Image

ഗ്രീന്‍ കാര്‍ഡ് എണ്ണം പകുതിയായി കുറക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ അവതരിപ്പിച്ചു

Published on 07 February, 2017
ഗ്രീന്‍ കാര്‍ഡ് എണ്ണം പകുതിയായി കുറക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ അവതരിപ്പിച്ചു
ഫാമിലി ഇമ്മിഗ്രേഷന്‍ പാതിയായി കുറക്കാനുള്ള ബില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടോം കോട്ടണ്‍, അര്‍ക്കന്‍സ, ഡേവിഡ് പെര്‍ഡ്യു, ജോര്‍ജിയ എന്നിവര്‍ അവതരിപ്പിച്ചു. ബില്ലിനോടു പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് താല്പര്യംപ്രകടിപ്പിച്ചിട്ടുണ്ടെന്നു സെനറ്റര്‍ കൊട്ടണ്‍ പറഞ്ഞു.

ഫാമിലി കാറ്റഗറിയില്‍ പ്രതിവര്‍ഷം നല്‍കുന്ന ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം ആക്കുകയാണു ഒരു നിര്‍ദേശം. സഹോദരര്‍ക്കും മാതാപിതാക്കള്‍ക്കുംഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതു നിര്‍ത്തുകയാണു മറ്റൊന്നു. അതിനു പുറമെ വിസ ലോട്ടറിയും നിര്‍ത്തലാക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു.

എമ്പ്‌ളോയ്മന്റ് വിസയില്‍ വന്നവര്‍ ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുന്നവര്‍ ഈ ബില്ലിന്റെ പരിധിയില്‍ പെടില്ല. അതിനു പ്രത്യേക നിയമം വേണമെന്ന പക്ഷക്കാരനാണു കോട്ടണ്‍.

ബില്ലിനെതിരെ ഇമ്മിഗ്രേഷന്‍ അനുകൂല സംഘടനകള്‍ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

ഇമ്മിഗ്രേഷന്‍ രംഗത്തു മാറ്റം വേണമെന്നു ജനം ആഗ്രഹിക്കുന്നത് മനസിലാക്കുന്ന ഏക വ്യക്തി ട്രമ്പ് ആണെന്നു കോട്ടണ്‍ പറഞ്ഞു. രണ്ടു പാര്‍ട്ടിയിലെയും നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ മനസ് അറിയില്ല. ഇമ്മിഗ്രേഷന്‍ രാജ്യത്തിനു ഗുണകരമാണെന്ന ഗവേഷണ ഫലങ്ങളെ കോട്ടണ്‍ തള്ളിക്കളഞ്ഞു.

ഭാര്യ/ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ക്കു വേണ്ടി മാത്രം ഗ്രീന്‍ കാര്‍ഡിനു ഫയലിംഗ് അനുവദിക്കാവൂ എന്നാണു നിര്‍ദേശം. പ്രയമായ മാതാപിതാക്കളെ നോക്കാന്‍ അമേരിക്കന്‍ പൗരനോ പെര്‍മനന്റ് റെസിഡന്റോ ആയ മക്കളെ ഉള്ളൂവെങ്കില്‍ അവര്‍ക്കും പ്രത്യേക അനുവാദം നല്‍കാം. എന്നാല്‍ അവര്‍ക്കു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടില്ല. ജോലി ചെയ്യാനും പറ്റില്ല. ഇത്തരക്കാര്‍ കുറവായിരിക്കുമെന്നു കോട്ടണ്‍ കരുതുന്നു.

ഡൈവേഴ്‌സിറ്റി വിസ 50,000 പ്രതിവര്‍ഷം നല്‍കുന്നതു നിര്‍ത്തുക, അഭയാര്‍ഥികളെ ഒരു വര്‍ഷം സ്വീകരിക്കുന്നത് അര ലക്ഷമായി നിജപ്പെടുത്തുക എന്നിവ നിര്‍ദേശങ്ങളില്പെടും.
ആദ്യ വര്‍ഷ്ം ഗ്രീന്‍ കാര്‍ഡ് നല്‍കുന്നവരുടെ എണ്ണം 40 ശതമാനവും ഒരു ദശാബ്ദത്തിനുള്ളില്‍ 50 ശതമാനവുമായി കുറക്കുക എന്നതാണു ലക്ഷ്യം. 

South Asian Americans Leading Together (SAALT), a national South Asian American advocacy organization, vehemently opposes today's bill introduced by Senator Tom Cotton (R-AR) that aims to crackdown on legal immigration.  The bill, named the Reforming American Immigration for Strong Employment (RAISE) Act, would significantly reduce the number of immigrants who can obtain green cards and other visas and would cut the number of legal immigrants allowed in the United States by 40% in the first year and by 50% over a decade.  

"This bill is clearly part of an undisguised and coordinated attack on immigrant communities," stated Lakshmi Sridaran, Director National Policy and Advocacy at SAALT.  "The draconian use of legislation and Executive Orders to criminalize and marginalize immigrant communities reveals the inherent xenophobia of this new administration."  

Numbering over 4.3 million, South Asians are the fastest growing demographic group in the United States, with the majority our communities foreign born.  Senator Cotton's bill will make reuniting families a draining if not impossible task for South Asian immigrants who already struggle under a woefully outdated immigration system that makes family reunification a burdensome task.  

We implore Congress to support and not hinder immigration, to welcome refugees, to not cripple sanctuary cities, and to adopt an accurate and long view of our country's history that sees immigrants as a fundamental aspect of American life. 

Join WhatsApp News
ഹി ഹി ഹി 2017-02-07 21:21:33
ട്രൂമ്പിന് വോട്ട് ചെയ്ത മലയാളികൾക്കൊക്കെ സന്തോഷം ആയല്ലോ ?  എത്രയും വേഗം ഗ്രീൻ കാർഡുള്ളവർ സിറ്റിസൺ ആയാൽ നല്ലത്. അടുത്തത് ഗ്രീൻ കാർഡ്കാരെ പറഞ്ഞു വിടും.  അന്നേരം ആ പ്ലാക്കാർഡും പൊക്കി പിടിച്ചു ഞാൻ ട്രംപിന് വോട്ട് ചെയ്തതാണെ കരഞ്ഞിട്ട് കാര്യം ഇല്ല.  

Truth and Justice 2017-02-08 08:30:19
Obamaji another ten trillion dollars made debt to this country and now it is nineteen trillion.so what is wrong with getting free medicaid and food stamps bringing everyone and getting green card although they never vote. This is just a truth
പാസ്റ്റർ മത്തായി 2017-02-08 07:03:13
എല്ലാ ബന്ധു മിത്രാധികളെയും അമേരിക്കയിൽ കൊണ്ടുവന്ന് വെറുതെ Green Card (just for fun) മേടിക്കാം എന്ന് കരുതി. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. 

അമേരിക്കയിൽ ഒരിക്കൽ പോലും ജോലി ചെയ്തതിട്ടില്ലെങ്കിൽപോലും Social Security Benefits, Medicare etc etc. അതെല്ലാം ഇനി നടക്കില്ല. ഈ ട്രംപിനെകൊണ്ട് തോറ്റു.

ഞങ്ങൾക്ക് ഒബാമ വേണം ങ്ങി... ങ്ങി... 
Truth and Justice 2017-02-08 06:45:44
Hi my dear friends one percent Indians in this country did not vote to Mr Trump  and won the victory.This is a just Truth. Malayalees never vote for Republicans.Their mind set is Democrats and liberals.This is a truth
kallaran@gmail.com 2017-02-08 17:20:01
ഹി ഹി ഹി ..  ഏഭ്യൻ ... എങ്ങനാടോ ഗ്രീൻ കാർഡ് ട്രംപിന് വോട്ട് ചെയ്യുന്നത് ..
ഹി ഹി ഹി 2017-02-08 18:39:23
പൂട്ടിൻ പറഞ്ഞിട്ടാണെ ഗ്രീൻകാർഡ് വച്ച് വോട്ട് ചെയ്തത് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക