Image

വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മാധവന്‍ ബി നായര്‍

അനില്‍ പെണ്ണുക്കര Published on 18 February, 2017
വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മാധവന്‍ ബി നായര്‍
അറിഞ്ഞോ അറിയാതെയോ എന്നും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന അമേരിക്കന്‍  മലയാളി സംഘടനാ നേതാവാണ് മാധവന്‍ ബി നായര്‍. സോഷ്യല്‍ മീഡിയയിലും ഓണ്‍ ലൈന്‍ രംഗത്ത്
മാധവന്‍ ബി നായരെ ആക്രമിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ നിരവധിയാണ്. ചില വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല എങ്കില്‍ ഫൊക്കാനയുടെ പ്രസിഡന്റായി ഇപ്പോള്‍ പ്രവര്‍ത്തിക്കേണ്ട വ്യക്തി. ന്യൂജേഴ്‌സിയില്‍ അദ്ദേഹം രൂപം നല്‍കിയ നാമം എന്ന സംഘടനയെ ചൊല്ലി ഉണ്ടായ തര്‍ക്കങ്ങള്‍ ഒരു സംഘടനയുടെ തെരഞ്ഞെടുപ്പ് വിവാദങ്ങള്‍ കൊണ്ട് കലുഷിതമാക്കി. ഒരേ സംഘടനയില്‍ ഉള്ളവര്‍ തന്നെ രണ്ടു ചേരികളായി തിരിഞ്ഞു.

ഈ സാഹചര്യത്തില്‍ ഒരു പക്ഷെ അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കള്‍ ആരും തന്നെ കൈകൊള്ളാത്ത ഒരു നടപടി സ്വീകരിച്ചു മാധവന്‍ നായര്‍ എല്ലാ സംഘടനാ പ്രവര്‍ത്തകര്‍ക്കും മാതൃക ആയി.ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല എന്ന് പറഞ്ഞുകൊണ്ട് മാറി നിന്നു.നാമം സംഘടനയെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണുന്നു.നാമത്തിന്റെ സ്ഥിരതയെ ചോദ്യം ചെയ്തവര്‍ക്ക് ചുട്ട മറുപടി നല്‍കിക്കൊണ്ട് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമാക്കി മാറ്റുവാന്‍ തയാറെടുക്കുകയാണ് അദ്ദേഹം.

ചോദ്യം :'സംസ്‌കാരം,തനിമ,സൗഹൃദം ,സംഘാടനം'.അമേരിക്കയിലെ ഒരു മലയാളി സംഘടനകള്‍ക്കും ഇല്ലാത്ത ഒരു മോട്ടോ ആണല്ലോ ഇത്. എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

ഉത്തരം 'നാമം 'തുടങ്ങിയ  സമയം മുതല്‍ അതിന്റെ പ്രവര്‍ത്തഹനങ്ങള്‍
എന്തായിരുന്നു  എന്ന് അമേരിക്കന്‍   മലയാളികള്‍ക്ക് അറിവുള്ളതാണ് എന്നാല്‍ ഇപ്പോള്‍ പുതിയ പ്രവര്‍ത്തന പന്ഥാവിലേക്കു കടക്കുന്നത്തിന്റെ ഭാഗമായി ഉണ്ടാക്കിയ മോട്ടോ ആണിത് .'സംസ്‌കാരം,തനിമ,സൗഹൃദം ,സംഘാടനം'എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഒരു സംഘടനാ എന്ന് പറയുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഈ നാല് ഘടകമാണ് നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അത് തിരികെ കൊണ്ടുവരിക. പലപ്പോളും പല സംഘടനകളും രാഷ്ട്രീയമായും, മതപരമായും വരെ ചിന്തിക്കുന്ന തരത്തിലേക്ക് തരം താണു. വ്യക്തി ഹത്യ പലര്‍ക്കും ഒരു ഹരമായി മാറി. ഇതൊന്നും ഒരു സംഘടനകള്‍ക്കും ഭൂഷണമല്ല. അതിനൊരു മാറ്റം. അതാണ് നാമം. ഒരു വ്യക്തിക്ക് ഉണ്ടാകേണ്ട ഗുണങ്ങള്‍ ഒരു സംഘടനയ്ക്കും ഉണ്ടാകണം. അതാണ് സംസ്‌കാരം, തനിമ ,സൗഹൃദം,സംഘാടനം. ഈ നാലുകാര്യങ്ങള്‍ വ്യകതി ശീലിച്ചാല്‍ അവന്‍ ഉള്‍ക്കൊള്ളുന്ന സമൂഹവും അങ്ങനെ തന്നെ ആകും. നാമം അതിനായി പ്രവര്‍ത്തിക്കുന്നു. വ്യകതികളെ  ബഹുമാനിക്കുന്നു,അംഗീകരിക്കുന്നു, ആദരിക്കുന്നു. നാമത്തിന്റെ എക്‌സലന്‌സ് അവാര്‍ഡുതന്നെ ഈ നാലുകാര്യങ്ങളുടെ  ആകെ തുകയാണ്.

ചോദ്യം ബചേംബര്‍ ഓഫ് കൊമേഴ്‌സുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍  ഉണ്ടായിരുന്നല്ലോ. സോഷ്യല്‍ മീഡിയയിലും പലരും വ്യാജ പേരുകളില്‍  ആക്രമിച്ചിരുന്നല്ലോ. ഇതിനെതിരെ ഒറ്റയാള്‍ പോരാട്ടം തന്നെ വേണ്ടി വന്നില്ലേ ?

ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ബന്ധപ്പെട്ടു ഒരു വിവാദവും ഉണ്ടായിരുന്നില്ല. പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി  പോകുന്നു. പിന്നെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ആക്രമണം. ഞാന്‍ പലപ്പോളും ആലോചിച്ചിട്ടുണ്ട് എന്നെ മാത്രം  എന്താണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന്. മാങ്ങ ഉള്ള മാവിലെ കുട്ടികള്‍ കല്ലെറിയു എന്ന് മനസിലായി. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വ്യകതിഹത്യ നടത്തിയ വ്യകതിക്കെതിരെ പരാതി പെട്ടിട്ടുണ്ട്. ഫേസ്ബുക്കിനും പരാതി നലകിയിട്ടുണ്ട്. നാം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. എല്ലാത്തിനും തെളിവുകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് നമ്മുടെ ജീവിതം. അതുകൊണ്ടു ഇത്തരം വിഷയങ്ങളില്‍ ഞാന്‍ പരിതപിക്കാറില്ല. അതില്‍ നിന്നും ഊര്‍ജം സ്വീകരിക്കാന്‍ ആണ് ഇഷ്ടം. ഫൊക്കാനയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി നിന്നപ്പോളും ഞാന്‍ ആരെയും വ്യകതി ഹത്യ നടത്തിയിട്ടില്ല. ഏറ്റവും വലിയ രസം നേതൃത്വ രംഗത്തു നിന്ന് ഒരു വ്യകതി ഹത്യയും ഉണ്ടയില്ലാ എന്നതാണ്. ചില അണികള്‍ക്കായിരുന്നു പ്രശനം, അവരായിരുന്നു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി എന്നെ ആക്രമിച്ചത്. അവരെല്ലാം വലിയ താമസമില്ലാതെ കുടുങ്ങും. ഇത് അമേരിക്കയാണ്. നിയമം കൃത്യമായി പാലിക്കുന്ന നാട്.

ചോദ്യം:നാമത്തിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ആണ് ?

ഉത്തരം: നോര്‍ത്ത് അമേരിക്കന്‍ മലയാളീ ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം )എന്ന പേരിലായിരിക്കും നാമം ഇനിയും അറിയപ്പെടുക. 'സംസ്‌കാരം, തനിമ, സൗഹൃദം, സംഘാടനം' എന്നിവയാണ് സംഘടനയുടെ മോട്ടോ. വിദേശത്ത് വന്ന് താമസ്സിക്കുമ്പോള്‍ പോലും ജന്മനാടുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുകയും അതോടൊപ്പം തന്നെ തങ്ങള്‍ ജോലിചെയ്യുന്ന രാജ്യത്തിന്റെ സ്പന്ദനങ്ങളും മനസ്സിലാക്കി സമാനമായ കാഴ്ചപാടുകള്‍ ഉള്ള ആളുകളുടെ കൂട്ടായ്മാ. കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന്
പ്രാധാന്യം കൊടുത്തുകൊണ്ട് സേവന സന്നദ്ധരായ ഒരു കൂട്ടം
സമാനചിന്താഗതിക്കാരുടെ ചിന്തയില്‍ പിറവി എടുത്ത സംഘടന. കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംഘടനയുടെ ലക്ഷ്യമാണ്.  എഴുതപെട്ട ഒരു നിയമാവലിയും (ബൈലോ ) തികഞ്ഞ അച്ചടക്കവും തുടക്കം മുതലേ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് നാമം. എല്ലാ രണ്ടു വര്‍ഷം കൂടുമ്പോള്‍ പൊതുയോഗം തിരഞ്ഞെടുക്കുന്ന എക്‌സി ക്യുട്ടീവ് കമ്മിറ്റി നാമത്തിന്റെ  ഭരണം നടത്തുന്നു. ഓരോ പ്രോഗ്രാമുകളും പ്രോജക്റ്റ്കളും ഒരു കണ്‍വീനറുടെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റിയും എക്‌സി ക്യുട്ടീവ് കമ്മിറ്റിയും കൂടി സംയുക്തമായി നടത്തുന്നു. സുമന സ്സുകളായ എല്ലാവരും അംഗങ്ങളും നല്‍കുന്ന സംഭാവനകളും വോളന്റീയര്‍ സേവനവും ആണ് നാമത്തിന്റെ  അടിത്തറ. അമേരിക്കന്‍ മലയാളികളുടെ  മൂന്ന് തലമുറകളില്‍ നിന്നുമായി അന്‍പതിലധികം  കുടുംബങ്ങള്‍ 'നാമ' ത്തില്‍  അംഗങ്ങളാണ്. ഓരോ അംഗങ്ങളും ലാഭേച്ഛ കൂടാതെ സാമുഹിക സേവനം ചെയ്യുന്നു. സാംസ്‌കാരികം, സാമൂഹ്യ സേവനം, ഭാഷാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച നാമം അമേരിക്കയിലെ ഏറ്റവും
നല്ല പ്രവാസി സംഘടനകളില്‍ ഒന്നാണ് .രണ്ടു വര്ഷം കൂടുമ്പോള്‍ നടത്തുന്ന എക്‌സലന്‍സ് അവാര്‍ഡുകളും പുരസ്‌കാരങ്ങളും സാമൂഹ്യ ശ്രദ്ദ നേടിയിട്ടുണ്ട് നേടിയിട്ടുണ്ട്.

സാമൂഹ്യസേവനരംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ വിവിധ പദ്ധതികള്‍ വഴി ചെയ്തുവരുന്ന നാമം പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള വിവിധ സേവന പദ്ധതികള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സഹായ പദ്ധതികള്‍ എന്നിവയുടെ  പണിപ്പുരയിലാണ്. ലോക മലയാള സമുഹത്തിന്റെ ദേശിയ ഉത്സവമായ ഓണം, യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ മത്സരത്തിലൂടെ മാറ്റുരക്കുന്ന കലാമേള എന്നിവ നാമത്തിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്‌സിയില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്നു.നാമം കുടുംബങ്ങളുടെ മാത്രമായി കുടുംബസമ്മേളനവും എല്ലാ വര്‍ഷവും നടത്തപ്പെടുന്നു.

കൂടാതെ രണ്ടാം തലമുറയായ കുട്ടികള്‍ക്കായി ബ്രിഹത് പദ്ധതിയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ കലകള്‍ സാഹിത്യം മുതലായവ അമേരിക്കന്‍ മലയാളി മണ്ണില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , ഇന്ത്യന്‍ ഭാഷയായ മലയാളത്തിലുള്ള ക്ലാസ്സുകള്‍, ലൈബ്രറി, സെമിനാറുകള്‍ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള
ചര്‍ച്ചകള്‍ എന്നിവയുടെ നടത്തിപ്പിനെ പറ്റിയും ആലോചിക്കുന്നു .ഇവയെല്ലാം ബഹ്മഗിയായി നടപ്പില്‍ വരുത്തുവാനുള്ള വിപുലമായ ഒരു കമ്മിറ്റിയാണ് നാമത്തിനു ഇപ്പോള്‍ ഉള്ളത്. ഡോ:ജിതേഷ് തമ്പി, സജിത്ത് ഗോപിനാഥ്, മാലിനി നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു നേതൃത്വ നിര ഇപ്പോള്‍ നാമത്തിനു ഉണ്ട്.
ചോദ്യം:വിപുലമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കു സാമപത്തികം ഒരു വലിയ ഘടകം ആണല്ലോ. അത് എങ്ങനെ കണ്ടെത്തുന്നു?
ഉത്തരംമറ്റു സംഘടനകളെ പോലെ യാതൊരു പണപ്പിരിവും നടത്താതെയാണ് ഇതുവരെ നാമം മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും ഭംഗിയായി ഇതുവരെ നാമത്തിന്റെ തീരുമാനിച്ചുറച്ച പരിപാടികള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തി സംഘടനാ മുന്നോട്ടു കൊടുപോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല.
ചോദ്യം; ഫൊക്കാനായുടെ കണ്‍വന്‍ഷന്‍ ചെയര്മാന്‍ ആണല്ലോ, ഫൊക്കാനയുടെ ആദ്യ പരിപാടിയായി കേരളാ കണ്‍വന്‍ഷന്‍ വരുന്നു, തുടര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്  എന്തെല്ലാമാണ് ഫൊക്കാനയില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ എന്ന് തോന്നിയിട്ടുണ്ടോ?

ഫൊക്കാനയുടെ ജനറല്‍ കണ്‍വന്‍ഷന്റെ ചെയര്മാന്  ആണ് ഞാന്‍. അത് ഭംഗിയായി നടത്തുവാന്‍ ഉള്ള സംഘടനാ മികവ് ഫൊക്കാനയ്ക്കുണ്ട്. ഇപ്പോള്‍ കേരളാ കണ്‍വന്‍ഷന്‍ വളരെ മികച്ച രീതിയില്‍ സംഘടിപ്പിക്കുവാന്‍ ഫൊക്കാന അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഫൊക്കാനയുടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി കുറേക്കൂടി സജീവമാകുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കേരളം മുഖ്യമന്ത്രി മുതല്‍ എല്ലാ മേഖലകളിലും ഉള്ള ജനകീയ നേതാക്കള്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, ചാരിറ്റി പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരു കൂട്ടായ്മായിലാകും കേരളാ കണ്‍വന്‍ഷനും, ജനറല്‍ കണ്‍വന്‍ഷനും നടക്കുക. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനാ നേതൃത്വം തുടങ്ങി കഴിഞ്ഞു

ചോദ്യം : ഇനിയും ഫൊക്കാനയില്‍ സജീവമാകുകയാണോ അതോ നാമത്തിന്റെ  പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമോ ?

ഉത്തരം.ഫൊക്കാനാ ഒരു വലിയ പ്രസ്ഥാനമാണ്.അതിന്റെ ഒരു ഭാഗം ആകുവാന്‍ സാധിച്ചതില്‍ വലിയ സന്തോഷം ഉണ്ട്. എന്നെ പോലെ എത്രയോ ആളുകള്‍ അതിന്റെ ഭാഗമായി ഉണ്ട്. അവരോടൊപ്പം നില്‍ക്കുക. നാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക. ന്യൂജേഴ്‌സി മലയാളികള്‍ക്കിടയില്‍ നാമത്തിനു ലഭിച്ച അംഗീകാരം വളരെ
വിലമതിക്കുന്നതാണ്. ഇപ്പോള്‍ നാമത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ്. അതുകൊണ്ടു ഉത്തരവാദിത്വം കൂടുതലാണെന്നു വിശ്വസിക്കുന്നു. ഫൊക്കാനയുടെ അംഗ സംഘടനകള്‍ക്ക് മാതൃകയായി മാറാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാനും, പുതു തലമുറയെ മലയാളി സംഘടനകളുടെ ഭാഗമാക്കുവാനായുമാണ് ശ്രമം. അതിനു അമേരിക്കന്‍ മലയാളി മാധ്യമങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ തുടങ്ങിയവരുടെ പിന്തുണയും അംഗീകാരവും ആവശ്യമാണ്. ഒപ്പം ആരോഗ്യകരമായ വിമര്‍ശനങ്ങളും.

മാധവന്‍ ബി നായര്‍ വിമര്ശനങ്ങളെ അതിന്റെ ഗൗരവത്തോടെ സ്വീകരിക്കുന്ന വ്യക്തിത്ത്വത്തിന്റെ ഉടമയാണ്. അത്‌കൊണ്ടാണ് നാമം എന്ന സംഘടനയ്ക്ക് നേരെ വലിയ വിവാദങ്ങള്‍ ഉണ്ടായപ്പോളും സംഘടനാ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുവാന്‍ ശ്രമിച്ചത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥ ശങ്കയ്ക്കു ഇടനല്‍കാത്ത വിധം സുതാര്യമായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മാധവന്‍ ബി നായര്‍
Join WhatsApp News
വിദ്യാധരന്‍ 2017-02-18 13:44:37
വിവാദങ്ങള്‍ ഒന്നുമില്ലേലും എന്തെങ്കിലും പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുവാനുള്ള പ്രാഞ്ചിമാരുടെ ഓരേ കഷ്ടപാടേ.

ജാതി സംഘടനയായ നാമത്തെ ഫൊക്കാനയില്‍ പ്രതിനിധീകരിക്കാന്‍ ചെന്നതിനെ ന്യായീകരിക്കുകയാണല്ലോ. വളരെ കഷ്ടം.
വിദ്യാധരൻ 2017-02-18 21:26:25
ത്വം തസ്യ ദ്വയാവിനോ 
ഘശംസസ്യ കസ്യചിൽ 
പദാഭി തിഷ്ഠതപുഷിം"  (ഋഗ്വേദം )

പ്രത്യക്ഷവും പരോക്ഷവുമായ അപഹരണസ്വഭാവത്തോടുകൂടിയവനും (ഇവിടെ എന്റെ പേര് മോഷ്ടിച്ച് അഭിപ്രായമെഴുതിയവൻ കള്ളനാണെന്നു ചുരുക്കം ) എനിക്ക് അനിഷ്ടം, ദോഷം ചെയ്യാനിരിക്കുന്നവനുമായ ആയ ചോരനെ അവൻ ആരായാലും അവിടുത്തെ കാലുകൊണ്ട് ചവുട്ടി അമർത്തി നിന്നാലും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക