട്ടേറെയുണ്ടെങ്കിലും പീക് സീസണില്‍ വിനോദസഞ്ചാരികള്‍ മുറികിട്ടാതെ അലയുന്നു എന്നതാണ് മൂന്നാറിന്റെ ദുര്യോഗം. അതുകൊണ്ട് ഇനിയും എത്ര റിസോര്‍ട്ടുകള്‍ വന്നാലും നല്ലതുതന്നെ. അടിമാലി-മൂന്നാര്‍, മൂന്നാര്‍-മാട്ടുപ്പെട്ടി-കുണ്ടള-കോവിലൂര്‍, മൂന്നാര്‍-കാന്തല്ലൂര്‍, മൂന്നാര്‍- പൂപ്പാറ റൂട്ടുകളിലും പുതിയ റിസോര്‍ട്ടുകള്‍. കോവിലൂര്‍-കാന്തല്ലൂര്‍ റൂട്ടില്‍ പഴത്തോട്ടം എന്ന സ്ഥലത്തെ ക്യാമ്പ് നോയല്‍ റിസോര്‍ട്ടിലും തിരക്കുണ്ട്.

തിരുവിതാംകൂറില്‍ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ചത് പള്ളിവാസലിലാണെങ്കിലും അതിന്റെ പ്രാന്തത്തിലുള്ള ഒരുപാടു റിസോര്‍ട്ടുകള്‍ക്ക് ഇനിയും സ്ഥിരമായി വൈദ്യുതി ലഭിച്ചിട്ടില്ല. എത്രകാലം ജനറേറ്ററില്‍ ഓടാനാകും!
"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)"ടീ' റിസോര്‍ട്ടുകളുടെ പറുദീസയായി മൂന്നാര്‍; ഏറ്റം പുതിയ "ടീ വില്ലേജ്' ചിത്തിരപുരത്ത് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക