Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും

മണ്ണിക്കരോട്ട് Published on 16 February, 2017
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഫെബ്രുരി സമ്മേളനം 12-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ജി. പുത്തന്‍കുരിശ് തയ്യാറാക്കിയ ‘ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും’ എന്ന ലേഖനവും ജോസഫ് തച്ചാറയുടെ ചെറുകഥയുമായിരുന്നു പ്രധാന വിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. കൂടിവന്ന എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ജി. പുത്തന്‍കുരിശ്, ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും എന്ന ലേഖനം അവതരിപ്പിച്ചു. സമയത്തിന്റെ പരിമിതി കാരണം അദ്ദേഹം മലയാളഭാഷയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകളുടെ പ്രസക്ത ഭാഗങ്ങള്‍ മാത്രമേ തയ്യാറാക്കിയിട്ടുള്ളുവെന്ന് പുത്തന്‍കുരിശ് തുടക്കത്തിലേ അറിയിച്ചിരുന്നു.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1814-ല്‍ ജര്‍മ്മനിയില്‍ ജനിച്ചു, 1837-ല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി മദ്രാസിലെത്തി. അവിടെവച്ച് തമിഴിലും കന്നഡയിലും പ്രാവീണ്യം നേടി. അടുത്ത വര്‍ഷംതന്നെ കേരളത്തിലേക്ക് യാത്രയായി. അദ്ദേഹം മലയാളഭാഷയ്ക്കു നല്‍കിയ ഏറ്റവും വലിയ സംഭാവന മലയാളം ഇംഗ്ലീഷ് ഭാഷാനിഘണ്ടുവാണ്. അങ്ങനെ മലയാളഭാഷയെ ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ ഗുണ്ടര്‍ട്ടിനു കഴിഞ്ഞു. 1872-ല്‍ മംഗലാപുരം പതിപ്പിനുശേഷം 90 വര്‍ഷം കഴിഞ്ഞാണ് എന്‍.ബി.എസ്. പതിപ്പുണ്ടാകുന്നത്. അതിനുശേഷം പല പതിപ്പുകളുണ്ടായി. അദ്ദേഹത്തിന്റെ മരണം (1893)വരെ നിഘണ്ടുവിന്റെ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു.

1986-ല്‍ ട്യൂബിങ്ങ്ന്‍ (ജര്‍മ്മനി) സര്‍വ്വകലാശാലയില്‍നിന്ന് കണ്ടെടുത്ത ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഗ്രന്ഥശേഖരവും താളിയോലകളും മലബാറില്‍നിന്ന് ലഭിച്ച തലശ്ശേരി രേഖകളും അദ്ദേഹത്തിന്റെ നിഘണ്ടുവിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു. ഓരോ വാക്കിന്റെയും ഉല്പത്തി തേടിപ്പിടിച്ച് അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗുണ്ടര്‍ട്ട് മലയാളഭാഷയ്ക്കു നല്‍കിയ എടുത്തുപറയത്തക്ക മറ്റ് സംഭാവനകളാണ് 1847-ല്‍ ‘രാജ്യസമാചാരം’ എന്ന പേരില്‍ ആരംഭിച്ച വര്‍ത്തമാനപ്പത്രവും അതിനുശേഷം ആരംഭിച്ച ‘പശ്ചിമോദയവും’ 1851-ല്‍ പൂര്‍ത്തിയാക്കിയ മലയാള വ്യാകരണവും. അദ്ദേഹം 23-വര്‍ഷം ദക്ഷിണേന്ത്യയില്‍ താമസിച്ചു. അതില്‍ 20-വര്‍ഷവും തലശ്ശേരി, ചിറയ്ക്കല്‍ ഭാഗങ്ങളിലും.

അതിനുശേഷം ജോസഫ് തച്ചാറ അദ്ദേഹത്തിന്റെ ചെറുകഥ ‘കൊച്ചോക്കനപ്പാപ്പന്റെ പുണ്യപ്രവര്‍ത്തികള്‍’, പാരായണം ചെയ്തു. തന്റെ ഓരോ പാപങ്ങളും യേശുദേവന് എത്രമാത്രം മുറിവുണ്ടാക്കുന്നുവെന്ന് ഈ അപ്പാന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കാനുള്ള ഒരു ശ്രമമാണ് തച്ചാറയുടെ കഥയില്‍ കാണുന്നതെന്ന് സദസ്യര്‍ വിലയിരുത്തി. കഥയുടെ തലക്കെട്ടിനെ പലരും വിമര്‍ശിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള പൊതുചര്‍ച്ച തികച്ചും സജീവമായിരുന്നു. സമ്മേളനത്തില്‍ ജി. പുത്തന്‍കുരിശ് അവതരിപ്പിച്ച ‘ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും’ എന്ന ലേഖനം വളരെ പഠനാര്‍ഹമായ ഒരു വിഷയമാണെന്നും തച്ചാറ തന്റെ കഥയിലുടെ ഒരു നല്ല ആശയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സദസ്യര്‍ വിലയിരുത്തി. ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, തോമസ് വര്‍ഗ്ഗീസ്, തോമസ്കുട്ടി വൈക്കത്തുശ്ശേരി, ജെയിംസ് മുട്ടുങ്കല്‍, നൈനാന്‍ മാത്തുള്ള, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് ചെറുകര, ജോസഫ് തച്ചാറ, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, എന്നിവര്‍ സജീവമായി പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാര്‍ പര്യവസാനിച്ചു. മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം 2017 മാര്‍ച്ച് 12-നു നടക്കുന്നതാണ്. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും
Join WhatsApp News
James Mathew, Chicago 2017-02-16 17:24:47
അമേരിക്കൻ മലയാളി എഴുത്തുകാരെ നിങ്ങൾ സാഹിത്യം മറക്കുക. മതം,രാഷ്ട്രീയം, ജാതി ചിന്തകൾ മുതലായവയിൽ ശ്രദ്ധ പുലർത്തുക.  അതേക്കുറിച്ച്  എഴുതുക, വാദിക്കുക, ജയിക്കാതിരിക്കുക. ഇത് വരെ വായിച്ച കമന്റുകളിൽ നിന്നും മനസ്സിലായത് അതാണ്. . വിദ്യാധരൻ സാറിന്റെ സാഹിത്യ നിരൂപണങ്ങൾ മറക്കുന്നില്ല.
Observer 2017-02-17 13:15:17
Literary groups and discussions are good. But some groups most of the time they spent on too much time and too much days to discuss and praise some useless books and also they do same book relaeses again and again. Really no annalise or cricism, just praise and back scartching only going on. That has to be stopped. Another thing in each meeting repeatedly some people again and again get chances to read their literary works. That must be stopped. Every body must be given equal opportunity and chances and equal time. The literary subjects also must be different and varied. We do not need baseless reasons and bla .. bla.. answers. My opinions are aimed to and  about all the literary or social groups especially in USA. The report also should be real and factual. There must be some value also for your literary work, subject or object.
വിദ്യാധരൻ 2017-02-17 11:18:55

മതമില്ലാതെ ഇവിടെ സാഹിത്യം ഉണ്ടായിട്ടില്ല.  ഗുണ്ടർട്ട് ക്രൈസ്തവ മിഷനറി ആയിരുന്നെങ്കിലും മത ഭ്രാന്തനല്ലായിരുന്നു. ജീവിക്കുന്ന സമൂഹത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു   എന്നാൽ ഇന്ന് മതഭ്രാന്തന്മാർ അതിന് ക്രൈസ്തവ സാഹിത്യം, ഹൈന്ദവ സാഹിത്യം എന്നൊക്കെ പേരുകൊടുത്തു വേർതിരിച്ചു. സാഹിത്യ സമ്മേളനങ്ങളിൽ ജനങ്ങൾക്ക് താത്‌പര്യം ഇല്ല എന്നാൽ ഒരു തിരുമനസ്സോ സന്യാസിയോ, രാഷ്ട്രീയക്കാരോ ഉണ്ടെങ്കിൽ ജനം കൂടും.  എം ടി വാസുദേവൻ എങ്ങനെ കഥ എഴുതണം എന്ന് നിശ്ചയിക്കുനന്നത് രാഷ്ട്രീയക്കാരും മത നേതാക്കളുമാണ്. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവ് അടുത്ത ഇടയ്ക്കു  പറഞ്ഞു സാഹിത്യകാരന്മാർ അവരുടെ ജോലി ചെയ്യതാൽ മതിയെന്ന്. ഞാൻ അതിനോട് യോചിക്കുന്നു, സാഹിത്യകാരന്മാർ അവരുടെ ജോലി ചെയ്യുകയാണെങ്കിൽ ഇവനെപ്പോലെയുള്ള രാഷ്ട്രീയക്കാരെ തെറുപ്പിക്കത്തക്ക രീതിയിൽ ജനങ്ങളെ ഒരുക്കാൻ സാധിക്കും . ഫ്രഞ്ചു വിപ്ലവത്തിന്റെ പിന്നിലെ ചാലക ശക്തി ആരായിരുന്നു എന്ന് ഞാൻ പര്യായത്തെ ചരിത്ര പണ്ഡിറ്റുകൾക്ക് അറിയാവുന്നതാണല്ലോ?  അവാർഡിന്റെയും അംഗീകാരത്തിൻറെയും പിന്നാലെ പരക്കംപായുമ്പോൾ സാഹിത്യത്തെ കാത്തുസൂക്ഷിക്കാനാവില്ല. കാരണം മതനേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും മുന്നിൽ ഇറാൻ മൂളി നിൽക്കണ്ടതായി വരും. വ്യക്തിത്വമുള്ള സാഹിത്യകാരന്മാർക്കെ ലോകത്ത് മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുള്ളൂ.   അറിവും ഹൃദയത്തിൽ നന്മയും സാമൂഹ്യത്തെക്കുറിച്ചുള്ള അവബോധനത്തിൽ നിന്നുമാണ് വ്യക്തിത്വം രൂപപ്പെടുന്നത്. എന്റെ പ്രശസ്തി, എന്റെ പേര് എന്റെ കഥ എന്ന് തുടങ്ങിയ സ്വാർത്ഥ ചിന്തകളിൽ നിന്നുമല്ല. സാഹിത്യകാരന്മാർ വർണ്ണ, വർഗ്ഗ, ജാതി, മത, ലിംഗഭേദ ചിന്തകൾക്ക് അധീതമായി സാഹിത്യവൃത്തികളിൽ ഏർപ്പെടണം. അങ്ങനെ ചെയ്യുമ്പോൾ ഗുണ്ടർട്ടിന്റെ നിഘണ്ടു എല്ലാ മലയാളികൾക്കും പ്രയോചനപ്പെട്ടതുപോലെ ഓരോ സാഹിത്യ കൃതികളും സർവർക്കും  ഗുണകരമായി ഭവിക്കും


Dr.Sasi 2017-02-17 16:56:52

സാഹിത്യമില്ലാതെ ഇവിടെ മതമുണ്ടായിട്ടില്ല.വേദ സാഹിത്യത്തിൽനിന്നാണ് സർവമതങ്ങളുടെയും മാതാവുണ്ടായിട്ടുള്ളത് !

(Dr.Sasi)

James Mathew, Chicago 2017-02-17 18:24:21
നിരീക്ഷകൻ ഇങ്കളീഷിൽ എഴുതിയ കമന്റ് നിരീക്ഷിക്കുമ്പോൾ മനസ്സിലാകുന്നത് ചില ഒന്നിനും കൊള്ളാത്ത പുസ്തകങ്ങൾ വീണ്ടും വീണ്ടും പ്രകാശനകർമ്മം നടത്തുന്നു, അതേക്കുറിച്ഛ് ചർച്ച ചെയ്ത ചെയ്ത സമയം കളയുന്നു.  അതൊന്നും നിരൂപങ്ങളല്ല വെറും പുറം ചൊറിയാലാണ്. ചർച്ചകളിൽ ആരോ എല്ലായ്പ്പോഴും അവർ എഴുതിയത് വായിക്കുന്നു, മറ്റുള്ളവർക്ക് അവസരം കൊടുക്കുന്നില്ല. നിരീക്ഷകന്റെ നിരാശ അതിൽ പ്രകടമാണ്.  എഴുത്തുകാർ മാത്രമല്ല വായനക്കാരെ കൂടെ പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തുക. ഇനി ഡോക്ടർ ശശിയും ശ്രീ വിദ്യാധരനുമായി മതത്തെയും സാഹിത്യത്തെയും കുറിച്ച് ചർച്ച് ചെയ്ത ഇ മലയാളിയും അമേരിക്കൻ മലയാള സാഹിത്യവും സമ്പന്നമാക്കാട്ടെ. എല്ലാവര്ക്കും ആശംസകൾ!!
വിദ്യാധരൻ 2017-02-17 22:11:26
വേദമെന്ന പദത്തിന്റെ അർത്ഥം ജ്ഞാനമാണ്. പരിപൂർണ്ണ ജ്ഞാനം ഈശ്വരനും.  വേദത്തിന് യാജഞികം, ദൈവതം, ആത്മീയം എന്നിങ്ങനെ മൂന്നുവിധമർത്ഥങ്ങളുണ്ടെന്ന് ശ്രീ യാസ്കൻ സൂചിപ്പിക്കുന്നു.  യാജഞികാർത്ഥമെടുത്താൽ സർവ്വാർപ്പണത്തിന്റെ പ്രതീകമായ യജ്ഞത്തിന്റെ തത്വപരവും അനുഷ്ഠാനപരവുമായ പൂർത്തി അതിൽ കാണാം. ദൈവതമായെടുത്താൽ പേർകൊണ്ട് പലദേവന്മാരെയും പരാമർശിക്കുന്നുണ്ടെങ്കിലും എല്ലാദേവന്മാരും ഒന്നാണെന്നും ഓരോ ദേവനും എല്ലാദേവന്മാരുമാണെന്നും, നാനാത്വത്തിലേകത്വം സുവിശദമായി വേദത്തിൽ കാണാം.  വേദവ്യാസൻ, വേദങ്ങളെ നാലായി വ്യസിച്ചപ്പോൾ ഏറ്റവും മഹത്തായ ഭാഗമാണ് ഋഗ്വേദമായി വിഭചിക്കപ്പെട്ടതെന്നു കരുതണം .  സർവ്വേശ്വരനിൽ നിന്ന് ഋക്കുകൾ മുൻപ് ഉണ്ടായെതെന്നു പറയുന്നു ഋക്ക് എന്നാൽ അർച്ചനയെന്നർത്ഥം 

 വേദത്തിലെ ഋഷിമാർ മന്ത്ര കർത്താക്കളല്ല മന്ത്ര ദൃഷ്ടാക്കൾ മാത്രമാണെന്നാണ് പൂർവ്വമതം.  മന്ത്രങ്ങളിലെ ആശയം ഋഷിമാർ ദർശിച്ചതാവാം. പിന്നീടത് അവരുടെ വാക്കിലൂടെ വന്നതാവാം. എന്നാലും ഈശ്വരനെ (ഈശ്വരൻ മതത്തിന്റെ പിടിയിലാണല്ലോ ) സ്തുതിക്കാൻ ഋഷിമാർ ദർശിച്ച മാത്രയിൽ അത് വാക്കിലൂടെ രൂപാന്തരപ്പെട്ടു കവിതയായി വേദമായി പരിണമിച്ചതാവം .  ഋഗ്വേദം, ഈശ്വരനെ സ്തുതിക്കാൻ ഉണ്ടായവണെങ്കിൽ, ആ സ്തുതിഗീതങ്ങൾ തീർച്ചയായും സാഹിത്യമായി  മാറിയതാവാം.. ഈശ്വര സ്തുതിയാവട്ടെ മതപരവും .

അക്ഷേത്രവിൽ ക്ഷേത്രവിദംഹ്യപ്രാടു 
സപ്രൈതിക്ഷേത്ര വിദാനു ശിഷ്ടം (ഋഗ്വേദം  7 -7 -30 )

(അറിവറ്റവൻ അറിവുറ്റവനോട് ചോദിക്കുന്നു)
Dr.Sasi 2017-02-18 14:40:57
0പദ്യം (ഋഗ്വേദം ), ഗദ്യം (യജുർവേദം  ), ഗീതം (സാമവേദം )ത്രീദ വിഭക്ക്‌തം സാഹിത്യം . അനാദി അനന്തമായ ആർഷ  സംസുകൃതിയിലേക്കു  നോക്കുമ്പോൾ  മതങ്ങൾ എന്നാണ്  ഉണ്ടായതു ? അകലെയല്ല !!ഈശ്വരൻ  ഒരിക്കലും  ഒരു മതത്തിന്റെയും പിടിയിലല്ല ! ഈഡ്ഡ  എന്ന ധാതുവിൽ  നിന്നാണ് ഈശ്വരൻ എന്ന ശബദം ഉണ്ടായിട്ടുള്ളത്  !!  ഈഡ്ഡ എന്നാൽ ഈശ്വനം ചെയ്യുന്നവൻ ! അതായതു എല്ലാത്തിനെയും നിയന്ത്രിക്കുന്നവൻ !! അണു മുതൽ ബ്ര്ഹമണ്ഡം വരെ നിയന്ത്രിക്കുന്നവൻ !!ഋഷി എന്ന ശബദം  ഋഗ് ധൗ  എന്ന  ധാതുവിൽ നിന്നാണ് ഉണ്ടായിട്ടുള്ളത് .   രണ്ടു അർത്ഥം  ധാതുവിൽ ഉണ്ട്  ! സത്യത്തെ ദർശിച്ചവർ ! മന്ത്ര ദർശികൾ !! ഋഗ് ധൗ എന്ന  ധാതുവിൽ മറ്റൊരു  അർത്ഥം വേദങ്ങളിൽ പ്രചരിതമായിട്ടുണ്ട് . മാർഗദർശികൾ ,ഗമിക്കുന്നവർ , സഞ്ചരിക്കുന്നവർ ,വഴികാട്ടികൾ ,ഏതു അർത്ഥവും സാഹിത്യ ചിന്താസരണികൾക്കു  നവ്യത ഉണ്ടാക്കാനുള്ള അവസര മായി കാണാവുന്നതാണ്.ഇതെല്ലാം നല്ല ഒരു വേദിയിൽ പറയുവന്നതാണ് . 

(Dr.Sasi)

വായനക്കാരൻ 2017-02-18 07:40:53
ഈശ്വരനെ മതത്തിന്റ പിടിയിൽ നിന്ന് മോചിപിച്ച് മനുഷ്യരിലേക്ക് ഇറക്കി കൊണ്ടുവരിക എന്നതാണ് സാഹിത്യകാരന്റെ ധർമ്മം.. സ്നേഹത്തിന്റെയും കരുണയുടെയും അറിവിന്റെയും പ്രതീകവുമായ ഈശ്വരൻ ഇന്ന് മനുഷ്യനുമായി യുദ്ധത്തിലാണ്. അതിനു കാരണക്കാർ മതത്തിന്റെ കാവൽക്കാരാണ്. സാഹിത്യകാരന്മാർ ഇന്ന് മതത്തിന്റെ വിടുവേല ചെയ്യുന്നവരായി തോന്നുന്നു.  ക്രൈസ്തവ മതത്തിന്റെ വക്താവായ്‌ ഗുണ്ടർട്ട് വന്നെങ്കിലും അദ്ദേഹത്തിൻറെ സാഹിത്യ പ്രവർത്തനങ്ങളിൽ അതിന്റെ പ്രസരണം കാണുന്നില്ല.  എന്നാൽ സാഹിത്യത്തിയെത്തെ അദ്ദേഹം ഏതു വ്യക്തിയെയാണോ പ്രതിനിധാനം ചെയ്തത് ആ വ്യക്തിയുടെ ഏറ്റവും വലിയ സവിശേഷതയായ 'മനുഷ്യ സ്നേഹം' പ്രതിനിധാനം ചെയ്‌തു കാണുന്നു. ഗുണ്ടർട്ട് എന്ന പേര് ഓർക്കുമ്പോൾ അദ്ദേഹം ഒരു ക്രിസ്ത്യൻ മിഷനറി ആയിരുന്നു എന്ന കാര്യവും സ്വതേ നാം ഓർത്തുപോകുന്നു.  യേശുവിന്റെ സുവിശേഷത്തിന്റെ അന്തസത്തയും ഇതാണ് . 'എന്റെ പ്രവർത്തികളെ നോക്കി എന്റെ ഉദ്യേശത്തെ വിലയിരുത്തുക' എന്ന സന്ദേശം.  മതത്തിൽ നിന്ന് സാഹിത്യം ഉണ്ടായി എന്നാണ് എന്റെ വിചാരം . സാമവേദവും സങ്കീർത്തനങ്ങളും ഈശ്വരനെ സ്തുതിക്കാൻ എഴുതിയ കാവ്യങ്ങളാണ്. അതാവട്ടെ ദൈവത്തെ അന്വേഷിക്കുന്നവരുടെ 'മതം' (അഭിപ്രായം, ചിന്ത )  ആയിരുന്നു. പിന്നീട് ആ മതം വളർന്നു സംഘടിമായി ഇന്ന് മനുഷ്യ രാശിയുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയായി മാറിയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക